മ​ര​ച്ചീ​നി ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി വി​ദ​ഗ്ധ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം
Saturday, November 9, 2024 5:05 AM IST
നെ​ടു​മ്പാ​ശേ​രി : നെടുന്പാശേരി പ​ഞ്ചാ​യ​ത്തി​ലെ മ​ര​ച്ചീ​നി ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​വു​മാ​യി വി​ദ​ഗ്ദ സം​ഘ​മാ​യ മ​ൾ​ട്ടി ഡി​സി​സി​പ്ളി​ന​റി ഡ​യ​ഗ്ന​സ്റ്റി​ക് ടീം (​എം​ഡി​ഡി​റ്റി) കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച് മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

പ​ഞ്ചാ​യ​ത്തി​ലെ ക​പ്ര​ശേ​രി, നെ​ടു​വ​ന്നൂ​ർ, തു​രു​ത്ത് തു​ട​ങ്ങി​യ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 25 ഹെ​ക്ട​റോ​ളം ഭാ​ഗ​ത്താ​ണ് മ​ര​ച്ചീ​നി കൃ​ഷി​യു​ള്ള​ത്. ത​ണ്ട്, വേ​ര് ചീ​യ​ൽ രോ​ഗം മ​ര​ച്ചീ​നി ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി​യാ​യി​രു​ന്നു. വി​ള​വെ​ടു​പ്പ് സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് പ​ല​പ്പോ​ഴും രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ദു​രി​താ​വ​സ്ഥ​യും, വ്യാ​പ​ക പ​രാ​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് ചെ​ങ്ങ​മ​നാ​ട് കൃ​ഷി വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് വേ​ര്, ത​ണ്ട് ചീ​യ​ൽ രോ​ഗം പ​ഠി​ക്കാ​ൻ വി​ദ​ഗ്ദ​സം​ഘ​മെ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യി മ​ര​ച്ചീ​നി​യി​ൽ ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ മൂ​ലം പ​ല മ​ര​ച്ചീ​നി ക​ർ​ഷ​ക​രും കൃ​ഷി അ​വ​സാ​നി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ക​പ്ര​ശേ​രി​യി​ലെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ വി​ദ​ഗ്ദ സം​ഘം മു​മ്പാ​കെ മ​ര​ച്ചീ​നി ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

തു​ട​ർ​ന്ന് സം​ഘം വി​ദ​ഗ്ദ​മാ​യ പ​രി​ശോ​ധ​ന​യും, നി​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി​യ ശേ​ഷം രോ​ഗ​ബാ​ധ​യി​ല്ലാ​ത്ത ക​മ്പു​ക​ൾ ന​ടു​ക. രോ​ഗ​മി​ല്ലാ​ത്ത കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ക​മ്പു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഒ​രു ഗ്രാം ​ബാ​വി​സ്റ്റി​ൻ ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ക​ല​ക്കി അ​തി​ൽ 10 മി​നി​റ്റ് നേ​രം മു​ക്കി​വ​ച്ച ശേ​ഷം ന​ടു​ക. കു​മി​ൾ​നാ​ശി​നി 15 ദി​വ​സം ഇ​ട​വി​ട്ട് മൂ​ന്നു പ്രാ​വ​ശ്യം ചെ​ടി​യു​ടെ ചു​വ​ട്ടി​ൽ ഒ​ഴി​ക്കു​ക തുടങ്ങിയ നിർദേശങ്ങൾ നൽകി. അ​തോ​ടൊ​പ്പം രോ​ഗ​ത്തി​ന് പ്ര​തി​വി​ധി​യാ​യ ട്രൈ​ക്കോ​ഡെ​ർ​മ സ​മ്പു​ഷ്ടീ​ക​രി​ച്ച ചാ​ണ​കം ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യാ​മെ​ന്ന് ചെ​ങ്ങ​മ​നാ​ട് കൃ​ഷി ഓ​ഫീ​സ​റും ക​ർ​ഷ​ക​രെ അ​റി​യി​ച്ചു.