Star Chat |
Back to home |
|
ഫൂട്ടേജ് ഓഫ് ഗായത്രി |
|
|
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് സംവിധാനം ചെയ്ത ആദ്യ ചിത്രം "ഫുട്ടേജ്' റിലീസിനൊരുങ്ങി. മഞ്ജു വാര്യര്‍, വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവര്‍ പ്രധാന വേഷങ്ങളില്‍. സൈജുവും ഷബ്ന മുഹമ്മദും ചേര്‍ന്നൊരുക്കിയ തിരക്കഥ. പ്രണയം, ആക്ഷന്‍, സസ്പെന്‍സ്, മിസ്റ്ററി...ഫുള്പാക്കേജാണ് ഫൗണ്ട് ഫുട്ടേജ് ജോണറിലൊരുക്കിയ "ഫുട്ടേജ്.' "ക്ലോസ്, വൈഡ്, മിഡ് എന്നിങ്ങനെ സിനിമയുടെ സാധാരണ ഗ്രാമറില്നിന്നു വഴിമാറിയുള്ള മേക്കിംഗ്. മലയാളത്തിൽ അധികം എക്സ്പ്ലോര്‍ ചെയ്യാത്ത ജോണര്‍. ഏറെ വെല്ലുവിളികളുള്ളതും വേറിട്ടതുമായ ഷൂട്ടിംഗ്. ആ മേക്കിംഗ് ത്രില്‍ തിയറ്ററില്‍ നിങ്ങള്‍ക്കും അനുഭവിച്ചറിയാം- ഫുട്ടേജിൽ വിശാഖിന്റെ നായിക ഗായത്രി അശോക് സണ്‍ഡേ ദീപികയോടു പറഞ്ഞു. വ്ളോഗേഴ്സ് ലൈഫ് ലിവിംഗ് റിലേഷന്‍ഷിപ്പിലുള്ള വ്ളോഗേഴ്സ് ദമ്പതികള്‍. ജീവിതത്തിലെ എല്ലാ കാര്യങ്ങളും വ്ളോഗ് ചെയ്യുന്നതിനിടെ ഒരു സംഭവം അവരുടെ കാമറയില്പ്പെടുന്നതും തുടര്‍ന്ന് അവര്‍ അതിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു എന്നതുമാണു സിനിമ. നമ്മുടെ ഫോണിന്റെ ഗാലറി നോക്കിയാല്‍ അടുക്കും ക്രമവുമില്ലാത്ത ധാരാളം വീഡിയോകൾ ഉണ്ടാവും. പലേടങ്ങളില്‍ പല നേരങ്ങളില്‍ നമ്മള് അറിയാതെയും അറിഞ്ഞും ഷൂട്ട് ചെയ്തവ. പലപ്പോഴും അവ തമ്മില്‍ ബന്ധമുണ്ടാവില്ല. അതാണ് ഫൗണ്ട് ഫൂട്ടേജ് വീഡിയോസ്. ആ ജോണറില്‍ ചെയ്ത സിനിമയില്‍ നിഗൂഢതയുള്ള ഒരു കഥ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. സര്‍പ്രൈസുകള്‍ 2022 ഏപ്രിലില്‍ നടന്ന ഓഡിഷനില്‍ വലിയ ഒരു സീന്‍ കട്ടില്ലാതെ ഫുള്‍ ഡയോലോഗ് പറഞ്ഞു. ഡിസംബറില്‍ ഇതിന്റെ റൈറ്റര്‍ ഷബ്ന മുഹമ്മദ് കൂടിക്കാഴ്ചയ്ക്കു വിളിച്ചു. അവിടെ സൈജു ശ്രീധരനും ഉണ്ടായിരുന്നു. എട്ടു മാസം മുമ്പു നടന്ന ഓഡിഷനില്‍ സെലക്ടായതു സൈജു ചേട്ടന്റെ സിനിമയിലേക്കാണ്, നിര്‍ണായകവേഷത്തില്‍ മഞ്ജു വാര്യര്‍ എന്നിങ്ങനെ ചില സര്‍പ്രൈസുകളും. ഷൂട്ടിംഗിന് ഒരു മാസം മുന്നേ രാവിലെ മൂന്നു നാലു മണിക്കൂര്‍ ഫിസിക്കല്‍ ട്രെയിനിംഗും പിന്നീട് ആക്ടിംഗ് വര്‍ക്ക്ഷോപ്പും. 'കള'യില്‍ സ്റ്റണ്ട് ചെയ്ത ഇര്ഫാന് അമീറാണ് ആക്ഷന്‍ കോറിയോഗ്രഫി. പേരില്ലാതെ... ഇതില്‍ വിശാഖിന്റെയും എന്റെയും കഥാപാത്രങ്ങള്‍ക്കു പേരില്ല. ആ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ലവ് സ്റ്റോറിയില്നിന്നാണു തുടക്കം. ഏറെ ശാന്തനായ, ക്ഷമാശീലനായ കഥാപാത്രമാണു വിശാഖിന്റേത്. എന്റെ കഥാപാത്രം ഏറെ ജിജ്ഞാസയുള്ള, ഹൈപ്പറായ വ്ളോഗറാണ്. അവിടെ എന്താണു സംഭവിക്കുന്നത്, ഇവിടെ എന്താണു സംഭവിക്കുന്നത് എന്നിങ്ങനെ എല്ലാമറിയാനുള്ള ആവേശം. ഇതൊരു കണ്ടന്റാവാം എന്ന് വെറുതേ എപ്പോഴും ആലോചിക്കുന്ന സ്വഭാവം. സിംഗിള്‍ ഷോട്ട് ഇതില ഓരോ സീനും സിംഗിള്‍ ഷോട്ടാണ്. സ്ക്രിപ്റ്റില്‍ വായിച്ചതൊന്നും സീന്‍ ചെയ്യുമ്പോഴുള്ള അനുഭവം മറ്റൊന്നും! ഫൗണ്ട് ഫുട്ടേജ് ആയതിനാല്‍ കട്ടില്ല. ചെറിയ തടസങ്ങള്‍, അതു നമ്മുടെ സൈഡില്‍ നിന്നല്ലെങ്കില്‍ പോലും...കാറ്റോ മഴയോ ഇല വീഴുന്നതോ ഒക്കെ, റീടേക്കിനു വഴിയൊരുക്കി. എന്തിനും റെഡിയായിരിക്കണം. അതിനു ശാരീരികക്ഷമതയുണ്ടാവണം. അതുകൊണ്ടുകൂടിയായിരുന്നു ഫിസിക്കല്‍ ട്രെയിനിംഗ്. അഭിനേതാക്കളുടെ പോയന്റ് ഓഫ് വ്യൂവിലാണു കാമറ. സ്റ്റാറ്റിക് ഷോട്ടുകള്‍ കുറവായിരുന്നു. ആക്ടര്‍ ചാടുമ്പോള്‍ ഒപ്പം കാമറയും ചാടട്ടെ എന്ന സിനിമാ ഡയലോഗ് ഇവിടെ അക്ഷരാര്‍ഥത്തില്‍ സത്യമായി. കുറേ സീനുകള്‍ അങ്ങനെയും ട്രൈ ചെയ്തു. ഛായാഗ്രഹണം ഷിനോസ് ഷംസുദീന്‍. കാമറ ഓപ്പറേറ്റര്‍ ഗോകുലും ഞങ്ങളും തമ്മിലുള്ള ഏകോപനം ഷോട്ടുകളുടെ കൃത്യതയ്ക്കു പ്രധാനമായി. ലക്ക് ഫാക്ടർ ഏറെ ഡെഡിക്കേഷനുള്ള നടനും സുഹൃത്തുമാണ് വിശാഖ്. ഇമോഷണല്‍ വെല്ലുവിളികള്‍ കാരണം പല സീനുകളിലും ഇത് എന്നെക്കൊണ്ടു ചെയ്യാന്‍ പറ്റില്ല എന്നു തോന്നിയിട്ടുണ്ട്. അത്തരം ടെന്‍ഷനുകള്‍ പങ്കിട്ടപ്പോള്‍ ഈ സീന്‍ ചെയ്തു നോക്കണോ ഡയലോഗ് റിഹേഴ്സല്‍ വേണോ എന്നൊക്കെ പറഞ്ഞ് വിശാഖ് എന്നെ കൂളാക്കി. ഞങ്ങള്‍ക്കിടയില്‍ അത്തരം ഗിവ് ആന്‍ഡ് ടേക്ക് ഉണ്ടായിരുന്നു. വിശാഖാണ് കോ ആക്ടര്‍ എന്നതു ലക്ക് ഫാക്ടറായി. മഞ്ജുവാര്യര്‍ റിഹേഴ്സല്‍ സമയത്താണ് മഞ്ജുചേച്ചിയെ നേരില്‍ കണ്ടത്. അത്രമേല്‍ ആരാധിക്കുന്ന വ്യക്തിക്കൊപ്പം അഭിനയിക്കുന്നു. ഒരേസമയം ആവേശവും പേടിയും. എന്റെ കൈയും കാലുമൊക്കെ വിറയ്ക്കുകയായിരുന്നു. നമ്മള് ആദ്യമായാണു സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നത്, അനുഗ്രഹമുണ്ടാവണം എന്നു ഞാന്‍ ചേച്ചിയോടു പറഞ്ഞു. ഏതെങ്കിലും സീനില്‍ എന്റെ പെര്‍ഫോമന്‍സ് നന്നായെന്നു ചേച്ചിക്കു ഫീല്‍ ചെയ്താല്‍ നേരിട്ടു പറഞ്ഞിരുന്നു. അത്തരം കമന്റുകൾ എപ്പോഴും കരുത്താണ്. ഡയറക്ടർ, റൈറ്റർ ക്ഷമ, ശാന്തത, ഓരോ ഷോട്ടിനെയും കുറിച്ചു വ്യക്തമായ ധാരണ, പെര്‍ഫക്ഷനിസം...ഇതെല്ലാമാണ് ഡയറക്ടര്‍ സൈജു ശ്രീധരന്. എല്ലാ രീതിയിലും വെല്ലുവിളികളുള്ള ഷൂട്ടിംഗ്. ടേക്കുകള്‍ 10, 15...എന്നിങ്ങനെ പോകുമ്പോഴും സൈജു ചേട്ടന് വളരെ ക്ഷമയോടെ റിലാക്സായി ഇരിക്കുന്നതു കാണാം. ടേക്ക് കൂടുമ്പോള്‍ ഞാന്‍ ടെന്‍ഷനാവും. ബ്രേക്കെടുത്ത് ഓക്കെയാകുമ്പോള്‍ വീണ്ടും ചെയ്യാമെന്നുപറഞ്ഞ് അദ്ദേഹം എനിക്കു സേഫ് സ്പേസ് ഒരുക്കി. മേക്കിംഗ് പോലെ പൂർണമായും വേറിട്ട പാറ്റേണിലായിരുന്നു ഷബ്നയുടെ സ്ക്രിപ്റ്റും. ടെക്നീഷൻസിനും ആക്ടേഴ്സിനും മനസിലാകുംവിധം ഡീറ്റയിലിംങ് എഴുത്ത്. ഡയറക്ടറും ഷബ്നയും ചേർന്ന് എഡിറ്റ് ചെയ്തു വ്യക്തത വരുത്തിയ സ്ക്രിപ്റ്റാണ് എല്ലാവരിലേക്കും എത്തിയത്. കഥ ഇതുവരെ ചെന്നൈയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുമ്പോള്‍ ഓഡിഷനിലൂടെയാണ് ആദ്യ ചിത്രം ലഡുവില്‍ എത്തിയത്. തുടര്‍ന്ന് അര്ജുന് അശോകനൊപ്പം മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ്, ജോജു ജോര്‍ജിന്റെ സ്റ്റാര്‍, ധ്യാൻ ശ്രീനിവാസന്റെ സ്വര്‍ഗത്തിലെ കട്ടുറുമ്പ്. അച്ഛന് റിട്ട.ഡിവൈഎസ്പി അശോകന്, സീരിയല്‍ അഭിനേത്രിയായ അമ്മ ബിന്ദുപങ്കജ്, ഇരട്ട സഹോദരൻ ഗൗതം, പിന്നെ എന്റെ സുഹൃത്തുക്കള്‍...ഇവരുടെ സപ്പോര്‍ട്ടിലാണ് ഞാൻ ഇത്രത്തോളം എത്തിയത്. ടി.ജി. ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
വേട്ടയാൻ സോൾ തൻമയ
|
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
|
|
|
|
|
|
|
|
|
|
|
|
എല്ലാം ഒരു ഗ്രേസ്
|
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
|
|
|
|
3ഡി ത്രില്ലിൽ മെറീന
|
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
|
|
മോക്ഷമാർഗം
|
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
|
|
|
ആനന്ദവിശേഷം
|
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
|
|
|
|
|
രമ്യ പുരാണം
|
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കാ
|
|
എല്ലാം മായമ്മ!
|
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
|
|
|
റോഷൻസ് പാരഡൈസ്
|
അഞ്ചാമതു വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തുന്ന കേശവ്-അമൃത ദമ്പതി
|
|
|
|
|