ഒരേയൊരു നിൻജ എച്ച്2ആർ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​ദ്യ കാ​വ​സാ​ക്കി നി​ൻ​ജ എ​ച്ച്2​ആ​ർ സൂ​പ്പ​ർ​ബൈ​ക്ക് ഇ​ന്ത്യ​ൻ നി​ര​ത്തി​ലി​റ​ങ്ങി. 2019 കാ​വ​സാ​ക്കി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ശ്രേ​ണി​യി​ൽ ഏ​റ്റ​വും ക​രു​ത്തു​റ്റ വാ​ഹ​ന​മെ​ന്ന് നി​ൻ​ജ എ​ച്ച്2​ആ​റി​നെ വി​ശേ‍ഷി​പ്പി​ക്കാം. 300 ബി​എ​ച്ച്പി ക​രു​ത്തു​ള്ള ഈ ​മോ​ഡ​ലി​ന് 72 ല​ക്ഷം രൂ​പ(​എ​ക്സ്‌ ഷോ​റൂം)​യാ​ണ് ഇ​ന്ത്യ​യി​ൽ വി​ല. വാ​ഹ​നം ഇ​ന്ന​ലെ ഉ​ട​മ​യ്ക്കു കൈ​മാ​റി​യെ​ങ്കി​ലും ഉ​ട​മ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നി​ൻ​ജ എ​ച്ച്2​ആ​റി​ന്‍റെ മു​ൻ പ​തി​പ്പു​ക​ളാ​യ നി​ൻ​ജ എ​ച്ച്2, എ​ച്ച്2 എ​സ്എ​ക്സ് മോ​ഡ​ലു​ക​ൾ നി​ല​വി​ൽ ഇ​ന്ത്യ​യി​ലു​ണ്ട്. ഇ​വ​യ്ക്ക് എ​ച്ച്2​ആ​റി​ന്‍റെ പ​കു​തി​യി​ൽ താ​ഴെ​യെ വി​ല​യു​ള്ളൂ.

998 സി​സി, 4 സി​ലി​ണ്ട​ർ എ​ൻ​ജി​നാ​ണ് എ​ച്ച്2​ആ​റി​നു​ള്ള​ത്. 6 സ്പീ​ഡ് ഗി​യ​ർ​ബോ​ക്സി​നൊ​പ്പം കാ​വ​സാ​ക്കി ക്വി​ക്ക് ഷി​ഫ്റ്റ​ർ ടെ​ക്നോ​ള​ജി, ഹൈ​ഡ്രോ​ളി​ക് ക്ല​ച്ച്, ബാ​ക്ക് ടോ​ർ​ക്ക് ലി​മി​റ്റ​ർ എ​ന്നി​യും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു. പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 400 കി​ലോ​മീ​റ്റ​ർ.


ലോ​ഞ്ച് ക​ൺ​ട്രോ​ൾ മോ​ഡ്, കോ​ർ​ണ​റിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം, എ​ൻ​ജി​ൻ ബ്രേ​ക്ക് ക​ൺ​ട്രോ​ൾ, ട്രാ​ക്‌​ഷ​ൻ ക​ൺ​ട്രോ​ൾ എ​ന്നി​വ സു​ര​ക്ഷ​യൊ​രു​ക്കു​ന്നു. നി​ർ​മാ​താ​ക്ക​ളു​ടെ റി​വ​ർ​മാ​ർ​ക്ക് ലോ​ഗോ​യും എ​ച്ച്2​ആ​റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ കാ​വ​സാ​ക്കി ഈ ​ലോ​ഗോ ന​ല്കാ​റു​ള്ളൂ. സെ​ൽ​ഫ് ഹീ​ലിം​ഗ് സി​ൽ​വ​ർ മി​റ​ർ പെ​യി​ന്‍റ് ആ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. വാ​ഹ​ന​ത്തി​ന് ചെ​റി​യ പോ​റ​ലു​ണ്ടാ​യാ​ൽ അ​ത് ത​നി​യെ പ​രി​ഹ​രി​ക്കാ​നു​ള്ള ശേ​ഷി​യാ​ണി​ത്. ഒ​രാ​ഴ്ച​കൊ​ണ്ടാ​ണി​ത് സം​ഭ​വി​ക്കു​ക.