ഗ്രാ​മീ​ണ സ​ട​ക് യോ​ജ​ന: ത്രി​ത​ല പ്ര​തി​നി​ധി​ക​ളോ​ട് പ​ദ്ധ​തി​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന്
Saturday, November 9, 2024 5:05 AM IST
മൂ​വാ​റ്റു​പു​ഴ: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ട​ക് യോ​ജ​ന (പി​എം​ജി​എ​സ്‌​വൈ) പ്ര​കാ​രം ഗ്രാ​മീ​ണ റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നും 15ന് ​മു​ന്പ് പ​ദ്ധ​തി​യു​ടെ പേ​രു​ക​ളും വി​വ​ര​ങ്ങ​ളും ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി.

റോ​ഡു​ക​ൾ ഇ​ല്ലാ​ത്ത ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പു​തി​യ റോ​ഡു​ക​ൾ വെ​ട്ടാ​നും, ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് മു​ൻ​ഗ​ണ​ന. റോ​ഡു​ക​ളു​ടെ കു​റ​ഞ്ഞ നീ​ളം 500 മീ​റ്റ​റും, വീ​തി ആ​റ് മീ​റ്റ​റും ഉ​ണ്ടാ​വ​ണം. സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്താ​ൽ റോ​ഡു​ക​ൾ ഇ​ല്ലാ​ത്ത ഏ​ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കും പു​തു​താ​യി റോ​ഡു​ക​ൾ നി​ർ​മി​ക്കാം.

റോ​ഡു​ക​ൾ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം പ​ഞ്ചാ​യ​ത്തു​ക​ൾ ഏ​റ്റെ​ടു​ത്ത് ഫ്രീ ​സ​റ​ണ്ട​ർ ചെ​യ്ത് ജി​ല്ലാ​ത​ല കാ​ര്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റ​ണം. റോ​ഡു​ക​ളു​ടെ പേ​ര്, പ​ഞ്ചാ​യ​ത്ത്, റോ​ഡു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന വാ​ർ​ഡ് ന​ന്പ​ർ, റോ​ഡു​ക​ളു​ടെ വീ​തി, നീ​ളം, വീ​ടു​ക​ളു​ടെ എ​ണ്ണം, ബ​ന്ധ​പ്പെ​ടേ​ണ്ട ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പേ​ര്, മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ സ​ഹി​തം എ​റ​ണാ​കു​ളം പി​ഐ​യു​വി​ലോ എം​പി​യു​ടെ ഇ-​മെ​യി​ലി​ലോ ([email protected]) രേ​ഖാ​മൂ​ലം ന​ൽ​ക​ണം.

നി​ർ​ദ്ദി​ഷ്ട റോ​ഡു​ക​ളു​ടെ അ​ലൈ​ൻ​മെ​ന്‍റും മ​റ്റ് വി​വ​ര​ങ്ങ​ളും കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​റ്റ​ലൈ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ച് പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​ന്ന​തി​ന് അ​ന്തി​മ അ​നു​മ​തി ന​ൽ​കും. ഇ​നി​യും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ത്ത ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ട​ൻ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.