ഗൂഗിള്‍ മാപ്പ് വായു നിലവാരത്തെക്കുറിച്ചും പറയും!
Tuesday, November 19, 2024 11:10 AM IST
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഗൂഗിള്‍ മാപ്പില്‍ വായു നിലവാരത്തെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തി കമ്പനി. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പുകമഞ്ഞിനെത്തുടര്‍ന്ന് വായുനിലവാരം മോശം അവസ്ഥയിലായിരിക്കുമ്പോഴാണ് ഗൂഗിള്‍ മാപ്പിന്റെ പുതിയ ഫീച്ചര്‍.
വായു നിലവാരത്തെക്കുറിച്ച് വിവിധ നിറങ്ങളില്‍ ഗൂഗിള്‍ മാപ്പ് സൂചന നല്‍കും. ഇതനുസരിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ യാത്ര പരിപാടികളില്‍ മാറ്റംവരുത്താം. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ഓസ്ട്രേലിയ, ഇസ്രയേല്‍, ചിലി, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലും ഗൂഗിള്‍ മാപ്പിന്റെ ഈ സേവനം ലഭ്യമാകും.
ഗൂഗിള്‍ മാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനില്‍ എയര്‍ ക്വാളിറ്റി ഓപ്ഷന് ലഭ്യമാകും. ഇതിനായി ലൊക്കേഷന്‍ സെലക്ട് ചെയ്തശേഷം മെനുവില്‍നിന്നു എയര്‍ ക്വാളിറ്റി ഓപ്ഷന് തെരഞ്ഞെടുത്താല്‍ മതി.