കാ​ഞ്ഞി​രം ടൗ​ണി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം നി​രോ​ധി​ച്ചു
Tuesday, October 1, 2024 7:02 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​രം​ടൗ​ണി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം നി​രോ​ധി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​രം​ടൗ​ണി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും വ്യാ​പാ​രി നേ​താ​ക്ക​ളും​ചേ​ർ​ന്ന് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. ടൗ​ണി​ൽ​വ​രു​ന്ന ഗു​ഡ്സ് വ​ണ്ടി​ക്കാ​ർ​ക്കും മ​റ്റു വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ നോ​ട്ടീ​സു​ന​ൽ​കി.

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി രാ​മ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ളാ​യ ബി​ജു​മോ​ൻ ടി ​ഇ​ള​വു​ങ്ക​ൽ, ജോ​ർ​ജ് ന​മ്പൂ​ശേ​രി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.