2025ല്‍ ​ഒ​പ്പോ റെ​നോ 13 ഇ​ന്ത്യ​യി​ലെ​ത്തും
2025ല്‍ ​ഒ​പ്പോ റെ​നോ 13 ഇ​ന്ത്യ​യി​ലെ​ത്തും
Friday, November 15, 2024 1:22 PM IST
സോനു തോമസ്
ചൈ​നീ​സ് സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഒ​പ്പോ റെ​നോ 12ന്‍റെ പി​ന്‍​ത​ല​മു​റ​ക്കാ​ര​ന്‍ അ​ടു​ത്ത​വ​ര്‍​ഷം ഇ​ന്ത്യ​യി​ലെ​ത്തും. ചൈ​നയില്‍ റെ​നോ 13 സി​രീ​സി​ന്‍റെ അ​വ​ത​ര​ണം ന​വം​ബ​ര്‍ 25ന് ​ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഇ​ന്ത്യ​യി​ല്‍ 2025 ജ​നു​വ​രി​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. മു​ന്‍​ഗാ​മി​യാ​യ റെ​നോ 12 സി​രീ​സി​നെ പോ​ലെ ത​ന്നെ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്, പ്രോ ​വേ​രി​യ​ന്‍റു​ക​ളോ​ടെ​യാ​ണ് റെ​നോ 13 സി​രീ​സും വ​രു​ന്ന​ത്. മീ​ഡി​യ​ടെ​ക് ഡൈ​മ​ന്‍​സി​റ്റി 9300 ചി​പ്സെ​റ്റി​ലാ​ണ് ഒ​പ്പോ റെ​നോ 13 പ്രോ ​പു​റ​ത്തി​റ​ങ്ങു​ക​യെ​ന്ന് ഡി​ജി​റ്റ​ല്‍ ചാ​റ്റ് സ്റ്റേ​ഷ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

6.78 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ക്വാ​ഡ്-​ക​ര്‍​വ്ഡ് എ​ല്‍​ടി​പി​ഒ ഒ​എ​ല്‍​ഇ​ഡി ഡി​സ്‌​പ്ലെ, 50 എം​പി മെ​യി​ന്‍ കാ​മ​റ​യും എ​ട്ട് എം​പി അ​ള്‍​ട്ര​വൈ​ഡ് സെ​ന്‍​സ​റും 3എ​ക്സ് ഒ​പ്റ്റി​ക്ക​ല്‍ സൂ​മോ​ടെ 50 എം​പി പെ​രി​സ്‌​കോ​പ്പ് ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സും ഉ​ള്‍​പ്പെ​ടു​ന്ന പി​ന്‍ കാ​മ​റ യൂ​ണി​റ്റ്, 50 എം​പി മു​ന്‍ കാ​മ​റ, 80 വാ​ട്ട്സ് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 50 വാ​ട്ട്സ് വ​യ​ര്‍​ല​സ് ചാ​ര്‍​ജിം​ഗും വ​രു​ന്ന 5,900 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ റെ​നോ 13 പ്രോ​യ്ക്കു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.


കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ സം​വി​ധാ​ന​വും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. സു​ര​ക്ഷ​യ്ക്കു​ള്ള ഐ​പി65 റേ​റ്റിം​ഗ് ഈ ​ഫോ​ണു​ക​ള്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. 36,999നും 40,999​നും ഇ​ട​യി​ലാ​യി​രി​ക്കും ഒ​പ്പോ റെ​നോ 13യു​ടെ ഇ​ന്ത്യ​യി​ലെ വി​ല​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.