തിരുവനന്തപുരം
ഉണ്ണികൃഷ്ണൻ നായർ തിരുവനന്തപുരം: കവടിയാർ ശ്രീവിലാസ് ലൈൻ എ17 രാജശ്രീയിൽ റിട്ട. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ അഡ്വ.എസ്. ഉണ്ണികൃഷ്ണൻ നായർ(86) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ ശിവകുമാരിപിള്ള. മക്കൾ: ഡോ. യു.രമേശ് (മുൻ ഡയറക്ടർ എഐസിടിഇ), യു.ഗിരീഷ് (മസ്കറ്റ്). മരുമക്കൾ: ഡോ. മാലിനി. ആർ, ജ്യോതി ലക്ഷ്മി. സഞ്ചയനo ഞായർ 8.30. സരോജിനിഅമ്മ കാരക്കോണം: കന്നുമാമൂട് ഓടൽവിള ചന്ദ്രവിലാസത്തിൽ സരോജിനി അമ്മ(95) അന്തരിച്ചു. ഭർത്താവ്: പരേതനായ കാമബാലപണിക്കർ. മക്കൾ: ശശിധരൻ, ബാലചന്ദ്രൻ, മണികണ്ഠൻ, അംബികാവതി, ജയകുമാർ, പ്രീത, ഗീത, പരേതരായ സത്യദേവൻ, രാജൻ. മരുമക്കൾ: ശശികല, ലത, ചന്ദ്രിക, നാരായണൻ നായർ, ഷീബ, ശാന്തി, ഗോപാലൻ, മണികണ്ഠൻ. സഞ്ചയനം വ്യാഴം ഒൻപത്. പരമേശ്വരൻ നായർ നെടുമങ്ങാട്: വെള്ളനാട് മാമൂട് വീട്ടിൽ പരമേശ്വരൻ നായർ(76) അന്തരിച്ചു. ഭാര്യ: ഡി.ദേവകി. മകൾ: ഡി.അനുപമ. മരുമകൻ: എം.ആർ. രതീഷ് കുമാർ. സഞ്ചയനം വ്യാഴം 8.30. ഭവാനിയമ്മ കാര്യവട്ടം: കുളത്തൂര്‍ തൃപ്പാദപുരം ജയ ഭവനില്‍ ഭവാനി അമ്മ(86) അന്തരിച്ചു. മകള്‍: ജയശ്രീ. മരുമകന്: പരേതനായ മോഹനന് നായര്‍. സഞ്ചയനം വെള്ളി ഒൻപത്. ശാന്തമ്മ തിരുവനന്തപുരം: വലിയശാല കാവിൽക്കടവ് കെഎൻആർഎ24 ദേവി കൃപയിൽ കാവൽ ദേവി ക്ഷേത്രത്തിലെ മുൻ ജീവനക്കാരിയായ ശാന്തമ്മ (80) അന്തരിച്ചു. മക്കൾ: കുമാർ, ജീവൻ , ദാമു. മരുമക്കൾ: സിന്ധു, ബീന. പാസ്റ്റർ കുഞ്ഞപ്പൻ ചേരപ്പള്ളി: ഉഴമലയ്ക്കൽ പുളിമൂട് മണ്ണാംകോണം വീട്ടിൽ പാസ്റ്റർ കുഞ്ഞപ്പൻ(74) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഡെയ്സി. മകൻ: രഘു. മരുമകൾ: സ്വപ്ന.
|
കൊല്ലം
സിസ്റ്റർ ലിസറ്റ് മേരി കൊല്ലം: വിമലഹൃദയ ഫ്രാൻസിസ്ക്കൻ സഭാംഗം സിസ്റ്റർ ലിസറ്റ് മേരി (73)അന്തരിച്ചു. സംസ്ക്കാരം ഇന്ന് 10.30 ന് പിഎസ് കോൺവന്റ് സെമിത്തേരിയിൽ. കുമ്പളം സെന്റ് മൈക്കിൾസ് ചർച്ച് ഇടവകാംഗമാണ്. കുമ്പളം കൈതക്കോട് വിനയ വിലാസം വീട്ടിൽ പരേതനായ ആന്റണിയുടെയും ത്രേസ്യായുടെയും എട്ട് മക്കളിൽ മൂന്നാ മത്തെ മകളാണ്. സിസിലി ജോർജ് പുനലൂർ: പത്തേക്കർ ബിന്റുഹൗസിൽ സിസിലി ജോർജ് (86) അന്തരിച്ചു. സംസ്കാരം നാളെ 12ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഒന്നിന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ എ.സി. ജോർജ്. മക്കൾ :ജേക്കബ് ജോർജ്, മിനി ഫിലിപ്പോസ്. മരുമക്കൾ:മേരി ജേക്കബ്, ഫിലിപ്പോസ് ഡാനിയേൽ എസ്. ശാന്തമ്മ ചവറ: തട്ടാശേരി കരമേല്‍ പടിഞ്ഞറ്റതില്‍ എസ്. ശാന്തമ്മ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കെ. കുമാരന് (കെപി സ്റ്റോഴ്സ്, തട്ടാശേരി). മക്കള്‍: എസ്. പ്രസന്ന കുമാരി (ഹരിശ്രീ ഡേ കെയര്‍),കെ. പ്രദീപ്(തട്ടാശേരി വാര്‍ഡംഗം),പരേതനായ കെ. പ്രകാശ്. മരുമക്കള്‍: ബി. ബാബു ( റിട്ട. എക്സൈസ്), എസ്. ശുഭ. സഞ്ചയനം ശനി ഏഴ്. മണിയൻപിള്ള കൊട്ടാരക്കര: മുട്ടറ പ്രാക്കുളം മുക്ക് വത്സലമന്ദിരത്തിൽ മണിയൻപിള്ള (80)അന്തരിച്ചു. ഭാര്യ: രുഗ്മിണിയമ്മ. മക്കൾ: ജയലക്ഷ്മി, ജയചന്ദ്രൻ. മരുമക്കൾ:സുദർശനൻ, ശ്രീക്കുട്ടി. വിജയൻ ചണ്ണപ്പേട്ട: തേക്കിൻകാട് ചരുവിള വീട്ടിൽ വിജയൻ (67)അന്തരിച്ചു. സംസ്കാരം ഇന്ന് 11 .30ന്. ഭാര്യ: ശാന്ത. മക്കൾ: രതികുമാർ, രേഖ. മരുമക്കൾ: വിക്രമൻ ,ബിന്ദു. സണ്ണോ ശക്തികുളങ്ങര: വെട്ടുതോട്ടിൽ സണ്ണോ ( അലക്സാണ്ടർ 83 ) അന്തരിച്ചു. 10 ദിവസം മുൻപാണ് ഭാര്യ ഹെലൻ അലക്സാണ്ടർ മരിച്ചത് . മക്കൾ : ഹൈമി ബെൻ ,ഹേമ ദിൽജിത്ത് , ഹെയ്സ് ലിൻ ഡേ വിഡ് .മരുമക്കൾ : ബെൻ പെരേര , ദിൽജിത്ത് തോമസ് ,എ. ജെ.ഡേവിഡ് . സുരേന്ദ്രൻ ചവറ: പുതുക്കാട് കൈലാസത്തിൽ റിട്ട. എന്‍ടിപിസി ജീവനക്കാരൻ സുരേന്ദ്രൻ (73)അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: രജനി, രജിത, രഞ്ജിത്. മരുമക്കൾ: സുരേഷ്, ഷിബു,അമ്പിളി .സഞ്ചയനം വ്യാഴം എട്ട്.
|
പത്തനംതിട്ട
ലളിതമ്മ കുറ്റൂര്‍ : തലയാര്‍ കുന്നുമലശേരില് പരേതനായ ശിവന് പിള്ളയുടെ ഭാര്യ ലളിതമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 ന്. മക്കള്‍: ലതാ മധു (ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്), മുരളീധരന് പിള്ള (ഹിമാലയ മാര്‍ബിള്‍സ് കുറ്റൂര്‍, കൊട്ടാരക്കര). മരുമക്കള്‍: മധുസൂദനന്, രാജലക്ഷ്മി. കെ. കെ. രാഘവൻ മാന്താനം : പോത്തൻപറമ്പിൽ കെ. കെ. രാഘവൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് മാന്താനത്തുള്ള മകൾ സുജയുടെ വീട്ടുവളപ്പിൽ. പരേതൻ കങ്ങഴ പത്തനാട് മരുതോലിയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ ഉഷ തിരുവല്ല കളറിൽ കുടുംബാംഗം. മക്കൾ: സുധ, സുജ. മരുമക്കൾ: പി. ഡി. മണി കറുകച്ചാൽ, സജിമോൻ (ളായിക്കാട്). കെ.കെ. കുട്ടപ്പൻ തട്ടയിൽ: പാറക്കര ആലുനിൽക്കുന്നതിൽ കെ.കെ. കുട്ടപ്പൻ (89) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ആരതി. മക്കൾ: വിൽസൺ, വത്സല. മരുമക്കൾ: സരസമ്മ, മംഗളാനന്ദൻ. പ്രഫ. ഹാപ്പി ഏബ്രഹാം റാന്നി: ഇട്ടിയപ്പാറ കാരയ്ക്കാട്ട് വെള്ളാറമല പ്രഫ. ഹാപ്പി ഏബ്രഹാം (85, റിട്ട. ബി എ എം കോളജ്, തുരുത്തിക്കാട്) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് റാന്നി സീയോൻകുന്ന് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആനി ജേക്കബ് (റിട്ട. എച്ച് എം) വെള്ളാറമല കാരയ്ക്കാട്ട് കുടുംബാംഗം. മക്കൾ: ബീന ബിനോദ് മത്തായി (ബംഗളൂരു), മീന ഹാപ്പി (ഓസ്ട്രേലിയ). മരുമക്കൾ: ബിനോദ് മത്തായി (ബംഗളൂരു), അലക്സ് വർഗീസ് (ഓസ്ട്രേലിയ). മനോഹരൻ അയിരൂര്‍: ചിറപ്പുറം തടത്തേല്‍ മനോഹരന് (72) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കോമളവല്ലി. മക്കള്‍: സുജ, പ്രിയ. മരുമക്കള്‍: അനില്‍, അനില്‍. റാണി തോമസ് റാന്നി: പുളിമൂട്ടിൽ തോമസ് മാത്യുവിന്റെ ഭാര്യ റാണി തോമസ് (53) മുംബൈയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. കമലമ്മ പന്തളം: മുടിയൂർക്കോണം ചെറുമല കളരിക്കൽ ചെല്ലപ്പന്റെ ഭാര്യ കമലമ്മ(76) അന്തരിച്ചു. സംസ്കാരം നടത്തി. മകൻ: പരേതനായ ഷിജു.
|
ആലപ്പുഴ
എം.എല്‍. ജേയ്ക്കബ് എടത്വ: പാണ്ടങ്കരി തൈശേരിലായ മെതിക്കളം വീട്ടില്‍ റിട്ട. ഹെഡ്മാസ്റ്റര് എം.എല്‍. ജേയ്ക്കബ് (97) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തില്‍ ആരംഭിച്ച് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പരേതയായ ജോയി ജേയ്ക്കബ് (റിട്ട.ഹെഡ്മിസ്ട്രസ്) എടത്വ പേരങ്ങാട്ട് കുടുംബാംഗം. മക്കള്‍: ആന്‍സി ജോര്‍ജ്, മേഴ്സി ജേയ്ക്കബ്, ബിനോഎല്.ജേയ്ക്കബ്, ബോബി വി. ജേയ്ക്കബ്, ബീനാ റ്റി.ജേയ്ക്കബ്. മരുമക്കള്‍: ജോസഫ് ജോര്‍ജ് തോട്ടത്തില്‍ (ആലപ്പുഴ, തത്തംപള്ളി), എബി പോള്‍ ഇടാട്ടേല്‍ (മൂവാറ്റുപുഴ), സിംല ബിനോ ചാത്തന്‍കണ്ടത്തില്‍ (മൂവാറ്റുപുഴ), ഷൈനി ബോബി മുട്ടത്ത് (മണിമല), ജോര്‍ജ് വര്‍ഗീസ് ശ്രാമ്പിക്കല്‍ (മുട്ടാര്‍). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തില്‍ കൊണ്ടുവരും. പരേതന് എടത്വ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റായും കുട്ടനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏബ്രഹാം ഉമ്മന്‍ കൊളോണ്‍ (ജര്‍മനി): ജര്‍മനിയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'എന്റെ ലോകം' മാസികയുടെ എഡിറ്ററും കൊളോണിലെ കാരിത്താസ് അസോസിയേഷന്റെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കായുള്ള സാമൂഹ്യ സേവന വിഭാഗത്തിന്റെ കണ്‍സള്‍ട്ടന്റും ആയിരുന്ന ഏബ്രഹാം ഉമ്മന്‍ (അച്ചന്‍കുഞ്ഞ്92) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.15ന് കോളോണിലെ ആഡല്ഹൈഡ് പള്ളിയിൽ ആരംഭിച്ച് ലെംബാഹര്വേഗ് സെമിത്തേരിയില്‍. ചെങ്ങന്നൂര്‍ മുളക്കുഴ വലിയതറയില്‍ പരേതനായ എ.സി. ഉമ്മന്റെ മകമാണ്. ഭാര്യ: വെറോനിക്കാ സിസിലി ഉമ്മന്‍ വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പുളിക്കല്‍ കുടുംബാംഗം . മക്കള്‍: പ്രസന്ന ആന്‍ ഉമ്മന്‍, ഡോ. പ്രസാദ് തോമസ് ഉമ്മന്‍, പ്രഭ റോസ് ഉമ്മന്‍. മരുമക്കള്‍: ഒലാഫ് ഹിര്‍ഷ്ബര്‍ഗ്, ഡോ. ആന്‍ ഉമ്മന്‍, ഹെന്റിക് തിയോഡര്‍ ക്രോയ്റ്റ്. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജ് അധ്യാപകന് പരേതനായ റവ. ഡോ. ജേക്കബ് കിഴക്കേടത്ത് സഹോദരനാണ്. കത്രിക്കുട്ടി ഐസക് ചമ്പക്കുളം: വൈശ്യംഭാഗം മുല്ലാക്കൽ പരേതനായ ഐസക് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ കത്രിക്കുട്ടി ഐസക്(89) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു കൊണ്ടാക്കൽ സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത ചമ്പക്കുളം അമിച്ചകരി പുത്തൻചിറ കുടുംബാംഗമാണ്. മക്കൾ: ജോച്ചൻ ഐസക്, ജോബിച്ചൻ ഐസക്, ജോപ്പൻ ഐസക്. മരുമക്കൾ: റോസമ്മ ജോച്ചൻ, മോളിമ്മ ജോബിച്ചൻ, ബീനാ ജോപ്പൻ ( മെമ്പർ, നെടുമുടിഗ്രാമ പഞ്ചായത്ത്). കൃഷ്ണൻകുട്ടി അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നന്ദികാട് വെളിയിൽ കൃഷ്ണൻകുട്ടി (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രതി. മക്കൾ: എൻ. കെ. രജിമോൻ, എൻ. കെ. ബിജുമോൻ (പുന്നപ്ര തെക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ). മരുമകൾ: നിഷ. സരോജിനി ആലപ്പുഴ: കൈതവന ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് നസ്രത്ത് ശുശ്രൂഷാഭവൻ അന്തേവാസി സരോജിനി (66) അന്തരിച്ചു. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ ബന്ധുക്കൾ ഉണ്ടെങ്കിൽ താഴെ പറയുന്ന ഫോൺ നന്പറിൽ ബന്ധപ്പെടുക. 9497292768, 9496793127. എം.കെ. ജനാർദനൻ അമ്പലപ്പുഴ: തകഴി കുന്നുമ്മ മുക്കട ശോഭനാലയത്തിൽ എം.കെ. ജനാർദനൻ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: അനു (എക്സൈസ് ഓഫീസർ, പാലക്കാട്), ബിനു (കൃഷ്ണ ഇലക്ട്രിക്കൽസ്, തകഴി), സിനു (സിനിമ സംവിധായകൻ). മരുമക്കൾ: ശ്രീജ, രശ്മി, റിയ. ഗോപാലകൃഷ്ണപിള്ള അമ്പലപ്പുഴ: തകഴി പടഹാരം ശ്രീനികേതനിൽ ഗോപാലകൃഷ്ണപിള്ള (80) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രശ്മി (അധ്യാപിക, രാമങ്കരി യുപി സ്കൂൾ), രജനി (ആലപ്പുഴ ജില്ലാ കോടതി), രമ്യ (ഡിഡി ഓഫീസ്, ചേർത്തല). മരുമക്കൾ: സുരേഷ് (എയർഫോഴ്സ്), രമേശ്കുമാർ (ഖത്തർ), സുരേഷ്കുമാർ (കെഎസ്ഇബി).
|
കോട്ടയം
സിസ്റ്റർ ജയിൽസ് കുന്നേൽ കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി ക്ലാരിസ്റ്റ് കോൺവെന്റ് അംഗമായ സിസ്റ്റർ ജയിൽസ് കുന്നേൽ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് കട്ടപ്പന മഠം ചാപ്പലിൽ ആരംഭിച്ച് കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. അരുവിത്തുറ കുന്നേൽ പരേതരായ വർക്കി മറിയം ദമ്പതികളുടെ മകളാണ്. പരേത കട്ടപ്പന, കുറുമ്പനാടം, അണക്കര, പെരുവന്താനം, ഇരവുചിറ, വെരൂർ, മ്ലാമല, എരുമേലി, പാണപിലാവ്, രാമക്കൽമേട്, കൊച്ചറ, സ്വരാജ്, കാഞ്ചിയാർ, ചിന്നാർ, പോത്തുപാറ എന്നീ മഠങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: പാപ്പച്ചൻ, അച്ചാമ്മ, പരേതരായ ദേവസ്യ, ജോസഫ് അന്നക്കുട്ടി, മറിയക്കുട്ടി, വർക്കിച്ചൻ, മാത്യു, തോമസ്, ചാക്കോച്ചൻ. സിസ്റ്റര്‍ മലാക്കിയ മണ്ണൂര്‍ പാലാ: സിഎംസി ജയമാതാ പ്രോവിന്സിലെ മുത്തോലി സെന്റ് ജോസഫ് മഠാംഗമായ സിസ്റ്റര്‍ മലാക്കിയ മണ്ണൂര്‍ (എം. റ്റി. ബ്രിജിത്ത് 88) അന്തരിച്ചു. സംസ്കാരം ശുശ്രൂഷകള്‍ ഇന്ന് രാവിലെ 9.30 ന് മഠം വക സെമിത്തേരിയില്‍. മുത്തോലി മണ്ണൂര്‍ പരേതരായ തോമസ് മറിയാമ്മ ദമ്പതികളുടെ മകളാണ്. കരൂര്‍, മുത്തോലി, വെള്ളികുളം, വിളക്കുമാടം, കുറവിലങ്ങാട്, വള്ളിച്ചിറ, രാമപുരം, ഇലഞ്ഞി, തിരുമാറാടി, അന്തീനാട്, മൗണ്ട് കാര്‍മല്‍ രാമപുരം എന്നീ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സിസ്റ്റര്‍ ലെയോണ്ഷ്യ സിഎംസി (മൂന്നാനി മഠാംഗം), പരേതരായ മറിയാമ്മ കിഴക്കേനാഗനൂലില്, കുഞ്ഞേലി പാംപ്ലാനിയില്‍, തോമസ് മാത്യൂ മണ്ണൂര്‍, സിസ്റ്റര്‍ അക്വിലീന എസ്എബിഎസ്, സിസ്റ്റര്‍ ഫെലിക്കുള എസ്എബിഎസ്, അന്നമ്മ ആലുങ്കല്‍താഴെ, ഫാ. സഖറിയാസ്, സിസ്റ്റര്‍ ആനി എസ്എബിഎസ്. എന്‍. പി. ജോസഫ് വെട്ടിമുകള്‍ : മറ്റത്തോട്ടത്തില് എന്‍. പി. ജോസഫ് (92) അന്തരിച്ചു. സംസ്കാരം നാളെ 10ന് വെട്ടിമുകള്‍ സെന്റ് മേരിസ് പള്ളിയില്‍. ഭാര്യ മേരി ജോസഫ് കളത്തൂര്‍ നെടുംപെട്ടില് കുടുംബാംഗം. മക്കള്‍: പരേതയായ ലില്ലിക്കുട്ടി ഫ്രാന്‍സിസ്, തോമസ് (ദുബായ്), സിസ്റ്റർ ഡോ. സാങ്റ്റ റോസ് സിഎംസി, സെലീനാമ്മ വര്‍ഗീസ് (എറണാകുളം), സണ്ണി ജോസഫ് മൂവാറ്റുപുഴ (സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍, ദക്ഷിണ റെയില്‍വേ), ജോഷി ജോസഫ് (വെട്ടിമുകള്‍), ലിന്‍സിക്കുട്ടി ജോസഫ് (ഹെഡ്മിസ്ട്രസ്, ഗവ. എല്‍പിഎസ് പൊന്നുരുന്നി). മരുമക്കള്‍: ഫ്രാന്‍സിസ്, വടക്കേപറമ്പില്‍ (മാഞ്ഞൂര്‍), ജെസി തോമസ് കുറിച്ചിയേല്‍ (ദുബായ്), വര്ക്കിച്ചന് കളപ്പുരയില്‍ (എറണാകുളം), ജൂലി ഇട്ടിയക്കാട്ട് (പ്രിന്‍സിപ്പല്‍, ടിടിവിഎച്ച്എസ്എസ് മൂവാറ്റുപുഴ), സിജി സെബാസ്റ്റ്യന്‍ ഇഴാപ്പറമ്പില് (കുരുവിനാല്‍), സുനില്‍ കെ. ജോസ് കൊല്ലം പറമ്പില്‍ (ലോക്കോ പൈലറ്റ്, സതേണ്‍ റെയില്‍വേ). ജോര്‍ജ് ജോസഫ് തോപ്പന് പാലാ: വെള്ളിയേപ്പള്ളി തോപ്പില്‍ ജോര്‍ജ് ജോസഫ് തോപ്പന് (60, റിട്ട. കായികാധ്യാപകൻ, കാന്തല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്കൂൾ) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് പാലാ കത്തീഡ്രലില്‍. ഭാര്യ ജെസി നിലമ്പൂര്‍ പുന്നക്കല്‍ കുടുംബാംഗം. മക്കള്‍: ഗീതു (ജര്‍മനി ), നവീന്‍ (അയര്‍ലൻഡ്), നീതു (ഐ എഫ് എസ്, ബംഗാള്‍). മരുമക്കള്‍: നിഖില്‍, ഗ്രീഷ്മ, ആഷിഷ്. നീന്തല്‍ പരിശീലകരായ തോപ്പന്‍സ് സഹോദരന്മാരില് അഞ്ചാമനാണ് ഇദ്ദേഹം. മൃതദേഹം ഇന്ന് വൈകുന്നേരം വെള്ളിയേപ്പളളിയിലെ വീട്ടില്‍ കൊണ്ടു വരും. ബിബിൻ മുരിക്കുംവയൽ : പനക്കച്ചിറ കണ്ടംകാനായിൽ പരേതനായ കെ. ജെ. അച്ചൻകുഞ്ഞിന്റെ മകൻ ബിബിൻ (42) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിനു വണ്ടൻപതാൽ ഗ്ലോബൽ മിഷൻസ് ഇന്ത്യ സെമിത്തേരിയിൽ. അമ്മ: അനിത (റിട്ട. അങ്കണവാടി അധ്യാപിക പനക്കച്ചിറ).ഭാര്യ: മഞ്ജു. മക്കൾ: അമർനാഥ്, അമൽ ദേവ്. വി. ജെ. ഫിലിപ്പ് ചെങ്ങളം : വലിയപറന്പിൽ (മൈലാടിയിൽ) വി. ജെ. ഫിലിപ്പ് (കുട്ടിയച്ചൻ 96) അന്തരിച്ചു. സംസ്കാരം നാളെ 11 ന് ഭവനത്തിൽ ആരംഭിച്ച് ചെങ്ങളം സെന്റ് ആന്റണീസ് തീർത്ഥാടന പള്ളിയിൽ. ഭാര്യ പരതേതയായ ഏലിയാമ്മ ഞാവള്ളിൽ കൂന്താനം കുടുംബാംഗമാണ്. മക്കൾ : ജോസ്, ബാബു, ബേബിച്ചൻ. മരുമക്കൾ : മേരിക്കുട്ടി നടക്കൽ ഇളംങ്ങുളം, സജനി കാഞ്ഞുപറന്പിൽ, ജിജി കിളിച്ചുമലയിൽ. മൃതദേഹം ഇന്ന് നാലിന് വസതിയിൽ കൊണ്ടുവരും. ഏലിക്കുട്ടി ചാമക്കാല: എടാട്ട് കുരുവിളയുടെ ഭാര്യ ഏലിക്കുട്ടി (91) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 നു ചാമക്കാല സെന്റ് ജോൺസ് ക്നാനായ കാത്തോലിക്ക പള്ളിയിൽ. പരേത ചാമക്കാല ചിറക്കാല കുടുംബാംഗം. മക്കൾ : എ. കെ. ജോൺ, എ. കെ. ജെയിംസ്, ആലീസ്, സാബു, മിനി. മരുമക്കൾ : മേരി പുതുശ്ശേരിൽ മാള, മേഴ്സി ഐക്കര രാമമംഗലം, ജോസ് പാറപ്പുറം വില്ലൂന്നി, മിനി കൊച്ചേരിയിൽ എസ്എച്ച് മൗണ്ട് (മാഞ്ഞൂർ പഞ്ചായത്ത് മെമ്പർ), ഷാജി മുറിയൻ മ്യാലിൽ (ചുങ്കം കോട്ടയം). ഓമന കെ. നായർ ചക്കാമ്പുഴ: പാമ്പാടി പുളിന്താനത്തിൽ പറമ്പിൽ പരേതനായ കെ. പി. കേശവൻ നായരുടെ ഭാര്യ ഓമന കെ. നായർ (84) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു നെച്ചിപ്പുഴൂരുള്ള (ഇടക്കൊലി) മകൾ പ്രിയ കെ. നായരുടെ വീട്ടുവളപ്പിൽ. പരേത മാന്തുരുത്തി തോട്ടുപുറത്ത് കുടുംബാംഗമാണ്. മക്കൾ: സുമ നായർ, പ്രിയ കെ. നായർ (ഡെപ്യൂട്ടി തഹസിൽദാർ, താലൂക്ക് ഓഫീസ്, മീനച്ചിൽ), ബിന്ദു നായർ, രേണു നായർ (ടീച്ചർ, ദേവിവിലാസം വി എച്ച് എസ് എസ്, കുമാരനല്ലൂർ). മരുമക്കൾ: കെ.ഹരി(റിട്ട. ബിഎസ്എൻഎൽ), പി. കെ. ഉണ്ണികൃഷ്ണൻ (റിട്ട.എച്ച്എസ്എ രാമകൃഷ്ണ മിഷൻ, എച്ച് എസ് എസ്, കോഴിക്കോട്), ഒ. റ്റി. സുരേഷ് ബാബു (സീനിയർ മാനേജർ, എയർപോർട്ട് നെടുന്പാശേരി), സുനിൽകുമാർ (എസ്പിസിഎസ്, കോട്ടയം). എം.കെ. പവിത്രൻ സംക്രാന്തി : തോട്ടത്തിൽ എം.കെ. പവിത്രൻ (കുട്ടച്ചൻ 80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: തിലകം (റിട്ട. ഡി ഡി ഓഫീസ്) കളത്തിപ്പടി ചിറയിൽ കുടുംബാംഗം. മക്കൾ: രാജേഷ് (വിജിലൻസ് കോട്ടയം), രാജിമോൾ (പിജിആർഎംഎസ്എൻ കോളജ് ചാന്നാനിക്കാട് ). മരുമക്കൾ: ബിനോയ് ഇലക്കൊടിക്കൽ, ഇല്ലിക്കൽ(എക്സൈസ് കോട്ടയം), സുമി രഘുനാഥൻ പുതുപറമ്പിൽ (കോട്ടയം). മാത്യു തോമസ് ചെങ്ങളം: കുന്നത്തേട്ട് പരേതനായ കെ.എം. തോമസിന്റേയും ഏലിക്കുട്ടിയുടെയും മകൻ മാത്യു തോമസ് (മാത്തുക്കുട്ടി 66, റിട്ട. കെഎസ്ആർടിസി പാലാ) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് ചെങ്ങളം സെന്റ് ആന്റണീസ് തീർത്ഥാടന പള്ളിയിൽ. ഭാര്യ ജെസി മാത്യു (അന്നക്കുട്ടി, റിട്ട. ഹെൽത്ത് സർവീസ്) ചെങ്ങളം കൊല്ലക്കൊന്പിൽ കുടുംബാംഗം. മക്കൾ : അഖിൽ മാത്യു (അപ്പു, ഓസ്ട്രേലിയ), അമല മാത്യു (വിഇഒ അകലക്കുന്നം ഗ്രാമപഞ്ചായത്ത്). മരുമക്കൾ : ഷേ മാത്യു (ഓസ്ട്രേലിയ), ജിതിൻ വർക്കി ജോസ്, കടുവാതുക്കിൽ കാഞ്ഞിരപ്പള്ളി (മനോരമ). മൃതദേഹം ഇന്ന് 5 ന് ഭവനത്തിൽ കൊണ്ടുവരും. ജാനകി കല്ലറ: പെരുംതുരുത്ത് മഠപ്പള്ളിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജാനകി (97) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ : പരേതയായ തങ്കമ്മ, പരേതയായ നന്ദിനി, പത്മിനി, ചന്ത്രമതി, പത്മലത, ഗോപാലകൃഷ്ണൻ. മരുമക്കൾ : പരേതനായ മണി, പരേതനായ കമലാസനൻ, പരേതനായ നാരായണൻകുട്ടി, ഉദയപ്പൻ, രാജൻ, ശ്രീദേവി, ഗോപാലകൃഷ്ണൻ. സേതുലക്ഷ്മി വൈക്കം: കിഴക്കേനട കുന്പളത്ത് മഠത്തിൽ (പാലാ പാലയ്ക്കൽ) പരേതനായ നരേന്ദ്ര നാഥ പിള്ളയുടെ ഭാര്യ സേതുലക്ഷ്മി (81) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന്. മക്കൾ : ജയലക്ഷ്മി, ജോതിക്ഷ്മി, പരേതനായ വിനോദ്. മരുമക്കൾ :ജയദാസ്, പരേതനായ ജയമോഹൻ, ജയന്തി വിനോദ്. എൻ.എസ് കമറുദീൻ ചങ്ങനാശേരി : മുൻ വീക്ഷണം ചങ്ങനാശേരി ലേഖകനും മുതിർന്ന കോൺഗ്രസ് നേതാവുമായ നെല്ലിമലപുതുപ്പറമ്പിൽ എം.കെ. സയ്യിദ് മുഹമ്മദിന്റെ മകൻ എൻ.എസ് കമറുദീൻ (69) അന്തരിച്ചു. കബറടക്കം ഇന്ന് അഞ്ചിന് പുതൂർപ്പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഹബീബ. മക്കൾ: നീതു(യുഎസ്എ), ഗീതു(ബംഗളൂരു), റീതു, അനൈന (യുഎഇ). മരുമകൾ: ശിറിൻ (യുഎസ്എ). എല്‍സി ജേക്കബ് പാമ്പാടി: ആലുങ്കല്‍ പുത്തന്‍പുരയില്‍ കെ.വി. ജേക്കബ് (റിട്ട.എസ്ബിടി) ഭാര്യ എല്‍സി ജേക്കബ് (69) അന്തരിച്ചു. സംസ്കാരം നാളെ 10.30നു ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പാമ്പാടി സെന്റ് മേരിസ് സിംഹാസന കത്തീഡ്രലില്‍.പരേത പള്ളം പേരകത്തുശേരി കുടുംബാംഗം. മക്കള്‍: നിഷ ജേക്കബ്, നിധി ജേക്കബ് (ഷാര്‍ജ). മരുമക്കള്‍: അനീഷ് ചാക്കോ (മൂലേടം), റിനോഷ് കെ. ജോയ്, പൊന്‍പള്ളി കരിമ്പനത്തറ (ഷാര്‍ജ). മൃതദേഹം ഇന്ന് വൈകുന്നേരം നാലിനു ഭവനത്തില്‍ കൊണ്ടുവരും. ഓമന മാത്യു കോട്ടയം: കാളിശേരി പരേതനായ കുഞ്ഞിന്റെ (മാത്യു ഏബ്രഹാം) ഭാര്യ ഓമന മാത്യു (75) അന്തരിച്ചു. സംസ്കാരം നാളെ 4.30 ന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ .പരേത റാന്നി വയലാ കുടുംബാംഗമാണ്. മകൻ : എബി. മരുമകൾ : മേഘാ. മൃതദേഹം നാളെ രാവിലെ വസതിയായ കാളിശേരി പെന്റ് ഹൗസിൽ കൊണ്ടുവരും. യശോധ പരിപ്പ് : നൂറുപറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ യശോധ തങ്കപ്പൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന്11 ന് വീട്ടുവളപ്പിൽ. പരേത അമയന്നൂർ ചൂരനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ മോഹനൻ, പരേതയായ പുഷ്പ, പ്രേമ, ബിനു. മരുമകൻ: പരേതനായ വിജയൻ (പൂനെ). ഇ.എൻ.ഗോപിനാഥൻആചാരി ചെറുവള്ളി: ഇളയശേരിൽ(കുറ്റിമാക്കൽ) ഇ.എൻ.ഗോപിനാഥൻആചാരി (91) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പി.കെ.വിലാസിനി, നീണ്ടൂർ പാലമൂട്ടിൽ കുടുംബാംഗം. മക്കൾ: കെ.ജി.സുരേഷ് (ഒമാൻ), കെ.ജി.രാജേഷ്, മഞ്ജു. മരുമക്കൾ: പി.ആർ.സന്ധ്യ (മിലിട്ടറി നഴ്സ്, ഒമാൻ), കെ.ബി.ധന്യാമോൾ (നഴ്സിംഗ് ഓഫീസർ, ദന്തൽ കോളജ്, കോട്ടയം), കെ.എൻ.സന്തോഷ് (കോലഞ്ചേരി). മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും. ജോസഫ് കുറിച്ചി : ഫ്രഞ്ചിമുക്ക് പരുത്തിക്കാട്ടുചിറ ജോസഫ് (പദ്മനാഭൻ 78) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കുറിച്ചി എണ്ണക്കാട്ടു ചിറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ തങ്കമ്മ അട്ടചിറ കുടുംബാംഗം. മക്കൾ: സജി, പരേതയായ സജിനി. മരുമകൾ: ഷൈനി സജി (പട്ടിത്താനം). മേരി ജോൺ കുമരകം: പൊങ്ങലക്കരിയിൽ മാലിത്ര വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ മേരി ജോൺ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് കൊല്ലാട് ഡബ്ല്യൂഎംഇ സെമിത്തേരിയിൽ സരോജനി ചിറക്കടവ്: പോത്തള്ളിയിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജനി (84) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഉഷ, സന്ധ്യ. മരുമക്കൾ: രവീന്ദ്രൻ തരകനാരുപറമ്പിൽ, പരേതനായ പ്രകാശ് ആലയ്ക്കൽ ((വിഴിക്കിത്തോട്). ഏലിക്കുട്ടി ലൂക്കോസ് കുരുവിനാൽ : പുന്നോലിൽ ലൂക്കോസിന്റെ ഭാര്യ ഏലിക്കുട്ടി ലൂക്കോസ് (76)അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: ലൈലമ്മ, ബെന്നി, റ്റോമി, ജെസി, ജോസ്, മിനി, സെബാസ്റ്റ്യൻ. മരുമക്കൾ: ആന്റണി, ലൗലി, അമ്പിളി, സജി, മോൻസി, കെ. സി ജോർജ്, അനില. മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് മകൻ റ്റോമിയുടെ വസതിയിൽ കൊണ്ടുവരും. കെ. കെ. വർഗീസ് മീനടം: പൊത്തൻപുറം കിഴക്കേമുറിയിൽ കെ. കെ. വർഗീസ് (വർഗീസ് കിഴക്കേമുറി91) അന്തരിച്ചു. സംസ്കാരം നാളെ12.30ന് നോർത്ത് മീനടം സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ ഭാര്യ പരേതയായ സാറാമ്മ (റിട്ട. ഹെഡ് നഴ്സ് എം ജി ഡി എം ഹോസ്പിറ്റൽ) പുതുപ്പള്ളി മൂലക്കോണത്ത് കുടുംബാംഗം. മക്കൾ: പ്രകാശ് കെ. വർഗീസ്, പ്രഭാ ചാക്കോ. മരുമക്കൾ: സൂസൻ ബേബി പുത്തൻപറമ്പിൽ ഗാന്ധിനഗർ (റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് കോട്ടയം), ജയൻ മുത്തേടത്ത് ഇരവിപേരൂർ (ദുബായ്). കവിയും സാഹിത്യകാരനമായിരുന്ന പരേതൻ നിരവധി പുസ്തക രചനകൾ നടത്തിയിട്ടുണ്ട്. മൃതദേഹം ഇന്ന് ആറിനു ഭവനത്തിൽ കൊണ്ടുവരും. സ്റ്റീഫൻ ചാക്കോ മാന്തുരുത്തി: പുതുപ്പള്ളിപടവിൽ സ്റ്റീഫൻ ചാക്കോ (ജോസ് 55) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കൊടുങ്ങൂർ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയുടെ മാങ്ങാനം ചേലമ്പ്രക്കുന്നു സെമിത്തേരിയിൽ. ഭാര്യ: ബീനാ പി. ജോൺ സൗത്ത് പാമ്പാടി ഇലവുങ്കൽ കുടുംബാംഗം . ടി.കെ.ആന്റണി പൊൻകുന്നം: തകിടിപ്പുറത്ത് ടി.കെ.ആന്റണി (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ ആന്റണി തുരുത്തി പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ബിന്ദു ഡേവിസ്, വിൻസെന്റ് ആന്റണി, വിനു ആന്റണി. മരുമക്കൾ: ഡേവിസ്കിഴക്കേത്തലയ്ക്കൽ (മുണ്ടക്കയം), റാണി വിൻസെന്റ് മൂലയിൽ (കരിമ്പാനി), ചിത്ര വിനു. കുരുവിള വി. ഫിലിപ്പ് കാനം: വേങ്ങമൂട്ടിൽ പരേതനായ ഫിലിപ്പോസിന്റെ മകൻ കുരുവിള വി. ഫിലിപ്പ് (കുഞ്ഞുഞ്ഞച്ചൻ 59) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കാനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ ജിജി ചെങ്ങോട്ടായിൽ കുടുംബാംഗം. മക്കൾ : ജിജോ, ജിൻസി. മരുമകൾ : ഷീനാ വാഴത്തോട്ടത്തിൽ (മല്ലശേരി). ഹാരി കെ. ജോർജ് ചങ്ങനാശേരി: കുരിശുംമൂട് കല്ലുകളം ജോർജ് ജോസഫിന്റെ മകൻ ഹാരി കെ. ജോർജ് (39) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. അമ്മ: മിനി നാഗന്പടം പള്ളിത്തറ കുടുംബാംഗം. സഹോദരി: ജാനറ്റ് ചക്കാലപ്പറന്പിൽ ചേർത്തല. കമലാക്ഷി ടി.വി.പുരം : കുറുമുള്ളിത്തറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കമലാക്ഷി (100) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ : പരേതനായ ജനാർദ്ദനൻ, പരേതയായ സുഭദ്ര, പരേതനായ നടരാജൻ, പ്രസന്നൻ, സുധർമ്മ, വിജയകുമാർ, ചന്ദ്രമ്മ, ജമീല. മരുമക്കൾ : ചെല്ലമ്മ, മണിയൻ, രാധ, ഐഷ, ബാബു, സുമ, മോഹനൻ, സുര. തുളസിദാസ് ഇത്തിത്താനം: കുരട്ടിമല ലക്ഷ്മി നിവാസിൽ പരേതനായ ശങ്കര പണിക്കരുടെ മകൻ തുളസിദാസ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഇത്തിത്താനത്തെ വീട്ടുവളപ്പിൽ. ഭാര്യ അജിത (കോയമ്പത്തൂർ). മക്കൾ: ശിശിർ തുളസിദാസ് (യുകെ), ശിവാനി തുളസിദാസ് (കാനഡ).
|
ഇടുക്കി
റോസി തൊടുപുഴ: പുതുപ്പരിയാരം കുരിശിങ്കൽ പരേതനായ കെ.എൽ.ജോസഫിന്റെ ഭാര്യ റോസി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30നു ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. പരേത പെരുന്പാവൂർ കാരിപ്ര കുടുംബാംഗം. മക്കൾ: ഷീല (തെക്കുംഭാഗം), ജോണ്‍ (പള്ളിക്കര), പരതേനായ സാജൻ (തൊടുപുഴ), ശോഭി(എറണാകുളം), സെബി (ഡൽഹി), സെന്നൻ (തൊടുപുഴ). മരുമക്കൾ: ബേബി, തങ്കമ്മ, മേരി, മനോജ്, ജോളി, മിനി. മാത്യു മത്തായി എഴുകുംവയൽ: അറയ്ക്കൽ മാത്യു മത്തായി (95) അന്തരിച്ചു. സംസ്കാരം ഇന്നു നാലിനു എഴുകുംവയൽ നിത്യസഹായ മാതാ പള്ളിയിൽ. ഭാര്യ പരേതയായ ക്ലാരമ്മ മണിമല തകിടിയേൽ കരോട്ട് കുടുംബാംഗം. മക്കൾ: അന്നക്കുട്ടി, ജോയി, കുഞ്ഞുമോൻ, ഔസേപ്പച്ചൻ, അൽഫോൻസാ, തോമസ്, കുഞ്ഞുകുട്ടി, ബെന്നി, ജയ് മോൾ, ക്രിസ്റ്റി. മരുമക്കൾ: സെബാസ്റ്റ്യൻ പാക്കുപറമ്പിൽ പള്ളിക്കാനം, ലിസി വലിയപറമ്പിൽ നാങ്കു തൊട്ടി, എൽസന്മ കുഴുപ്പിൽ ഈട്ടിത്തോപ്പ്, ഷൈൻ പനയ്ക്കക്കുഴി തീക്കോയി, ജോർജ് മുണ്ടുപാലം കൂട്ടിയ്ക്കൽ, റൂബി കുറ്റിയാ ങ്കൽ രാജകുമാരി, മിനി ഇലവനാക്കുഴി വെച്ചുച്ചിറ, മഞ്ജു പഴംപുരയ്ക്കൽ എഴുകുംവയൽ, സിബി അരകുന്നേൽ കരിമണ്ണൂർ, ബിബിൻ കളത്തിൽ. ഏലിക്കുട്ടി ജോസ് തുടങ്ങനാട്: കാടൻ കാവിൽ ജോസ് കുര്യക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (82)അന്തരിച്ചു. സംസ്കാരം നടത്തി.പരേത വള്ളിപ്പാറ പ്ലാത്തോട്ടത്തിൽ കുടംബാംഗം.മക്കൾ: ഷാജി, ആന്റണി, ടോമി.മരുമക്കൾ: ഡെയ്സി, ക്ലാരിസ്, ഫാൻസി. വി.ബി.സാംബശിവൻ കരിങ്കുന്നം: നെല്ലാപ്പാറ വെളിയനാട്ട് വി.ബി.സാംബശിവൻ (65) അന്തരിച്ചു. സംസ്കാരം നാളെ 12നു കൂത്താട്ടുകുളം പാലക്കുഴ എജി പള്ളിയിൽ. ഭാര്യ സാവിത്രി കോട്ടയം തട്ടുങ്കൽചിറ കുടുംബാംഗം. മക്കൾ: സുദീപ്, സനൽ, ഗീതു. മരുമക്കൾ: ജോമോൻ, മരിയ, സജിൻ.
|
എറണാകുളം
ഡോ. ജേക്കബ് തോമസ് ഐഎഎസ് കൊച്ചി: യു പി ഗവൺമെന്റ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കൊച്ചിൻ പോർട്ട് ട്രസ്റ്റ് മുൻ ചെയർമാനുമായിരുന്ന പുറമറ്റം കോഴിണ്ണിൽ ജേക്കബ് തോമസ് ഐഎഎസ് (74) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കളമശേരി സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ആലുവാ മംഗലപ്പുഴ സെമിനാരിക്ക് സമീപമുള്ള മലങ്കര കത്തോലിക്ക സെമിത്തേരിയിൽ. ഭാര്യ സലോമി ജേക്കബ്. മക്കൾ : ടോം, രേഖ, സെബി. മരുമകൻ : ഡേവിഡ്. മൃതദേഹം നാളെ രാവിലെ എട്ടിന് എറണാകുളത്ത് ഏരൂറിലെ അൻസാൽസ്റിവർ ഡെയ് ലിലെ വസതിയിൽ കൊണ്ടുവരും. ഏലിയാമ്മ മൂവാറ്റുപുഴ: മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാമിന്റെ മാതാവും തൃക്കളത്തൂര്‍ മേപ്പുറത്ത് പരേതനായ എം.പി. ഏബ്രഹാമിന്റെ ഭാര്യയുമായ ഏലിയാമ്മ (81) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് കുന്നുക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ ചെറിയ പള്ളിയില്‍. മറ്റുമക്കള്‍: മേഴ്സി, സോളി. മരുമക്കള്‍: വി.എ. ബെന്നി, ഡോ. ആഗിമേരി അഗസ്റ്റ്യന്‍, പരേതനായ ബാബു വര്‍ഗീസ്. അന്നക്കുട്ടി തലക്കോട്: തലക്കോട് സെന്റ് മേരീസ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയും പരവര പരേതനായ പി.കെ. ജോസഫിന്റെ (റിട്ട. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്) ഭാര്യയുമായ അന്നക്കുട്ടി (94) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയില്‍. വാഴക്കുളം കലൂര്‍ കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ് പരേത. മക്കള്‍: പി.ജെ. സിറിയക് (ജോയി), പി.ജെ. ഓസ്റ്റിന്‍ (സണ്ണി), ഡെയ്സി പീറ്റര്‍, ബെറ്റി കുര്യാക്കോസ്. മരുമക്കള്‍: ഡെല്‍സി സിറിയക്, റാന്‍സി ഓസ്റ്റിന്‍, പരേതനായ പീറ്റര്‍ ജോസ്, കുര്യാക്കോസ് തോട്ടുങ്കല്‍. കെ.പി. ദേവസി ആലുവ: കീഴ്മാട് കൂറ്റാഞ്ചേരി വീട്ടിൽ കെ.പി. ദേവസി (65) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് കീഴ്മാട് തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: വിൻസി. മക്കൾ: ഡിവിൻ, ഡിനി. മരുമക്കൾ: അശ്വതി റോസ്, പ്രിൻസ് പോൾ. മാത്തിരി പറവൂർ: പുത്തൻവേലിക്കര മാളവന തെറ്റയിൽ തോമന്റെ ഭാര്യ മാത്തിരി (77) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് മാളവന സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ജയ്സൺ (അധ്യാപകൻ, ബിഹാർ), ജയ്മി (ബഹറിൻ), ജോൺസൺ ( ഓഡിറ്റ് വകുപ്പ്). മരുമക്കൾ: റോസി, റാൻസി, സൂസി. മറിയാമ്മ നടുവട്ടം : അറയ്ക്കപറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മ (102) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് മഞ്ഞപ്ര യാക്കോബായ സുറിയാനി പള്ളിയിൽ. ഓടയ്ക്കാലി മേനോത്ത്മാലി കുടുംബാംഗമാണ് പരേത. മക്കൾ: പൗലോസ്, റിട്ട. പിസികെ സ്റ്റാഫ്) , വർഗീസ്, ഏലിയാസ് (നീലീശ്വരം സഹകരണ ബാങ്ക് ബോർഡ് മെമ്പർ), ഐസക്ക് (റിട്ട. നീലീശ്വരം സഹകരണ ബാങ്ക് സെക്രട്ടറി), ചെറിയാൻ, മറിയാമ്മ. മരുമക്കൾ: സാറാക്കുട്ടി, സാലി, അന്നമ്മ, സുനി (റബർ ബോർഡ് കോട്ടയം), ജിജി, ജോർജ്. എല്‍സി തോമസ് ആരക്കുന്നം: മണിയംകോട്ട് പാട്ടത്തില്‍ പി.ജെ. തോമസിന്റെ (റിട്ട. എന്‍ജിനീയര്‍, പോര്‍ട്ട് ട്രസ്റ്റ് ചെന്നൈ) ഭാര്യ എല്‍സി തോമസ് (83, റിട്ട. അധ്യാപിക, സെന്‍ട്രല്‍ സ്കൂള്‍ ചെന്നൈ) അന്തരിച്ചു. സംസ്കാരം നടത്തി. തൃപ്പൂണിത്തുറ പാലത്തിങ്കല്‍ കുടുംബാംഗമാണ് പരേത. മക്കള്‍: മനോജ് (ന്യൂജേഴ്സി), പ്രിയ (കാലിഫോര്‍ണിയ). മരുമക്കള്‍: ഡോ. ജീന്‍ (ന്യൂജേഴ്സി), പരേതനായ ജോയ് (എന്‍ജിനീയര്‍, കാലിഫോര്‍ണിയ). ഡോമിനിക് പാലാരിവട്ടം: എല്‍പിഎസ് റോഡ് (എല്‍പിഎസ് ആര്‍ആര്‍എ4) മേപ്പാത്ത് ഡോമിനിക് (88) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ: ജൂലാമ്മ. മക്കള്‍: മീന, പോള്‍സണ്‍, സീന. മരുമക്കള്‍: റോയ്, വിജി പോള്‍സണ്‍, സെബാസ്റ്റിന്. ഫ്രാന്‍സിസ് ഇഗ്നേഷ്യസ് തേവയ്ക്കല്‍: കാഞ്ഞിരപ്പറമ്പില്‍ ഫ്രാന്‍സിസ് ഇഗ്നേഷ്യസ് (83) അന്തരിച്ചു. കാസാ മരിയ കോണ്‍വെന്റിലെ പ്രാര്‍ഥനാശുശ്രൂഷയ്ക്കു ശേഷം സംസ്കാരം ഇന്നു നാലിന് പാലാരിവട്ടം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ: പരേതയായ മേരി. ടി.ഡബ്ല്യു. വര്‍ഗീസ് കണ്ണമാലി : തയ്യില്‍ വീട്ടില്‍ ടി.ഡബ്ല്യു. വര്‍ഗീസ് അന്തരിച്ചു. സംസ്കാരം ഇന്നു 10ന് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍. ഭാര്യ: ട്രീസ. മക്കള്‍: ജാക്സന്, ജാനേഷ്, ജെനീഷ. മരുമക്കള്‍: സീന, ജിഫിന്, ബിജു. കൃഷ്ണകുമാർ കാലടി: നീലീശ്വരം വൈസിഎ കവലയ്ക്കു സമീപം ഇളയിടത്ത് വീട്ടിൽ കൃഷ്ണകുമാർ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മണി മുണ്ടങ്ങാമറ്റം പാറയ്ക്ക കുടുംബാംഗം. മക്കൾ: ഡാലി (നീലീശ്വരം എസ്എൻഡിപി 858 ാം നമ്പർ ശാഖാ യോഗം മുൻ പ്രസിഡന്റ്), ഡാജി (ബഹറിൽ). മരുമക്കൾ: വിജി ( ഗവ. ജില്ലാ ആശുപത്രി ആലുവ ), മഞ്ജു ( ബഹറിൻ). ലക്ഷ്മിക്കുട്ടിയമ്മ കോതമംഗലം : വാരപ്പെട്ടി കുറ്റിലഞ്ഞിമറ്റത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (98) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. വാരപ്പെട്ടി മാടശേരി ചുവട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: വിജയപ്പൻ നായർ, രാജീവ് (ബംഗളൂരു), കൃഷ്ണകുമാർ, ദീപ, ഷീബ , പരേതനായ ശശിധരൻ നായർ. മരുമക്കൾ: വത്സല , ജയലക്ഷ്മി, അമൃത (ബംഗളൂരു), പ്രിയ, ഇന്ദുചൂഡൻ, വിനോദ്. ചിന്നമ്മ ബേബി ചോറ്റാനിക്കര: പാലസ് സ്ക്വയർ വെളിയത്ത് കുഴിയിൽ പരേതനായ ബേബിയുടെ ഭാര്യ ചിന്നമ്മ (78) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രാജൻ, ഷാജൻ, റജീന. മരുമക്കൾ: റിൻസി, സിജി, ബാബു. സി.എം. മക്കാര്‍ മൂവാറ്റുപുഴ: പെരുമറ്റം ചാലില്‍ സി.എം. മക്കാര്‍ (മക്കാര്‍ സാര്‍ 79) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സഫിയ ബീവി. മക്കള്‍: ഫസല്‍, ഫസ്ന. മരുമക്കള്‍: ഷാഫി, ബേനസീര്‍. നബീസ കളമശേരി: കളമശേരി പുളിക്കായത് വീട്ടിൽ പരേതനായ പരീതിന്റെ ഭാര്യ നബീസ (80) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: മുഹമ്മദ് , അസീസ്, നസീമ, കൗലത്ത്. മരുമക്കൾ: ജസീന, സഫീന, ജമാലുദ്ദീൻ, സഗീർ. മോഹിനി ആലുവ: കാസിനോ തീയേറ്ററിന് സമീപം ചന്ദ്രിക ലൈനിൽ കരിഞ്ചേരി വീട്ടിൽ ചന്ദ്രന്റെ ഭാര്യ മോഹിനി (73, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് കീഴ്മാട് പഞ്ചായത്ത് ശാന്തിതീരത്തിൽ. മകൻ: രാഹുൽ ചന്ദ്രൻ.
|
തൃശൂര്‍
സിസ്റ്റര്‍ വിജീലിയ സിഎംസി ഇരിങ്ങാലക്കുട: തൊമ്മാന കര്മലോദയ മിഷന് പ്രോവിന്‍സ് മഠാംഗവും ഇരിങ്ങാലക്കുട ചക്കച്ചാംപറമ്പില്‍ പരേതരായ വര്‍ഗീസ് മറിയം ദമ്പതികളുടെ മകളുമായ സിസ്റ്റര്‍ വിജീലിയ (92) അന്തരിച്ചു. സംസ്കാരം ഒമ്പതിന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ദിവ്യബലിക്കു ശേഷം നാലിന് തൊമ്മാന കര്മലോദയ മിഷന് മഠത്തില്‍. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട്, ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍, കണ്ടശാംകടവ് എസ്എച്ച്, ബാംഗ്ലൂര്‍ കര്‍മലാരാം, എടത്തിരുത്തി, ചന്ദ്രപൂര്‍, ബോംബെ, തൊമ്മാന എന്നീ കോണ്‍വന്റുകളിലും ദീര്‍ഘകാലം ഉദയ പ്രോവിന്സിലെ നോവിസ് മിസ്ട്രസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സി.വി. പോള്‍, സിസ്റ്റര്‍ സെന്റോള സിഎംസി (ഉദയ പ്രോവിന്ഷ്യല് ഹൗസ്), ഫിലോമിന ഇമ്മാനുവേല്‍ പുല്ലേലി, അഡ്വ. സി.വി. ജോയ്, ജോളി ഉറുമീസ് തളിയത്ത്, പ്രഫ.സി.വി. ഫ്രാന്‍സിസ് (ക്രൈസ്റ്റ് കോളജ്), പരേതരായ പ്രഫ. എലിസബത്ത് അബ്രാഹം മാവേലില്‍, അഡ്വ.സി.വി. ലോനപ്പന്, മേരി തോമസ് ചാക്കാന്‍. തങ്കം നമ്പിഷ്ടാതിരി തൃശൂർ : അഞ്ചേരി പടിഞ്ഞാറെ ചങ്കരംപാട്ട് മഠത്തിൽ (ഇന്ദീവരം) തങ്കം നമ്പിഷ്ടാതിരി (90) അന്തരിച്ചു. മകൾ: സത്യാ വർമ്മ (ഡെപ്യൂട്ടി ഡയറക്ടർ, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്). മരുമകൻ: എ.കെ. രവീന്ദ്രൻ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെഎസ്ഇബി). പോൾ മരിയാപുരം: പീണിക്കപറമ്പൻ കുഞ്ഞുവറീത് മകൻ പോൾ അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് മരിയാപുരം സെന്റ് ജോൺ ബോസ്കോ പള്ളിയിൽ. മക്കൾ: ജോർജ്, ജോപ്പൻ. മരുമക്കൾ: ബിനു, ഫെമി. വർഗീസ് ഗുരുവായൂർ: കാവീട് ചൊവല്ലൂർ വർഗീസ്( കൊച്ചപ്പൻ89)അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കാവീട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ. മക്കൾ: ജെയ്സൻ, ആനിസ്, ഷൈനി. മരുമക്കൾ: നിഷ, ജോയ്, വർഗീസ്. റോസി എലഞ്ഞിപ്ര: കാത്തലിക്ക് സിറിയൻ ബാങ്ക് റിട്ട. ചീഫ് ജനറൽ മാനേജർ പോട്ടോക്കാരൻ വർഗീസിന്റെ ഭാര്യ റോസി (77 ) അന്തരിച്ചു. തൃശൂർ പല്ലൻ കുടുംബാഗമാണ്. സംസ്ക്കാരം നാളെ മൂന്നിന് പരിയാരം സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: പ്രീതി, ഗീതി, ജോസഫ്. മരുമക്കൾ: എം.ആർ. ജോബി (മൊയലൻ ഒല്ലൂർ), നീൽ ആന്റണി (ചിറയത്ത് കുരിയച്ചിറ), നവ്യ ഫ്രാൻസീസ് (മാനാടൻ ചെറായി). മേരി ചായ്പൻകുഴി: കൊട്ടുപ്പിളളിൽ ജോർജ് ഭാര്യ മേരി (74) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 2.30ന് സെന്റ് ആന്റണീസ് പളളി യിൽ. മക്കൾ: ജിജി, സിജി, രാജി. മരുമക്കൾ: അനിൽ, റിജു, മനോജ്. വർഗീസ് പടവരാട് : മേലേത്ത് കറുത്തവാറു റപ്പായി മകൻ വർഗീസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് പടവരാട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: അല്ലി. മക്കൾ: വിജിൽ, വിറ്റി. മരുമക്കൾ: ആന്റണി, എഡ്വിൻ. സ്റ്റാൻലി ചാലക്കുടി : വെട്ടുകടവ് ചിറയത്ത് മുണ്ടമ്മാണി പരേതരായ കുഞ്ഞിപ്പാലു മകൻ സ്റ്റാൻലി (66) അന്തരിച്ചു. സംസ്കാരം ഇന്ന് 11.15ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: മേരി (മൂഞ്ഞേലി കുടുംബാംഗം). മക്കൾ: റൊണാൾഡ് (ഫ്രാൻസ്), ബ്ലെസി. മരുമക്കൾ: ഷെൽമ തെറ്റയിൽ, സന്തീപ് മരുത്താംപള്ളി (ദുബായ് ). ആലീസ് പേരാമംഗലം: ചിരിയൻകണ്ടത് ദേവസി മകൾ ആലീസ് (57) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.30 ന് പേരാമംഗലം സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: ആളൂർ വിയ്യോക്കാരൻ ജോസ്. മക്കൾ: ജിസ്ന, സിസ്റ്റർ ജാസ്മിൻ, ജിതിൻ ആന്റണി, ജീവൻ തോമസ്. മരുമകൻ: പ്രവീൺ. വർഗീസ് ഇളംതുരുത്തി: മേലേത്ത് കറുത്തവാറു റപ്പായി മകൻ വർഗീസ് (73) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് പടവരാട് സെന്റ് തോമസ് പള്ളിയിൽ. കത്രീന ചിറ്റിശേരി: കുണ്ടൻ ദേവസിക്കുട്ടി ഭാര്യ കത്രീന (88) അന്തരിച്ചു. സംസ്കാരം ഇന്നു ഉച്ചതിരിഞ്ഞ് നാലിന് ചിറ്റിശേരി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ആനി, പരേതനായ ഫ്രാൻസിസ്, വത്സ, വിൻസൻ, ബെന്നി, ഡെയ്സി. മരുമക്കൾ: കുഞ്ഞിപ്പാലു, ലിസി, വിൻസെന്റ്, ദീപ, ബെയ്സി, ജോയ്. തോമസ് വെണ്ണൂർ: തെക്കിനിയത്ത് ചാക്കു മകൻ തോമസ് (76) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ 11ന് വെണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: അഗനസ്. മകൻ: ജസ്റ്റിൻ. മരുമകൾ: ലിബി. കുഞ്ഞന്നം പുതൂർക്കര : കാഞ്ഞിരത്തിങ്കൽ പരേതനായ ലോനപ്പൻ ഭാര്യ കുഞ്ഞന്നം ( 90 ) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ. മക്കൾ: പരേതനായ ജോസ്,പരേതനായ സൈമൺ, ഓമന, ബെന്നി, ജോൺസൻ, പരേതനായ രാജൻ, ലീന. മരുമക്കൾ:റാണി, റോസിലി, തോമസ്, ലൂസി, ആശ, ജോസ്. ഗോപാലൻ വെണ്ടൂർ : ചുങ്കം കുറുമാലി വീട്ടിൽ (പൂനിലർകാവ് ) കെ.വി. ഗോപാലൻ (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: സുനിത, സിന്ധു, സുധ, സുജ, സുലീല. മരുമക്കൾ: രവി, അനീഷ്, മണികണ്ഠൻ. മുഹമ്മദ്കുട്ടി ചേലക്കര : ദീർഘകാലം സിപിഎം ചേലക്കര ഏരിയകമ്മിറ്റി സെക്രട്ടറി ആയിരുന്ന മേപ്പാടം പയറ്റിപറമ്പിൽ മുഹമ്മദ്കുട്ടി ( 85) അന്തരിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തൃക്കണായ എഎൽപി സ്കൂൾ അധ്യാപകൻ, തോട്ടം തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സെയ്തുമ്മ ( റിട്ട. പങ്ങാരപ്പിള്ളി എഎൽപി സ്കൂൾ അധ്യാപിക). മക്കൾ: പി.എം. റഫീക്ക് ( മുൻ ചേലക്കര പഞ്ചായത്ത് അംഗം), പി.എം. റഷീദ് ( മുസ്ലിം ലീഗ് ചേലക്കര നിയോജകമണ്ഡലം പ്രസിഡന്റ്, കെഎസ്ടിയു ജില്ലാ പ്രസിഡന്റ്). മരുമക്കൾ: സഫീന( പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് താൽക്കാലിക ജീവനക്കാരി), രേഷ്മ(അധ്യാപിക, ഗവ. യുപി സ്കൂൾ, ആറ്റൂർ).
|
പാലക്കാട്
ജോജു ജെയിംസ് മണ്ണാർക്കാട് : പള്ളിക്കുറുപ്പ് ചിറമ്മേൽ ജോജു ജെയിംസ് (63) അന്തരിച്ചു. സംസ്ക്കാരം നാളെ വൈകുന്നേരം നാലിന് പുല്ലിശേരി സെന്റ് മേരീസ് പള്ളിയിൽ. മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ നിന്നും ഇന്ന് വൈകുന്നേരം നാലിന് പള്ളിക്കുറുപ്പിലെ വീട്ടിലേക്ക് കൊണ്ടുവരും. സെപ്തംബർ 24 ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ജെ. പൗലോസിന്റെ മരുമകനാണ് ജോജു. ഭാര്യ: മിനി. മക്കള്‍: ഹെന്ന, ഡോണ, ഡിയ. മരുമക്കള്‍: നവീന്‍, മാന്വല്‍, ലിവിന്. മറിയം അഗളി : അട്ടപ്പാടി ചിറ്റൂർ ചുണ്ടകുളത്ത് പരേതനായ വയലുങ്കൽ വീട്ടിൽ ചെറിയാന്റെ ഭാര്യ മറിയം (91) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: വത്സമ്മ, ബെന്നി, ലൂസി, മിനി. മരുമക്കൾ: സാലി, ബാബു. മാത്യു അഗളി : അട്ടപ്പാടി ഷോളയൂർ പെട്ടിക്കല്ലിൽ മൂലമുണ്ടയിൽ വീട്ടിൽ മാത്യു (69) അന്തരിച്ചു. സംസ്കാരം വയലൂർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ. ഭാര്യ: മേരി മാത്യു. മക്കൾ: ഷൈബി, ഷൈജു. മരുമക്കൾ: ജോയി, ജെസി.
|
മലപ്പുറം
ടി.വി. തോമസ് വെറ്റിലപ്പാറ: വെറ്റിലപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകനും കർഷകശ്രീ അവാർഡ് ജേതാവും കാർഷിക സർവകലാശാല മുൻ ജനറൽ കൗണ്‍സിലറുമായിരുന്ന ടി.വി. തോമസ് വെട്ടത്ത് (84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി (തോട്ടുമുക്കം മാന്പുഴ കുടുംബം). മക്കൾ: ജയ് തോമസ്, ജോമണി തോമസ്, ബൈജു തോമസ്, ജൂലി തോമസ്. മരുമക്കൾ: ലാലി നെടുംപറന്പിൽ (ചോക്കാട്), സിജി മുള്ളൻകുഴിയിൽ(ചൂണ്ടേൽ), ജീന കരിനാട്ട് (നെല്ലിപ്പൊയിൽ), തോമസ് മുണ്ടുവയലിൽ (ചുങ്കത്തറ). സഹോദരങ്ങൾ: ഏലിക്കുട്ടി, സിസിലി കീമറ്റത്തിൽ, പരേതയായ മേരി ഫ്രാൻസിസ്, ഗ്രേസി ജോയി(കോഴിക്കോട്), ജോസ്, ലീലാമ്മ ജോഷി (കല്ലാനോട്). ഹസൻകുട്ടി എടക്കര: ബാർബർമുക്ക് ഈന്തൻ മുള്ളൻ ഹസൻകുട്ടി (74) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഹഫ്സത്ത്, ജാഫർ, അബ്ദുൾ അസീസ്, ഷിഹാബുദീൻ. മരുമക്കൾ: നൗഷാദ്., സമീറ, ജംഷീന, റോഷ്ന. മൈമൂനത്ത് ഹജ്ജുമ്മ മക്കരപ്പറന്പ് : കാച്ചിനിക്കാട് പെരിഞ്ചീരി പുത്തൻപുര പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ പാതിരമണ്ണ കോലക്കണ്ണി മൈമൂനത്ത് ഹജ്ജുമ്മ (92) അന്തരിച്ചു. മക്കൾ : അലി, കുഞ്ഞുമുഹമ്മദ്, സുബൈർ ഹാജി (കാച്ചിനിക്കാട് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ), മൻസൂർ പെരിഞ്ചീരി (ജിദ്ദ കെഎംസിസി മക്കരപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ്), ഖദീജ, മുംതാസ്, റജ്ലീന. മരുമക്കൾ: മറിയുമ്മ, സാബിറ, സുഹൈലത്ത്, ഷബ്ന, ഹസൈൻ, പരേതനായ മുഹമ്മദ് ഹുസൈൻ, അബ്ദുൾ അസീസ് ഹാജി. കമറുദ്ദീൻ പെരിന്തൽമണ്ണ : ജൂബിലി റോഡ് കൈനിക്കാട് അന്പലത്തിന് സമീപം മുണ്ടുമ്മൽ കമറുദ്ദീൻ (51) അന്തരിച്ചു. ഭാര്യ : ജുമൈല (മുള്ള്യാകുർശി). മക്കൾ : നദ ഫാത്തിമ, മുഹമ്മദ് നാസിഫ്, മുഹമ്മദ് നാഫിഹ്, മുഹമ്മദ് നാദിൽ. പിതാവ് : പരേതനായ അബ്ബാസ്. മാതാവ് : മുള്ള്യാകുർശിയിലെ കിളിയച്ചൻ കദീജ.
|
കോഴിക്കോട്
ഫ്രാൻസീസ് മരുതോങ്കര: തൊട്ടിൽപ്പാലത്തെ ആദ്യകാല വ്യാപാരിയായിരുന്ന മരുതോങ്കര കുറിച്യാനിയിൽ കെ.കെ. ഫ്രാൻസീസ് (കുഞ്ഞൂട്ടി 92) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ (മരുതോങ്കര തടത്തിൽ കുടുംബാംഗം). മക്കൾ: സജി ഫ്രാൻസീസ് (ബിസിനസ് കുറ്റ്യാടി), മോളി സുഭാഷ് (അധ്യാപിക), രാജേഷ് ഫ്രാൻസീസ് (ബിസിനസ് കുറ്റ്യാടി). മരുമക്കൾ: റീന വാത്തോലിൽ (തോട്ടുമുക്കം), അഡ്വ. സുഭാഷ് ബെനഡിക്ട് പാംബ്ലാനി (കോഴിക്കോട്), സോയ മറ്റത്തിൽ മണക്കടവ് (അധ്യാപിക സെന്റ് മേരീസ് സ്കൂൾ മരുതോങ്കര). സഹോദരങ്ങൾ: ദേവസ്യ, പ്രഫ. കെ. പാപ്പൂട്ടി, ലീല ജോസഫ്, പരേതരായ കെ.കെ. ജോസഫ് (പാപ്പച്ചൻ), അന്നമ്മ മംഗലത്ത്, മറിയക്കുട്ടി പിണക്കാട്ട്. ജോർജ് കോടഞ്ചേരി: വേളംകോട് ചാഞ്ഞപ്ലാക്കൽ ജോർജ് (71) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ:തങ്കമ്മ മാലാട്ടേൽ (ചാമോറ). മക്കൾ: അനൂപ് ജോർജ്, അനീഷ് ജോർജ്. മരുമക്കൾ:ജിൻസി കൂരാച്ചുണ്ട്, ലിൻഡ അയ്യംകൊല്ലി. അശോകൻ കുറ്റ്യാടി : വളയന്നൂരിലെ മാപ്പിളാണ്ടി അശോകൻ (61) അന്തരിച്ചു. കുറ്റ്യാടി പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: നിഷ അരൂർ. മക്കൾ: അഞ്ജന, ചിപ്പി. മരുമകൻ: വിധുൻ കള്ളാട്. ലക്ഷ്മണൻ കൊയിലാണ്ടി: ചെറിയ മങ്ങാട് പുതിയ പുരയിൽ ലക്ഷ്മണൻ (80) അന്തരിച്ചു. ഭാര്യ: പുഷ്പലത. മക്കൾ: ജിനോഷ്, ഷെറി, മിനീഷ്. മരുമക്കൾ: വെൻസി, ഷീബ, ചന്ദ്രൻ. അയ്യപ്പൻ ഏലംകുളം: പാലത്തോൾ പറന്പിൽപ്പുര വീട്ടിൽ അയ്യപ്പൻ (88) അന്തരിച്ചു. ഭാര്യ: പരിയാണി. മക്കൾ: രാമചന്ദ്രൻ എന്ന ചന്തു, രവീന്ദ്രൻ. മരുമക്കൾ: ശോഭ, സജിത. മുഹമ്മദ് കുട്ടി കൂടരഞ്ഞി : പ്രഗൽഭ ഗായകനും ഹാർമോണിസ്റ്റുമായ കൂടരഞ്ഞി പട്ടോത്ത് മുഹമ്മദ് കുട്ടി (കുട്ടിക്ക 68 ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജമീല. മക്കൾ: ജമാൽ പട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന. മരുമക്കൾ: ഷാജി തെക്കഞ്ചേരി കൂടരഞ്ഞി, ഹമീദ് കറുത്തുപറമ്പ്, ജംഷാദ് ചേന്ദമംഗലൂർ, നസീമ തടപ്പറമ്പ്. ബാലകൃഷ്ണൻ കൊയിലാണ്ടി: അണേല മണ്ണുവയൽകുനി ബാലകൃഷ്ണൻ (56) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ: വിജയ (ആശാവർക്കർ). മക്കൾ: അലീഷ്യ കൃഷ്ണ, അൽവിൻ കൃഷ്ണ. ദേവി പേരാമ്പ്ര: റിട്ട. അങ്കണവാടി ഹെൽപ്പർ വെള്ളങ്കോട്ട് ദേവി (68) അന്തരിച്ചു. ഭർത്താവ്: ശ്രീധരൻ. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: ഷെരീഫ് ബാബു നടക്കാവ്.
|
വയനാട്
മോഹനൻ പനമരം : അപ്പാട്ടുവളപ്പിൽ എ.കെ. മോഹനൻ (62) അന്തരിച്ചു. ഭാര്യ: നിർമല. മക്കൾ: ദീപക് മോഹൻ(റിപ്പോർട്ടർ ചാനൽ). പ്രിയങ്ക. മരുമക്കൾ:സ്നേഹ, ബിപിൻ. പ്രസന്നൻനായർ പുൽപ്പള്ളി: കാപ്പിക്കുന്ന് അരീപ്പുറത്ത് പ്രസന്നൻ നായർ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: പ്രശാന്ത്, പ്രമോദ്. മരുമക്കൾ: സുധ വെട്ടിക്കൊന്പിൽ, ലീല വണ്ടനാനിക്കൽ.
|
കണ്ണൂര്‍
മറിയക്കുട്ടി ചെറുപുഴ : പുളിങ്ങോത്തെ പരേതനായ ചാലിൽ ഏബ്രഹാമിന്റെ ഭാര്യ മറിയക്കുട്ടി (106) അന്തരിച്ചു. സംസ്കാരം നാളെ നാലിന് പുളിങ്ങോം സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: അപ്പച്ചൻ, എൽസി, ഫാ. തോമസ് ചാലിൽ (സിഎംഐ ജർമനി), ലാലി. മരുമക്കൾ: മാണി പൊടിമറ്റം, തങ്കച്ചൻ ഇടത്തുണ്ടി മേപ്പുറത്ത്, പരേതയായ മേരി. റോസമ്മ ചെറുപുഴ : കൊല്ലാടയിലെ മുണ്ടുപാലം റോസമ്മ (68) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചെറുപുഴ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: മുണ്ടുപാലം അപ്പച്ചൻ. മക്കൾ: സിനോയി, സിബി, സിൻസി. മരുമക്കൾ: സിനി, മഞ്ജു, ടോമി. സഹോദരങ്ങൾ: വക്കച്ചൻ, ഔസേപ്പ്, ബേബിച്ചൻ, വത്സമ്മ. ഋഷീന്ദ്രൻ നമ്പ്യാർ മട്ടന്നൂർ : കാര പേരാവൂരിലെ സൗഭാഗ്യയിൽ ഋഷീന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു. കണ്ണൂർ പഴയ ബസ്സ്റ്റാൻഡിനടുത്തുള്ള റീന ടെക്സ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ പ്രസ് ക്ലബ് റോഡ് യൂണിറ്റ് പ്രസിഡന്റുമാണ്. മൃതദേഹം ഇന്ന് ഒന്നോടെ കണ്ണൂർ പ്രസ് ക്ലബ് പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം രണ്ടിന് പയ്യാമ്പലത്ത്. ഭാര്യ: സൗദാമിനി. മക്കൾ: റീന, റിജിത്ത് കുമാർ, റിജേഷ്. മരുമക്കൾ: ഹരീന്ദ്രനാഥ്, പ്രവിത, ജിംഷ. സഹോദരങ്ങൾ: മുരളീധരൻ, ഉമ, ഉദയ, പരേതരായ ഉഷ, ജയരാജൻ, നാഗേന്ദ്രൻ, ശശീന്ദ്രൻ, നന്ദനൻ, സുരേന്ദ്രൻ. ഭാസ്കരൻ കമ്പിൽ: പാട്ടയം വീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ താമരവളപ്പിൽ ഭാസ്കരൻ (78) അന്തരിച്ചു. ഭാര്യ: പ്രസന്ന ( എളയാവൂർ). മക്കൾ: അനീഷ്കുമാർ (ഗൾഫ് ), ആശ. മരുമക്കൾ: കെ.പി. സുഭാഷ് ( കമ്പിൽ), സരിത (ചക്കരക്കൽ). സഹോദരങ്ങൾ : ഗംഗാധരൻ ( ചോയിച്ചേരി), ശ്രീമതി (പറശിനിക്കടവ്) പരേതരായ രാഘവൻ, കരുണാകരൻ, ബാലൻ, നാരായണൻ. സിസിലി ചുണ്ടപ്പറമ്പ്: തോണിക്കുഴിയിൽ ജോർജിന്റെ ഭാര്യ സിസിലി (75) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പള്ളിയിൽ. പരേത ഉപ്പൂട്ടുങ്കൽ കുടുംബാംഗം. മക്കൾ: ബാബു, ഷൈല, ജോളി, ബേബി. മരുമക്കൾ: ഗ്രേസി കളപ്പുരയ്ക്കൽ (ആലക്കോട്), ജോസ് വഴുതനപ്പള്ളിയിൽ (ചന്ദനക്കാംപാറ), തോമസ് ഉതിരക്കുടിശിമാക്കൽ (ചുണ്ടപ്പറമ്പ്), മനോജ് മാറാട്ടുകുളം (മാനടുക്കം). തോമസ് കുടിയാന്മല : പൈനാടത്ത് നടുവിലെ വീട്ടിൽ തോമസ് (97) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി നെല്ലിക്കുറ്റി ഇലവുങ്കൽ കുടുംബാംഗം. മക്കൾ: ജോസ് (അധ്യാപകൻ, പഞ്ചാബ്), പയസ്, മേബിൾ (അധ്യാപിക, കാഞ്ഞിരപ്പള്ളി), പരേതയായ സിൽവി. മരുമക്കൾ: ജിജി ഈന്തുംകഴിയിൽ (അമ്മംകുളം), ജോ ഉള്ളോലിയ്ക്കൽ (കാഞ്ഞിരപ്പള്ളി). രമണി ഉളിക്കൽ: പരിക്കളത്തെ പരേതനായ ചമ്മഞ്ചേരി ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യയും റിട്ട. അങ്കണവാടി ടീച്ചറുമായ വെള്ളുവ വീട്ടിൽ രമണി (63) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് പൊയ്യൂർക്കരി ശ്മശാനത്തിൽ. മക്കൾ: രജീഷ്, ബബിത, പ്രജിത. മരുമക്കൾ: സൗമ്യ, എം.കെ. സായൂജ്, സുരേഷ്ബാബു. കുഞ്ഞിരാമൻ പയ്യന്നൂർ : പഴയകാല ഫുട്ബോൾ താരവും പയ്യന്നൂർ ടൗണിലെ വ്യാപാരിയുമായിരുന്ന കരുവാച്ചേരിയിലെ പുതിയ വീട്ടില്‍ കുഞ്ഞിരാമൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് സമുദായ ശ്മശാനത്തിൽ. ഭാര്യ: പരേതയായ കെ.വി. ചന്ദ്രമതി. മക്കൾ: രതീഷ് ബാബു (ഡിവൈഎസ്പി, ആർപിഎഫ്), നിഷ. മരുമകള്‍: പി. ഷീന. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, ലക്ഷ്മി, നാരായണൻ കോമരം, കാർത്ത്യായനി, കൃഷ്ണൻ. അമ്മാളു അമ്മ രാമന്തളി: രാമന്തളി ശങ്കരനാരായണ ക്ഷേത്രം മുൻ ജീവനക്കാരിയും പരേതനായ പുതിയടവൻ ചന്തുവിന്റെ ഭാര്യയുമായ കുന്നത്തെരുവിലെ പിലാക്കാകാന്തിക്കൽ അമ്മാളു അമ്മ (88) അന്തരിച്ചു. സംസ്കാരം നാളെ 11 ന് പുന്നക്കടവിലെ സമുദായ ശ്മശാനത്തിൽ. മക്കൾ: വിജയൻ (രാമന്തളി ശങ്കരനാരായണ ക്ഷേത്രം മുൻ ജീവനക്കാരൻ), രാമചന്ദ്രൻ, രമേശൻ (മസ്ക്കറ്റ്), പവിത്രൻ, രഘു ( ഇരുവരും കുവൈത്ത്), സുജാത (ജീവനക്കാരി, രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രം), സുനിത. മരുമക്കൾ: ശ്യാമള, ജയശ്രീ (എടാട്ട്), അജിത (നടക്കാവ്), സിന്ധു (എടാട്ട്), രമ്യ (എടാട്ട്), ഗോപാലകൃഷ്ണൻ, പ്രവീൺ (കുവൈത്ത്).
|