ഗ്രീന്‍പീസ് രുചി
ഗ്രീന്‍പീസ് രുചി
Wednesday, February 5, 2020 5:15 PM IST
ഗ്രീന്‍പീസ് കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ രുചിക്കൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്...

ഗ്രീന്‍പീസ് ഫ്രൈ

ചേരുവകള്‍
1. ഗ്രീന്‍പീസ് എട്ടു മണിക്കൂര്‍ കുതിര്‍ക്കുക (നന്നായി കഴുകി വെള്ളം ഊറ്റിക്കളഞ്ഞ് ഒരു തുണിയിലിട്ട് അര മണിക്കൂര്‍ ഉണക്കിയത്) - 250 ഗ്രാം
2. എണ്ണ വറുക്കാന്‍ - ആവശ്യത്തിന്
3. കായപ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
4. കറിവേപ്പില - കുറച്ച്

തയാറാക്കുന്ന വിധം
പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഗ്രീന്‍പീസ് വറുത്തെടുക്കുക. ഇതിലേക്ക് മൂന്നും നാലും ചേരുവകള്‍ ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.

മേത്തി മര്‍ മലായ്

ചേരുവകള്‍
1. ഉലുവയില - ഒരു പിടി(250 ഗ്രാം)
2. കശുവണ്ടി കുതിര്‍ത്ത് അരച്ചത് - 100ഗ്രാം
3. ഫ്രോസണ്‍ ഗ്രീന്‍പീസ് - 100 ഗ്രാം.
4. നെയ്യ് - നാലു ടീസ്പൂണ്‍
5. ജീരകം- ഒരു ടീസ്പൂണ്‍
ഇഞ്ചി (ചെറുതായി നുറുക്കിയത്) - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി - പാകത്തിന്
എണ്ണ - പാകത്തിന്
പട്ടയില - ഒന്ന്
ഗരം മസാല - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പച്ചമുളക് നുറുക്കിയത് - മൂന്ന് എണ്ണം
6. പഞ്ചസാര - അര ടീസ്പൂണ്‍
7. സവാള(അരച്ചത്) - മൂന്ന് എണ്ണം
8 ഫ്രഷ് ക്രീം - രണ്ടു ടീസ്പൂണ്‍

തയാറാക്കുന്ന വിധം
പാനില്‍ അരലിറ്റര്‍ വെള്ളം ഒഴിച്ചു തിളയ്ക്കുമ്പോള്‍ അല്പം ഉപ്പും, ഉലുവയിലയും ഇട്ട് ഉടന്‍ തന്നെ എടുക്കുക.(നിറം പോകരുത്). എന്നിട്ട് തണുത്ത വെള്ളത്തിലിട്ട് ആറിയ ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് വയ്ക്കണം. പാനില്‍ നെയ്യ് ഒഴിച്ച് ജീരകം, പട്ടയില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് നുറുക്കിയത്, സവാള അരച്ചത് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അരച്ച കശുവണ്ടി ചേര്‍ത്ത് ഇളക്കണം. തുടര്‍ന്ന് കുറച്ചു വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ ഗരം മസാല, ഉപ്പ്, പഞ്ചസാര, ഗ്രീന്‍പീസ് എന്നിവ ഇട്ട് നന്നായി തിളപ്പിക്കുക. ഇതിലേക്ക് വെന്ത ഉലുവയില നുറുക്കിയതും, കുറച്ച് ഫ്രഷ് ക്രീമും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.

മര്‍ മസാല

ചേരുവകള്‍
1. ഫ്രോസണ്‍ ഗ്രീന്‍പീസ്- 250 ഗ്രാം
2. വെണ്ണ - രണ്ടു ടീസ്പൂണ്‍
3. ജീരകം - ഒരു ടീസ്പൂണ്‍
ഇഞ്ചി നുറുക്കിയത്- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി നുറുക്കിയത്- അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
4. സവാള- രണ്ട് എണ്ണം
തക്കാളി- മൂന്ന് എണ്ണം
(രണ്ടും ചേര്‍ത്ത് അരച്ചെടുക്കണം)
5. മല്ലിപ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
6. കശുവണ്ടി - 10 എണ്ണം
മല്ലിയില - കുറച്ച്

തയാറാക്കുന്ന വിധം
പാനിന്‍ വെണ്ണയിട്ട് കശുവണ്ടി വറുത്ത് എടുക്കുക. ബാക്കി വെണ്ണയില്‍ മൂന്നാമത്തെ ചേരുവ വഴറ്റണം. ഇതിലേക്ക് നാലാമത്തെയും അഞ്ചാമത്തെയും ചേരുവകള്‍ ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഗ്രീന്‍പീസ് ഇട്ട് അല്പ സമയം അടച്ചുവച്ച് വേവിക്കണം. വറുത്ത കശുവണ്ടിയും, മല്ലി ഇലയും ചേര്‍ത്ത് ഉപയോഗിക്കാം.

മര്‍ പുലാവ്

ചേരുവകള്‍
1. ബിരിയാണി അരി ഒരു മണിക്കൂര്‍ കുതിര്‍ത്തത് - 250 ഗ്രാം
2. ഗ്രീന്‍പീസ് - 100 ഗ്രാം
3. നെയ്യ് - അഞ്ച് ടീസ്പൂണ്‍
4. ജീരകം - ഒരു ടീസ്പൂണ്‍
5. ഗരം മസാല - ഒരു ടീസ്പൂണ്‍
ഏലക്ക - നാല് എണ്ണം
സവാള നുറുക്കിയത് - രണ്ടു കപ്പ്
6. കശുവണ്ടി (നെയ്യില്‍ മൂപ്പിച്ചത്) - 20 ഗ്രാം
മല്ലിയില - കുറച്ച്.

തയാറാക്കുന്ന വിധം
കുക്കറില്‍ നെയ്യ് ഒഴിച്ച് കശുവണ്ടി വറുത്തെടുക്കുക. ബാക്കി നെയ്യില്‍ നാലും, അഞ്ചും ചേരുവകള്‍ ചേര്‍ത്ത് വഴറ്റണം. ശേഷം ഒന്നും, രണ്ടും ചേരുവകള്‍ ചേര്‍ത്ത് നന്നായി ഒന്ന് ചൂടാക്കുക. ഇതിലേക്ക് 700 മില്ലി വെള്ളം ഒഴിച്ച് രണ്ട് വിസില്‍ കൊടുക്കണം. മല്ലി ഇലയും, കശുവണ്ടിയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മര്‍ പറാത്ത

ചേരുവകള്‍
1. ഗ്രീന്‍പീസ് - 100 ഗ്രാം
2. ഗോതമ്പുപൊടി - 250 ഗ്രാം
3. മല്ലിയില - കുറച്ച്
പച്ചമുളക് - രണ്ട് എണ്ണം
ഇഞ്ചി - ഒരു കഷണം
ഉപ്പ് - ആവശ്യത്തിന്
4. ജീരകം - ഒരു ടീസ്പൂണ്‍
ഗരം മസാല- അര ടീസ്പൂണ്‍
5. നെയ്യ് - ആവശ്യത്തിന്
(ചപ്പാത്തി ചുടാന്‍)

തയാറാക്കുന്ന വിധം
മുന്നാമത്തെ ചേരുവയോടു കൂടി ഗ്രീന്‍പീസ് ചേര്‍ത്ത് അരയ്ക്കുക. ഇതിലേക്ക് രണ്ടും, നാലും ചേരുവകള്‍ ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്ന പോലെ കുഴച്ച് പത്തു മിനിറ്റ് വച്ചശേഷം കനം കുറച്ചു പരത്തി നെയ്യ് ഒഴിച്ചു ചുെടുക്കാം.

ഗ്രീന്‍പീസ് കട്‌ലെറ്റ്

ചേരുവകള്‍
1. ഉണങ്ങിയ ഗ്രീന്‍പീസ് കുതിര്‍ത്ത് തരുതരുപ്പായി പൊടിച്ചത് - 250 ഗ്രാം
2. റവ -മൂന്നു ടീസ്പൂണ്‍
അരിപ്പൊടി- മൂന്നു ടീസ്പൂണ്‍
3. പച്ചമുളക് (നുറുക്കിയത്) -രണ്ട് എണ്ണം
ഗരം മസാല -ഒരു ടീസ് സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
ആംചൂര്‍ പൊടി -അര ടീസ്പൂണ്‍
കായപ്പൊടി -കാല്‍ ടീസ്പൂണ്‍
അയമോദകം -ഒരു നുള്ള്
ഉപ്പ് -പാകത്തിന്.
4. എണ്ണ - വറുക്കാന്‍

തയാറാക്കുന്ന വിധം
ഒന്നു മുതല്‍ മൂന്നു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് കുഴച്ച് പതിനഞ്ചു മിനിറ്റു വയ്ക്കുക. പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ഉരുട്ടി കട്‌ലെറ്റ് ഷെയിപ്പില്‍ പരത്തി െ്രെഫ ചെയ്ത് എടുക്കാം.

മര്‍ ബര്‍ഫി

ചേരുവകള്‍
1 ഫ്രോസണ്‍ ഗ്രീന്‍പീസ് - അരക്കിലോ
2. പഞ്ചസാര -350 ഗ്രാം
3. കശുവണ്ടി പൊടിച്ചത് -100 ഗ്രാം
4. നെയ്യ് -15 ഗ്രാം
5. കശുവണ്ടി വറുത്തത് -50 ഗ്രാം

തയാറാക്കുന്ന വിധം
ഗ്രീന്‍പീസ് മിക്‌സിയില്‍ പൊടിക്കുക. പാനില്‍ പകുതി നെയ്യ് ഒഴിച്ച് കശുവണ്ടി വറുത്തുകോരണം. തുടര്‍ന്ന് ഗ്രീന്‍പീസും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. പഞ്ചസാര ഉരുകി ജലാംശം വറ്റുമ്പോള്‍ പൊടിച്ച കശുവണ്ടിയും ബാക്കി നെയ്യും ഒഴിച്ച് നന്നായി ഇളക്കണം. പാത്രത്തില്‍ നിന്നു വിട്ടുവരുമ്പോള്‍ നെയ്യ് പുരിയ പ്ലേറ്റിലേക്ക് ഇട്ട് മീതെ വറുത്ത കശുവണ്ടി വിതറി ഫ്രിഡ്ജില്‍ അരമണിക്കൂര്‍ വയ്ക്കുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.

പദ്മ സുബ്രഹ്മണ്യം
എറണാകുളം