നാ​ര്‍​ഡി​ന്‍റെ സാം​സ്കാ​രി​ക സ​ദ​സ് ശ്ര​ദ്ധേ​യ​മാ​യി
Tuesday, March 26, 2024 3:59 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ഗ്രാ​മ​ഫോ​ണും കാ​മ​റ​യും മു​ത​ല്‍ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ വ​രെ ഉ​ള്‍​പ്പെ​ട്ട പു​രാ​വ​സ്തു പ്ര​ദ​ര്‍​ശ​ന​വും ബൈ​ബി​ളി​ന്‍റെ മ​ല​യാ​ളം, ത​മി​ഴ്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ല്‍ ത​യാ​റാ​ക്കി​യ ക​യ്യെ​ഴു​ത്ത് പ്ര​തി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ശ്ര​ദ്ധേ​യ​മാ​യി.

നെ​യ്യാ​റ്റി​ന്‍​ക​ര അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ റൂ​റ​ല്‍ ഡെ​വ​ല​പ്പ്മെ​ന്‍റ് (നാ​ര്‍​ഡ്) നെ​യ്യാ​റ്റി​ന്‍​ക​ര സു​ഗ​ത​സ്മൃ​തി ത​ണ​ലി​ട​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​മാ​സ സാം​സ്കാ​രി​ക സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ്ര​ദ​ര്‍​ശ​നം. ക​വി​യും അ​ധ്യാ​പ​ക​നു​മാ​യ എ​ന്‍.​എ​സ്.​സു​മേ​ഷ് കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ര്‍​ഡ് ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​രാ​ജ​ശേ​ഖ​ര​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ച​രി​ത്ര​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ജോ​യി ബാ​ല​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നാ​ര്‍​ഡ് ചെ​യ​ര്‍​മാ​നും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ജെ.​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ.​എം.​എ.​സാ​ദ​ത്ത് കാ​രു​ണ്യ​സ്പ​ര്‍​ശം നി​ധി വി​ത​ര​ണ​വും നി​ര്‍​വ​ഹി​ച്ചു.
മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സു​കു​മാ​ര​ന്‍, കൗ​ണ്‍​സി​ല​ര്‍ മ​ഞ്ച​ന്ത​ല സു​രേ​ഷ്, ക​വ​യി​ത്രി രാ​ജി വേ​ട്ട​മം​ഗ​ലം, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ സി.​കെ.​സു​രേ​ഷ് കു​മാ​ര്‍, പാ​ല​ക്ക​ട​വ് വേ​ണു​ഗോ​പാ​ല​ന്‍​നാ​യ​ര്‍ ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.