സ്റ്റാ​ച്യു-​ജ​ന​റ​ൽ ആശുപത്രി റോ​ഡി​ൽ ഒ​ന്നാം​ഘ​ട്ട ടാ​റിം​ഗ് നാ​ലു​ദി​വ​സ​ത്തി​ന​കം
Wednesday, March 27, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് സ്മാ​ർ​ട്ട് റോ​ഡാ​യി വി​ക​സി​ക്കു​ന്ന സ്റ്റാ​ച്യു-​ജ​ന​റ​ൽ ആശുപത്രി റോ​ഡി​ൽ ഒ​ന്നാം​ഘ​ട്ട ടാ​റിം​ഗ് 31 ന​കം പൂ​ർ​ത്തി​യാ​കും. ടാ​റിം​ഗി​ന് മു​ന്നോ​ടി​യാ​യി റോ​ഡ് ഫോ​ർ​മേ​ഷ​ൻ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു.

സ്റ്റാ​ച്യു ജം​ഗ്ഷ​നി​ൽനി​ന്നും മെ​റ്റ​ൽ വി​രി​ച്ച് റോ​ഡ് നി​ര​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. രാ​ത്രി​യും പ​ക​ലു​മാ​യി പ്ര​വൃ​ത്തി ന​ട​ത്തി ര​ണ്ടുദി​വ​സ​ത്തി​ന​കം റോ​ഡ് രൂ​പ​പ്പെ​ടു​ത്തും. കേ​ബി​ളു​ക​ൾ ഡ​ക്ടു​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന പ്ര​വൃ​ത്തി​യും വാ​ട്ട​ർ അ​ഥോ​റിറ്റി ലൈ​നു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​യും അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി.

ഇ​വ പൂ​ർ​ത്തി​യാ​കു​ന്ന ഇ​ട​ങ്ങ​ളി​ൽ ഉ​ട​ൻ​ത​ന്നെ മെ​റ്റ​ൽ വി​രി​ക്കു​ന്ന പ്ര​വൃ​ത്തി​കൾ നടത്തും. 31 നു ​റോ​ഡ് ഗ​താ​ഗ​തത്തി ന് സ​ജ്ജ​മാ​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ​ആ​ർ​എ​ഫ് ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റോ​ഡ് പ്ര​വൃ​ത്തി​ക​ൾ നി​ശ്ച​യി​ച്ച​തു​പോ​ലെ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​സം​ഘം രൂ​പീ​ക​രി​ച്ച​ത്.

മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ റോ​ഡു​ക​ളി​ലെ​ത്തി പ്ര​വൃ​ത്തി പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ നി​ർദേശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ക​യാ​ണ് ഈ ​സം​ഘം ചെ​യ്യു​ന്ന​ത്. ഏ​പ്രി​ൽ ആ​ദ്യം​ത​ന്നെ റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മ​ഴ​ക്കാ​ല​ത്തി​നുമു​ൻ​പ് ത​ല​സ്ഥാ​ന​ത്തെ റോ​ഡു​ക​ൾ മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​ണ് റോ​ഡു​ക​ളി​ൽ ഒ​ന്നി​ച്ച് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ 25 റോ​ഡു​ക​ൾ ഉ​പ​രി​ത​ലം ഉ​ൾ​പ്പെ​ടെ ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.

ര​ണ്ടു റോ​ഡു​ക​ൾ സ്മാ​ർ​ട്ടാ​ക്കി മാ​റ്റി. രണ്ടു ​റോ​ഡു​ക​ൾ ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​ന​ൽ​കി. മ​റ്റ് റോ​ഡു​ക​ളും മ​ഴ​ക്കാ​ല​ത്തി​ന് മു​ൻ​പ് ത​ന്നെ പൂ​ർ​ണ​മാ​യി ന​വീ​ക​രി​ക്കും.