ഒ​പ്പോ കെ12 ​പ്ല​സ് പു​റ​ത്തി​റ​ങ്ങി
ഒ​പ്പോ കെ12 ​പ്ല​സ് പു​റ​ത്തി​റ​ങ്ങി
Monday, October 14, 2024 5:33 PM IST
സോനു തോമസ്
സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 7 ജെ​ന​റേ​ഷ​ന്‍ 3 ചി​പ്‌​സെ​റ്റി​ല്‍ വ​രു​ന്ന ഒ​പ്പോ കെ12 ​പ്ല​സ് ചൈ​ന​യി​ല്‍ പു​റ​ത്തി​റ​ങ്ങി. 6,400 എം​എ​എ​ച്ച് ബാ​റ്റ​റി​യോ​ടെ വ​രു​ന്ന ഫോ​ണ്‍ 12 ജി​ബി വ​രെ റാ​മും 512 ജി​ബി വ​രെ സ്റ്റോ​റേ​ജും പ്ര​ദാ​നം ചെ​യ്യു​ന്നു.

120 ഹെ​ഡ്‌​സ് റി​ഫ്രെ​ഷ് റേ​റ്റു​ള്ള 6.7 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി+ അ​മോ​ല്‍​ഡ് ഡി​സ്‌​പ്ലെ​യാ​ണ് ഫോ​ണി​ന് ന​ല്‍​കി​യി​ട്ടു​ള്ള​ത്. 512 ജി​ബി പ​ര​മാ​വ​ധി വ​രു​ന്ന സ്റ്റോ​റേ​ജ് സൗ​ക​ര്യം മൈ​ക്രോ​എ​സ്ഡി കാ​ര്‍​ഡ് വ​ഴി ഒ​രു ടി​ബി​യാ​യും ഉ​യ​ര്‍​ത്താം.

സോ​ണി ഐ​എം​എ​ക്‌​സ് 882 സെ​ന്‍​സ​റി​ല്‍ വ​രു​ന്ന 50 മെ​ഗാ​പി​ക്‌​സ​ല്‍ കാ​മ​റ​യും എ​ട്ട് മെ​ഗാ​പി​ക്സ​ലി​ന്‍റെ ഐ​എം​എ​ക്സ്355 സെ​ന്‍​സ​റി​ലു​ള്ള അ​ള്‍​ട്രാ-​വൈ​ഡ് കാ​മ​റ​യും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഡു​വ​ല്‍ കാ​മ​റ പി​ന്‍​കാ​മ​റ യൂ​ണി​റ്റ്. 16 മെ​ഗാ​പി​ക്സ​ലി​ന്‍റേ​താ​ണ് സെ​ല്‍​ഫി കാ​മ​റ.


5ജി, 4​ജി ലൈ​റ്റ്, വൈ-​ഫൈ 6, ബ്ലൂ​ടൂ​ത്ത് 5.3, ജി​പി​എ​സ്, എ​ന്‍​എ​ഫ്സി, പ്രോ​ക്സി​മി​റ്റി സെ​ന്‍​സ​ര്‍, ഇ​ന്‍-​ഡി​സ്പ്ലെ ഫിം​ഗ​ര്‍​പ്രി​ന്‍റ് സ്‌​കാ​ന​ര്‍, ഇ​ന്‍​ഫ്ര​റെ​ഡ് തു​ട​ങ്ങി​യ​വ ഒ​പ്പോ കെ12 ​പ്ല​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

സു​ര​ക്ഷ​യ്ക്കു​ള്ള ഐ​പി54 റേ​റ്റിം​ഗോ​ടെ​യാ​ണ് ഫോ​ണ്‍ വി​പ​ണി​യി​ലേ​ക്ക് വ​രു​ന്ന​ത്. 80 വാ​ട്ടി​ന്‍റെ ഫാ​സ്റ്റ് ചാ​ര്‍​ജ​റു​മാ​യി വ​രു​ന്ന ഫോ​ണി​ന്‍റെ ഭാ​രം 192 ഗ്രാ​മാ​ണ്. ഒ​പ്പോ കെ12 ​പ്ല​സി​ന്‍റെ അ​ടി​സ്ഥാ​ന മോ​ഡ​ലി​ന് 22,600 ഇ​ന്ത്യ​ന്‍ രൂ​പ​യാ​ണ് ചൈ​ന​യി​ല്‍ (8 ജി​ബി+256 ജി​ബി) വി​ല.

12 ജി​ബി+256 ജി​ബി വേ​രി​യ​ന്‍റി​ന് 25,000 രൂ​പ​യും 12 ജി​ബി+512 ജി​ബി വേ​രി​യ​ന്‍റി​ന് 29,800 രൂ​പ​യു​മാ​ണ് വി​ല. ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ എ​ന്ന് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഒ​പ്പോ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.