ആലുവയിൽ ജൈ​വ, ജ​ല മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പു​തി​യ സം​വി​ധാ​നം
Saturday, November 9, 2024 5:05 AM IST
ആ​ലു​വ: ജൈ​വ, ജ​ല​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ ബ​യോ​വേ​സ്റ്റ് മാ​നേ​ജിം​ഗ് എ​ക്സ‌്‌​പീ​രി​യ​ൻ​സ് ബൂ​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ലു​വ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ നാ​ളെ വൈ​കി​ട്ട് 4.30ന് ​ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ സ​ന്ദ​ർ​ശി​ക്കും.

ആ​ലു​വ ന​ഗ​ര​സ​ഭ വ​ള​പ്പി​ൽ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണ് ബൂ​ത്ത് സ്ഥാ​പി​ച്ച​ത്. പ​രീ​ക്ഷ​ണാ​ർ​ത്ഥം സൗ​ജ​ന്യ​മാ​യാ​ണ് ആ​ലു​വ​യി​ൽ ബൂത്ത് ന​ട​പ്പാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ബോ​ബി​ൻ ഇ​ൻ​ഡോ​ർ ബ​യോ​വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ഇ​ക്കോ സി​സ്റ്റം എ​ന്ന സ്ഥാ​പ​ന​മാ​ണ് പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.
പ്ര​തി​ദി​നം 50 കി​ലോ​ഗ്രാം സം​സ്‌​ക​ര​ണ ശേ​ഷി​യു​ള്ള യൂ​ണി​റ്റാ​ണി​ത്. മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ലേ​യും കാ​ന്‍റീനി​ലേ​യും മാ​ലി​ന്യ സം​സ്‌​ക​ര​ണം ഉ​ദ്ദേ​ശി​ച്ചു​ള്ള യൂ​ണി​റ്റി​ൽ 50 കി​ലോ​ഗ്രാം ജൈ​വ​മാ​ലി​ന്യ​ത്തി​നു പു​റ​മെ 5,000 ലി​റ്റ​ർ മ​ലി​ന​ജ​ല​വും സം​സ്ക​രി​ക്കാം. മാലി​ന്യ​സം​സ്​ക​ര​ണ​ത്തി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​വ​ളം കി​ലോ​ഗ്രാ​മി​ന് നാ​ല് രൂ​പ നി​ര​ക്കി​ൽ ഇ​തേ ക​മ്പ​നി തി​രി​ച്ചെ​ടു​ക്കും.