ആ​ലു​വ റെ​യി​ൽ​വേ ന​ട​പ്പാ​ലം: അ​റ്റ​കു​റ്റ​പ്പ​ണി വേ​ഗ​ത്തി​ൽ വേ​ണ​മെ​ന്ന് എം​എ​ൽ​എ
Sunday, November 10, 2024 7:20 AM IST
ആ​ലു​വ : പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന അ​ട​ച്ചു പൂ​ട്ടി​യ റെ​യി​ൽ​വേ ന​ട​പ്പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്തര​മാ​യി ന​ട​ത്തി തു​റ​ന്ന് കൊ​ടു​ക്ക​ണ​മെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്‌​ണ​വി​നും ഡിജിഎ​മ്മി​നും ക​ത്തെ​ഴു​തി​യ​താ​യും എംഎ​ൽഎ ​അ​റി​യി​ച്ചു.

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, ഗ​വ. ബോ​യ്സ്, ടെ​ക്നി​ക്ക​ൽ എ​ന്നീ ഹ​യ​ർ സെ​ക്കൻഡറി സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കെഎ​സ്ആ​ർടിസി ​ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നും കാ​ൽ ന​ട​യാ​യി പോ​കു​വാ​നും പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തെ പ​രി​സ​ര​വാ​സി​ക​ൾ​ക്ക് കി​ഴ​ക്കു ഭാ​ഗ​ത്തേ​ക്ക് വ​രാ​നു​മു​ള്ള ഏ​ക​മാ​ർ​ഗ​മാ​ണ് ന​ട​പ്പാ​ലമെ​ന്ന് എംഎ​ൽഎ ​പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​ങ്ങ​ൾ ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും അ​ടി​യ​ന്തര​മാ​യി കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത് എ​ത്ര​യും വേ​ഗം പാ​ലം തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നും എംഎ​ൽഎ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.