പു​തി​യ ത​ല​മു​റ വ​യോ​ജ​ന​ങ്ങ​ളി​ല്‍നി​ന്ന് പ​ഠി​ച്ചു തു​ട​ങ്ങ​ണം:​ പ്ര​ഫ. കെ.​വി.​ തോ​മ​സ്
Sunday, November 10, 2024 7:20 AM IST
കൊ​ച്ചി: ജീ​വി​ത യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള പാ​ഠ​ങ്ങ​ള്‍ പു​തി​യ ത​ല​മു​റ വ​യോ​ജ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ​ഠി​ച്ചു തു​ട​ങ്ങേ​ണ്ട​തെ​ന്ന് ഡ​ല്‍​ഹി​യി​ലെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ. കെ.വി. തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് യൂ​ണി​യ​ന്‍ കേ​ര​ള സം​ഘ​ടി​പ്പി​ച്ച 'സ്‌​നേ​ഹാ​ദ​രം' പ​രി​പാ​ടി എ​റ​ണാ​കു​ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​യു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​ത്തി​ലെ ശ​രി​തെ​റ്റു​ക​ള്‍ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പ​ഠി​ച്ചു വ​ള​ര്‍​ന്ന​വ​രാ​ണ് വ​യോ​ജ​ന​ങ്ങ​ള്‍. സ​മൂ​ഹ​ത്തി​നു അ​വ​ര്‍ ന​ല്‍​കു​ന്ന ഒ​രു പാ​ഠ​വും പാ​ഴാ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വ​തി പി​ന്നി​ട്ട മു​തി​ര്‍​ന്ന പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ര്‍.​കെ. മു​ഹ​മ്മ​ദ്, അ​ശീ​തി നി​റ​വി​ലെ​ത്തി​യ എം. ​ആ​ന​ന്ദ​വ​ല്ലി, പി.​എ. അ​ല​ക്‌​സാ​ണ്ട​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.​ യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡന്‍റ് കെ.​കെ. ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.