കാ​പ്പ നി​യ​മ ലം​ഘ​നം: പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, March 26, 2024 3:59 AM IST
നെ​ടു​മ​ങ്ങാ​ട്: കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ക്കാ​ല​ത്തേ​ക്ക് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി നി​ശാ​ന്തി​നിയുടെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ഉ​ത്ത​ര​വു ലം​ഘി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

അ​ടി​പി​ടി, പോ​ക്സോ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ത​ച്ച​രു​കോ​ണം അ​യ​ണി​വി​ള സ്വ​ദേ​ശി ടി. ​ജി​ത്തു എ​ന്ന് വി​ളി​ക്കു​ന്ന നി​ധി​ൻരാ​ജ്(28)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യ്യാ​ൾ നെ​ടു​മ​ങ്ങാ​ട് അ​ര​ശു പ​റ​മ്പ് ത​ച്ച​രു​കോ​ണം എ​ന്ന സ്ഥ​ല​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി വ​രി​ക​യാ​യി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ബി. ​ഗോ​പ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി .​അ​നീ​ഷ്, എ​സ്ഐ ധ​ന്യ, ര​വീ​ന്ദ്ര​ൻ സി​പി​ഓ അ​നൂ​പ്, അ​ഖി​ൽ എ​ന്നി​വ​രെ അ​ട​ങ്ങി​യ സം​ഘ​മാ​യി​രു​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.