എ​സ്എംവി സ്കൂ​ൾ അ​ധ്യാ​പ​ക​നെ സ്ഥ​ലംമാ​റ്റാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേശം
Wednesday, March 27, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എംവി ഗ​വ. മോ​ഡ​ൽ എ​ച്ച്എ​സ് സ്കൂ​ളി​ലെ ഹ​യ​ർ​സെ​ക്ക​ൻഡറി അ​ധ്യാ​പ​ക​നെ സ്ഥ​ലം മാ​റ്റു​ന്ന​തി​ന് പൊ​തുവി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് നി​ർ​ദേശി​ച്ച് ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി.

അ​ധ്യാ​പ​ക​നെ സ്ഥ​ലം മാ​റ്റി​യ​ശേ​ഷം വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര​നാ​ണെ​ങ്കി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​മ്മീഷ​ൻ അം​ഗം എ​ൻ. സു​ന​ന്ദ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ നി​ർ​ദേശമുണ്ട്.

സ്കൂ​ൾ പിടിഎ സ​മ​ർ​പ്പി​ച്ച പ​രാ​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ഉ​ത്ത​ര​വി​ന്മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ർ​ട്ട് 30 ദി​വ​സ​ത്തി​ന​കം ല​ഭ്യ​മാ​ക്കാ​നും പൊ​തുവി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേശം ന​ൽ​കി.