സ്ത്രീധന പീഡനം: ഭർത്താവിനും നാലു ബന്ധുക്കൾക്കുമെതിരേ കേസ്
Sunday, November 10, 2024 7:20 AM IST
ആ​ല​ങ്ങാ​ട്: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വും കു​ടും​ബ​വും ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ​ട​ക്കം നാ​ലു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു പ്ര​തി​ക​ളാ​യ നാ​ലു പേ​രും ഒ​ളി​വി​ൽ​പോ​യി.

ആ​ല​ങ്ങാ​ട് പാ​നാ​യി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ന​ദീം മു​ഹ​മ്മ​ദാ​ലി, മു​ഹ​മ്മ​ദാ​ലി, റ​സി​യ, ഷി​ഫ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണു ഗാ​ർ​ഹി​ക പീ​ഡ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ​ യു​വ​തി​യാ​ണു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലും അ​ല്ലാ​തെ​യും ഭ​ർ​ത്താ​വ് ന​ദീ​മും കു​ടും​ബ​വും ചേ​ർ​ന്നു പാ​നാ​യി​ക്കു​ള​ത്തു​ള്ള ഭർതൃ വീ​ട്ടി​ൽ വ​ച്ച് നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കൂ​ടാ​തെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ ഒ​ളി​വി​ലാ​ണ്.
എ​ത്ര​യും വേ​ഗം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​വ​തി​യു​ടെ കു​ടും​ബം ഇ​ന്ന​ലെ ആ​ലു​വ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.