Star Chat |
Back to home |
|
റോഷൻസ് പാരഡൈസ് |
|
|
അഞ്ചാമതു വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തുന്ന കേശവ്-അമൃത ദമ്പതികളുടെ അസാധാരണ ജീവിതകഥയാണ് വിഖ്യാത ശ്രീലങ്കന്‍ സംവിധായകന് പ്രസന്ന വിത്താനഗെയുടെ പാരഡൈസ്. ത്രില്ലർ, സര്‍വൈവല്‍ ത്രില്ലർ, റിലേഷന്‍ഷിപ്പ് ഡ്രാമ എന്നൊക്കെ പറയാവുന്ന മള്ട്ടിജോണര് സിനിമ. സംവിധായകനൊപ്പം അനുഷ്ക സെന്നനായകെയും ചേര്‍ന്നാണു രചന. റോഷന് മാത്യുവും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍. ‘അമൃതയുടെയും കേശവിന്റെയും കഥയാണ്, കൂടെ ശ്രീലങ്കയുടെയും. ഇവരിലൂടെയാണു കഥ പറയുന്നത്. ശ്രീലങ്കയിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയും ചര്‍ച്ചയാകുന്നു'- പാരഡൈസിലെ കേശവ്, റോഷന് മാത്യു സണ്‍ഡേ ദീപികയോടു പറഞ്ഞു. പാരഡൈസിലേക്ക് എത്തിയത്... പ്രസന്ന സാര്‍ മൂത്തോന് കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഗാഡി-ചില്‍ഡ്രന്‍ ഓഫ് ദ സണ്‍ എന്ന ചിത്രം രാജീവ് രവിയാണു ഷൂട്ട് ചെയ്തത്. അങ്ങനെ ഗീതു മോഹന്‍ദാസ് വഴി എന്നെ വിളിച്ചു. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ അനുരാഗ് കശ്യപിനൊപ്പം ചെയ്ത ചോക്ക്ഡ് എന്ന സിനിമയുമായി സാദൃശ്യമുണ്ടാകുമോ എന്നു സന്ദേഹമായി. അതില്‍നിന്നു വേറിട്ട ഒരു സിനിമയാണു പാരഡൈസെന്ന് പ്രസന്ന സാറിനെ നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ ബോധ്യമായി. പുതുമകള്‍... ആദ്യമായാണ് ഞാനൊരു മള്‍ട്ടി ലിംഗ്വല്‍ സിനിമ ചെയ്തത്. സാന്ദര്‍ഭികമായി ഇതില്‍ നാലു ഭാഷകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ഡബ്ബ് ചെയ്തിട്ടില്ല. മൊത്തം സിങ്ക് സൗണ്ടാണ്. ഇന്തോ-ശ്രീലങ്കന്‍ കോ പ്രൊഡക്ഷനാണ്. ഛായാഗ്രാഹകന്‍ രാജീവ് രവിക്കൊപ്പമുള്ള ക്രൂ ഒഴിച്ച് എല്ലാവരും ശ്രീലങ്കന്‍സ്. പാരഡൈസ് പറയുന്നത്... ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ഉപയോഗപ്പെടുത്തി ചുളുവില്‍ ഒരു നല്ല വെക്കേഷന്... അതായിരുന്നു അമൃതയുടെയും കേശവിന്റെയും പ്ലാന്‍. അവിടെയുണ്ടാകുന്ന ഒരപ്രതീക്ഷിത സംഭവം-ഒരു മോഷണം-അവിടത്തെ എല്ലാ പ്രശ്നങ്ങളുടെയും അവര്‍ തമ്മിലുള്ള, അവര്‍ക്കുപോലും നേരത്തെ അറിയാത്ത പ്രശ്നങ്ങളുടെയും നടുവിലേക്ക് അവരെ വലിച്ചുകൊണ്ടുപോകുന്നു. അതു വ്യക്തിപരമായും അവര്‍ക്കിടയിലെ ബന്ധങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു, പ്രതിസന്ധിയില്‍ മനുഷ്യന് എങ്ങനെ പ്രതികരിക്കുന്നു...ഇതൊക്കെയാണു സിനിമ. കഥാപാത്രത്തെക്കുറിച്ച്... പ്രൊഡ്യൂസറാണു കേശവ്. അയാളുടെ വെബ് സീരീസ് പ്രോജക്ടിന് വലിയ ഒരു ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് അനുമതിയാകുന്നതോടെ ആഘോഷ മൂഡിലാണ് കേശവ് ശ്രീലങ്കയിലെത്തുന്നത്. മുംബൈയില്‍നിന്നു വളരെ കഷ്ടപ്പെട്ടു പടിപടിയായി വളര്‍ന്നുവന്ന ഒരാള്‍. ആത്മാര്‍ഥമായും അയാള്‍ പങ്കാളി അമൃതയെ സ്നേഹിക്കുന്നു. താന്‍ നല്ല ഒരു മനുഷ്യനാണെന്നും ശരിയായ കാര്യങ്ങള്‍ ചെയ്യണം, ശരിയായ തീരുമാനങ്ങളെടുക്കണം എന്നൊക്കെ നിര്‍ബന്ധമുള്ള ആളെന്നുമാണ് അയാളുടെ വിശ്വാസം. ദര്‍ശനയ്ക്കൊപ്പം... ദര്‍ശനയ്ക്കൊപ്പം മുമ്പു ചെയ്ത കൂടെ, സിയു സൂണ്‍, ആണും പെണ്ണും എന്നിവ പോലെ ഇതും വളരെ സ്പെഷലാണ്, അവിസ്മരണീയമാണ്. ദര്‍ശന ഏറെ ടാലന്റഡാണ്. ഒപ്പം അഭിനയിക്കുന്നവരെ പ്രചോദിപ്പിക്കുന്ന ടൈപ്പ് ആക്ടറാണ്. സീനില്‍ ഒപ്പമുളള ആക്ടേഴ്സ് എല്ലാവരും മനോഹരമായി, ആത്മാര്‍ഥമായി വര്‍ക്ക് ചെയ്യുമ്പോള്‍ എല്ലാവരുടെയും വര്‍ക്ക് നന്നാവും, സീന്‍ നന്നാവും. ആ രീതിയില്‍ എന്നും ദര്‍ശനയ്ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഏറെ എന്ജോയ് ചെയ്യാറുണ്ട്. ഗിവ് ആന്‍ഡ് ടേക്കില്‍ ഒരു കംഫര്‍ട്ടബിള്‍ ഇക്വേഷനുണ്ട് ഞങ്ങള്‍ തമ്മില്‍. കേശവും അമൃതയും തമ്മില്‍ ഒരു കംഫര്‍ട്ടബിള്‍ കെമിസ്ട്രിയുണ്ടാവണം. സെറ്റില്‍ ചെന്നതിനുശേഷം ഒന്നുമില്ലായ്മയില്‍നിന്ന് അതു ക്രിയേറ്റ് ചെയ്ത് എടുക്കുന്നതിലും നല്ലത് നമുക്ക് അതു നേരത്തേതന്നെയുണ്ടെങ്കില് അതിനെ കഥാപാത്രത്തിനു വേണ്ടി പരിഷ്കരിക്കുന്നതാണ്. ദര്‍ശനയുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് ഇതിലെ അമൃത. ശ്രീലങ്കന്‍ ഇന്‍ഡസ്ട്രി... പ്രതിസന്ധികൾക്കിടയിലും അവിടത്തെ സിനിമാലോകം സജീവമായെങ്കിലും വര്‍ക്കുകള്‍ വളരെ കുറവാണ്. ശ്രീലങ്കന്‍ ഇന്‍ഡസ്ട്രിക്ക് ഈ സിനിമ വലിയ ഒരവസരമാണ്. അവിടത്തെ സിനിമയ്ക്ക് ആദ്യമായാണു പുറത്തുനിന്നുള്ള ഒരു പ്രൊഡക്ഷനും വേള്‍ഡ് വൈഡ് റിലീസും. അവര്‍ക്ക് ഇതു ലൈഫ്ലൈനാണെന്ന് എപ്പോഴും ഫീല്‍ ചെയ്തിരുന്നു. ചലഞ്ച് ലങ്കയില്‍ താമസിക്കുന്ന ഓരോ നിമിഷവും കംഫര്‍ട്ടബിളും കാമറയ്ക്കു മുന്നിലുള്ള ഓരോ നിമിഷവും ചലഞ്ചിംഗും ആയിരിക്കുമെന്നു പ്രസന്ന സാര്‍ പറഞ്ഞിരുന്നു. നാലഞ്ച് അഭിനേ താക്കൾ, അത്ര സങ്കീര്‍ണതകളില്ലാത്ത സീനുകള്‍. പക്ഷേ, പലപ്പോഴും ഡയലോഗില്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറം ഇമോഷനുകള്‍ പകര്‍ന്നുകൊടുക്കണം. അത്തരം മുഹൂര്‍ത്തങ്ങള്‍ ഇതില്‍ ധാരാളം. ആ കഥാപാത്രത്തിലേക്കും കഥയിലേക്കും ആ മുഹൂര്‍ത്തത്തിലേക്കും സത്യസന്ധതയോടെ എത്താനാകുമ്പോഴേ അതു സാധ്യമാകൂ. അതിനുള്ള ശ്രമം ചലഞ്ചിംഗായിരുന്നു. ശ്രീലങ്കന്‍ താരങ്ങള്‍ക്കൊപ്പം... മഹേന്ദ്ര പെരേര, ശ്യാം ഫെര്‍ണാണ്ടോ, സുമിത്ത്, ഇഷാം ഷംസുദീന്‍... ഷൂട്ടിംഗ് അവിസ്മരണീയമാക്കിയത് ഇവരാണ്. മഹേന്ദ്ര പെരേര ശ്രീലങ്കയിലെ സീനിയര്‍ നടന്മാരില് ഒരാള്‍. ഷൂട്ടിംഗിനെ ഒരാഘോഷമാക്കുന്ന ഗംഭീര നടന്. ആന്ഡ്രുവായി വേഷമിട്ട ശ്യാം ഫെര്‍ണാണ്ടോ ഏറെ ശാന്തനാണ്, പക്ഷേ ടാലന്റഡാണ്. ആദ്യത്തെ ഒന്നുരണ്ടു ദിവസം ഒപ്പമുള്ള സീനുകളില്‍ ഇദ്ദേഹം ഒന്നും ചെയ്യുന്നില്ലേ എന്നു തോന്നിപ്പോയി. എല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാതെ നില്ക്കുന്ന ഒരു സാരഥി...അതാണ് ആന്‍ഡ്രൂ. അങ്ങനെ പ്ലേ ചെയ്യേണ്ട വേഷമാണത്. ടെലിവിഷന്‍ പശ്ചാത്തലമാണ് സുമിത്തിന്. ഓഡിഷൻ വഴിയാണ് ഇഷാം എത്തിയത്. സംവിധായകനൊപ്പം... നമ്മളില്‍ നമുക്കു പരിചയമില്ലാത്ത നമ്മുടെ തന്നെ ഒരു സൈഡുണ്ടാവും. അതു പുറത്തുകൊണ്ടുവരാനുള്ള പ്രയത്നമായിരുന്നു പ്രസന്ന സാറുമായുള്ള എന്റെ സംഭാഷണങ്ങള്‍. കേശവ് കുറച്ചു ബുദ്ധിമുട്ടുള്ള വഴികളിലൂടെ ഇമോഷണലി സഞ്ചരിക്കുന്നുണ്ട്. അതു കുറച്ചൊക്കെ എത്തിപ്പിടിക്കാനും കയറിയിറങ്ങാനും ഞാനും കഷ്ടപ്പെട്ടിരുന്നു. അതൊരു പഠനമായിരുന്നു. ഫെസ്റ്റിവലുകളില്‍... ബുസാന്‍, സിഡ്നി, മുംബൈ, ന്യൂയോര്‍ക്ക്, വെസൂള്... നിരവധി ഫെസ്റ്റിവലുകളില്‍ നോമിനേഷനുകള്‍. ബുസാനില്‍ ബെസ്റ്റ് ഫിലിം അവാര്‍ഡ്. അനാവശ്യമായ ഒരു ഡയലോഗോ കഥാപാത്രമോ സംഭവമോ ഷോട്ടോ ഇതിലില്ല. ലോകത്തെവിടെയുമുള്ളവര്‍ക്ക് ഈ കഥ മനസിലാവണം, ഈ കഥാപാത്രങ്ങളുമായി കണക്ട് ചെയ്യാനാവണം എന്നു സംവിധായകനു നിര്‍ബന്ധമുണ്ടായിരുന്നു. അതു സാധ്യമായി എന്നു ബോധ്യമായതു ഫെസ്റ്റിവലുകളില്നിന്നാണ്. അടുത്ത റിലീസുകള്‍... അടുത്ത റിലീസ് ഹിന്ദിയാണ്, ഉലഝ്. മലയാളത്തില്‍ ‘ഇത്തിരി നേരം’ എന്നൊരു സിനിമ വരാനുണ്ട്.ഹിന്ദിയില്‍ സോണി ലിവിനു വേണ്ടി ‘കാന്‍ ഖജൂറ’ എന്ന സീരീസ് ഷൂട്ടിംഗ് കഴിഞ്ഞു. ഇപ്പോള്‍ തമിഴില്‍ ചെയ്യുന്ന പ്രോജക്ടിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടന്‍ മലയാളത്തില്‍ ഒരു സിനിമ തുടങ്ങും.
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
വേട്ടയാൻ സോൾ തൻമയ
|
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
|
|
|
|
|
|
|
|
|
|
|
|
എല്ലാം ഒരു ഗ്രേസ്
|
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
|
|
|
|
3ഡി ത്രില്ലിൽ മെറീന
|
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
|
|
ഫൂട്ടേജ് ഓഫ് ഗായത്രി
|
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
|
|
മോക്ഷമാർഗം
|
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
|
|
|
ആനന്ദവിശേഷം
|
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
|
|
|
|
|
രമ്യ പുരാണം
|
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കാ
|
|
എല്ലാം മായമ്മ!
|
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
|
|
|
|
|
|