മുംബൈ: റെനോ ഇന്ത്യ ഓൾ ന്യൂ ഡസ്റ്റർ വിപണിയിൽ അവതരിപ്പിച്ചു. സ്റ്റാൻഡാർഡ് വേരിയന്റിന് 7,99,990 രൂപയും പെട്രോൾ സിവിടിക്ക് 9,99,990 രൂപയും ഡീസൽ വേരിയന്റിന് 12,49,990 രൂപയുമാണ് വില. 25 പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പുതിയ ഡസ്റ്റർ വിപണിയിൽ എത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ട്രൈ വിംഗ്ഡ് ഫുൾ ക്രോം ഗ്രിൽ, പുതിയ ഡുവൽ ടോൺ ബോഡി കളർ, മസ്കുലാർ സ്കിഡ് പ്ലേറ്റുള്ള മുൻ ബംബർ, എൽഇഡി ഡിആർഎലുകൾ ഉൾപ്പെട്ട പുതിയ സിഗ്നേച്ചർ പ്രൊജക്ടർ ഹെഡ് ലാന്പുകൾ, 16 ഇഞ്ച് എവറസ്റ്റ് ഡയമണ്ട് കട്ട് അലോയ് വീലുകൾ, രണ്ട് പുതിയ നിറങ്ങൾ (കാസ്പിയൻ ബ്ലൂ, മഹാഗണി ബ്രൗൺ), മിഡ്നൈറ്റ് ബ്ലാക്ക് ഇന്റീരിയർ, 7.9 ഇഞ്ച് ടച്ച്സ്ക്രീൻ, എബിഎസ്, ഇബിഡി, ഡുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട്, റിവേഴ്സ് പാർക്കിംഗ് കാമറ, ഇഎസ്പി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.
1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡിസിഐ ഡീസൽ എൻജിനുകളിൽ ലഭ്യമാണ്. പെട്രോൾ എൻജിൻ 104 പിഎസ് പവറിൽ 142 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ അഞ്ച് സ്പീഡ്. അതേസമയം, 1.5 ലിറ്റർ ഡീസൽ എൻജിൻ 110 പിഎസ്, 85 പിഎസ് എന്നീ പവറുകളിൽ ലഭ്യമാണ്. യഥാക്രമം 245 എൻഎം, 200 എൻഎം ടോർക്ക് ആണ് ഇവ ഉത്പാദിപ്പിക്കുന്നത്.