പ്ര​തി​ഷേ​ധ ക​ത്തു​ക​ള​യ​ച്ച് ആ​ർ​വൈ​എ​ഫ്
Wednesday, November 30, 2022 12:11 AM IST
തി​രു​വ​ന​ന​ന്ത​പു​രം: ക​ത്തു വി​വാ​ദ​ത്തി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ആ​ർ​വൈ​എ​ഫ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ന് പ്ര​തി​ഷേ​ധ ക​ത്തു​ക​ള​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ ആ​നാ​വൂ​രി​ന്‍റെ കോ​ല​വും ക​ത്തി​ച്ചു.
കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​പേ​ക്ഷ​യി​ൽ സി​പി​എം അം​ഗ​മാ​ണോ എ​ന്ന പ്ര​ത്യേ​ക കോ​ളം വേ​ണ്ടി​വ​രു​മെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ആ​ർ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കോ​വൂ​ർ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്തി​യ മേ​യ​ർ രാ​ജി​വ​യ്ക്കാ​ത്ത​ത് കേ​ര​ള​ത്തി​ലെ അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ യു​വ​തീ​യു​വാ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഉ​ല്ലാ​സ് കോ​വൂ​ർ പ​റ​ഞ്ഞു.
അ​നീ​ഷ് ക​ഴ​ക്കൂ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. യു.​എ​സ്. ബോ​ബി, ഇ​റ​വൂ​ർ പ്ര​സ​ന്ന​കു​മാ​ർ, തോ​പ്പി​ൽ സാ​യി, സു​നി മ​ഞ്ഞ​മ​ല, ക​ബീ​ർ പൂ​വാ​ർ, ശ്രീ​കാ​ന്ത്, നി​ഷാ​ദ് ക​ഴ​ക്കൂ​ട്ടം, അ​ഡ്വ എം.​എ​ൽ. അ​നൂ​പ്, ഷി​ബു​ലാ​ൽ, ജ​ഗ​ദീ​ഷ് അ​ന്പ​ല​ത്ത​റ, എ​സ്.​എ​സ്. ബാ​ലു, സു​നി​ൽ വാ​മ​ന​പു​രം, രേ​ഷ്മ സു​രേ​ഷ്, അ​നീ​ഷ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.