50 എംപിയുടെ മൂന്നു കാമറ! ഞെട്ടിക്കാന്‍ വണ്‍ പ്ലസ് 13
Monday, October 28, 2024 1:14 PM IST
ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ്‍ പ്ലസ് 13 ഒക്ടോബര്‍ 31ന് ചൈനയില്‍ പുറത്തിറക്കും. 50 എംപിയുടെ മൂന്നു കാമറകളുമായാണ് ഫോണ്‍ എത്തുന്നത്.
2023ല്‍ പുറത്തിറങ്ങിയ വണ്‍ പ്ലസ് 12ന്റെ പിന്‍ഗാമിയാണ് ഫോണ്‍ വരുന്നത്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് ആണ് ഫോണിന്റെ പെര്‍ഫോമന്‍സിന് കരുത്തുപകരുക. 6000എംഎഎച്ച് ബാറ്ററിയാണ് പ്രധാന പ്രത്യേകത.
മുന്‍വശത്ത് മൈക്രോ-ക്വാഡ്-കര്‍വ്ഡ് എല്‍ഇഡി ഡിസ്പ്ലേയും പിന്‍വശത്തെ പാനലില്‍ വൃത്താകൃതിയിലുള്ള കാമറ മൊഡ്യൂളുമായാണ് ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
കാമറ വിഭാഗത്തിലുള്ള മൂന്ന് ലെന്‍സുകളും ചതുരാകൃതിയില്‍ ഒരേ വലിപ്പത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്‍ഇഡി ഫ്ലാഷ് യൂണിറ്റും ഇതിലുണ്ട്.
6.82 ഇഞ്ച് 2കെ 120ഹെഡ്സ് സ്ക്രീന്‍, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 24 ജിബി വരെ റാം, 1 ടിബി വരെസ്റ്റോറേജ്, 100 വാട്ട് ചാര്‍ജിങ്ങും 50 വാട്ട് വയര്‍ലെസ് ചാര്‍ജിങ്ങും 32 മെഗാപിക്സല്‍ മുന്‍ കാമറ എന്നിവയാണ് ഈ ഫോണിന്റെ മറ്റു പ്രത്യേകതകള്‍.
കളര്‍ ഒഎസ് 15 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 15ലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. ഐപി69 റേറ്റഡ് ചേസിസ് ഫീച്ചറാണ് മറ്റൊരു പ്രത്യേകത.
നീല, കറുപ്പ്, വെളുപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് വരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 55,400 രൂപയാണ് ഏകദേശ വില.