വി​വോ വൈ300 5​ജി ഇ​ന്ത്യ​യി​ലേ​ക്ക്
വി​വോ വൈ300 5​ജി ഇ​ന്ത്യ​യി​ലേ​ക്ക്
Saturday, November 16, 2024 10:11 AM IST
സോനു തോമസ്
ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ വി​വോ​യു​ടെ വൈ300 5​ജി 21ന് ​ഇ​ന്ത്യ​യി​ല്‍ ഇ​റ​ങ്ങും. ജെ​മി​നി എ​ഐ ഫീ​ച്ച​റു​ക​ളോ​ടെ​യാ​ണ് ഫോ​ണ്‍ വ​രി​ക എ​ന്നാ​ണ് സൂ​ച​ന. 2023 ഒ​ക്ടോ​ബ​റി​ല്‍ പു​റ​ത്തി​റ​ങ്ങി​യ വി​വോ വൈ200​യു​ടെ പി​ന്‍​ഗാ​മി​യാ​ണി​ത്.

വി​വോ വൈ300​ന്‍റെ ബാ​ക്ക്-​പാ​ന​ല്‍ ഡി​സൈ​ന്‍ വി​വോ പു​റ​ത്തു​വി​ട്ടി​രു​ന്നു. 6.67 ഇ​ഞ്ച് ഫു​ള്‍​എ​ച്ച്ഡി അ​മോ​ല്‍​ഡ് ഡി​സ്‌​പ്ലേ​യാ​ണ് ഫോ​ണി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക്വ​ല്‍​കോം സ്‌​നാ​പ്ഡ്രാ​ഗ​ന്‍ 4 ജെ​ന്‍ 2 ചി​പ്‌​സെ​റ്റാ​ണ് ഫോ​ണി​ന് ക​രു​ത്തു പ​ക​രു​ക.

പി​ല്‍-​ഷേ​പ്പി​ലു​ള്ള, 50 എം​പി മെ​യി​ന്‍ കാ​മ​റ​യും 8 എം​പി കാ​മ​റ​യും അ​ട​ങ്ങു​ന്ന​താ​ണ് പി​ന്‍​കാ​മ​റ യൂ​ണി​റ്റ്. 32 എം​പി​യാ​ണ് സെ​ല്‍​ഫി​കാ​മ​റ. 80 വാ​ട്ട് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗോ​ടു​കൂ​ടി​യു​ള്ള 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണി​നു​ള്ള​ത്.


8ജി​ബി+256​ജി​ബി, 12ജി​ബി+256​ജി​ബി, 12ജി​ബി+512 ജി​ബി എ​ന്നി മോ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ വ​രു​ക. ഗ്രേ, ​പ​ര്‍​പ്പി​ള്‍, ഗ്രീ​ന്‍ എ​ന്നീ മൂ​ന്ന് നി​റ​ങ്ങ​ളി​ല്‍ വൈ300 ​പു​റ​ത്തി​റ​ങ്ങും. ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​ലും വി​വോ​യു​ടെ ഓ​ണ്‍​ലൈ​ന്‍ സ്റ്റോ​റു​ക​ളി​ലും ഫോ​ണ്‍ ല​ഭ്യ​മാ​കും.