പോ​ക്സോ കേ​സ് പ്ര​തി ആ​സാ​മി​ൽ പി​ടി​യി​ൽ
Saturday, November 9, 2024 5:05 AM IST
പെ​രു​മ്പാ​വൂ​ർ: ആ​സാം ദ​മ്പ​തി​ക​ളു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി​യെ ആ​സാ​മി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി. ആ​സാം നാ​ഗൗ​ൺ സ്വ​ദേ​ശി മൊ​ൺ​ജി​റു​ൽ ഹൊ​ക്കീ​മി(32)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​രാ​ണ് പെ​ൺ​കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് പ്ര​തി പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ ശേ​ഷം പ്ര​തി എ​റ​ണാ​കു​ള​ത്തേ​ക്ക് ക​ട​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ പ്ര​തി ട്രെ​യി​ൻ​മാ​ർ​ഗം അ​സാ​മി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ​മാ​രാ​യ കെ.​ജി. ദി​നേ​ശ് കു​മാ​ർ, എ​ൻ.​കെ. ബി​ജു, സീ​നി​യ​ർ സി​പി​ഒ ബി​നീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് ആ​സാ​മി​ലെ​ത്തി. ഉ​ൾ​ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ താ​മ​സം. അ​വി​ടെ താ​മ​സി​ച്ച് അ​ന്വേ​ഷി​ച്ചാ​ണ് പ്ര​തി​യു​ടെ വീ​ടു ക​ണ്ടെ​ത്തി​യ​ത്. ഗ്രാ​മ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ജൂ​റി​യ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സാ​ഹ​സി​ക​മാ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​രി​ലെ​ത്തി​ച്ച പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ‎