വീ​ടു ക​യ​റി ആ​ക്ര​മണം: അ​ഞ്ചാം പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, March 27, 2024 6:22 AM IST
നേ​മം: നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ല്ലി​യൂ​ർ, അ​യ​ണി​വി​ള​യി​ലു​ള്ള റോ​ഷ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ 24ന് ​ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ അ​ഞ്ചാം പ്ര​തി അ​റ​സ്റ്റി​ൽ.

മാ​ണി​ക്യ​വി​ളാ​കം പൂ​ന്തു​റ സ്വ​ദേ​ശി ശി​വ പ്രി​യ​ൻ (36) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ച് ക​യ​റി​യ സം​ഘം അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

സു​ഹൃ​ത്തി​നെ കാ​ണി​ച്ചു കൊ​ടു​ക്കാ​ത്ത​തി​നു​ള്ള വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ത്തി​ൽ വീ​ട്ടു​ട​മ​യ്ക്ക് കൈ​യ്യി​ൽ വെ​ട്ടേ​റ്റു.

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​വും സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.