മാ​നാ​റി - കീ​ഴി​ല്ലം റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണം
Friday, November 8, 2024 4:46 AM IST
മൂ​വാ​റ്റു​പു​ഴ: മാ​നാ​റി - കീ​ഴി​ല്ലം റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി. മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട യാ​ത്ര വ​രെ ഏ​റെ ദു​സ്സ​ഹ​മാ​യി. മാ​നാ​റി - കീ​ഴി​ല്ലം റോ​ഡി​ന്‍റെ ആ​കെ​യു​ള​അ​ള 4.5 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ 2.3 കി​ലോ​മീ​റ്റ​ർ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലും 2.2 കി​ലോ​മീ​റ്റ​ർ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലു​മാ​ണ്. രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ 2.3 കി​ലോ​മീ​റ്റ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​യ​തി​നാ​ൽ യ​ഥാ​സ​മ​യം റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള 2.2 കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡാ​ണ് കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 10 സ്ഥ​ല​ത്ത് റോ​ഡ് പൊ​ളി​ഞ്ഞ് ആ​ഴ​ത്തി​ലു​ള്ള കു​ഴി​യാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ടു.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭി​ക്കു​ന്ന​ത്. കീ​ഴി​ല്ലം സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ, ത്രി​വേ​ണി പ​ള്ളി, ആ​റ​ളി​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​വ​സ​വും കു​ട്ടി​ക​ളു​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​യി വ​രേ​ണ്ട​ത്. കോ​ത​മം​ഗ​ല​ത്തു നി​ന്നും കോ​ല​ഞ്ചേ​രി​ക്കു പോ​കാ​വു​ന്ന ഏ​റ്റ​വും ദൂ​രം കു​റ​ഞ്ഞ റോ​ഡാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. ഏ​താ​നും വ​ർ​ഷം മു​ന്പാ​ണ് റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ഡി​ന്‍റെ ഗ്യാ​ര​ണ്ടി കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു​മു​ന്പ് അ​മി​ത ഭാ​രം ക​യ​റ്റി​യ ടോ​റ​സും മ​റ്റു​ലോ​റി​ക​ളും റോ​ഡി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന​താ​ണ് റോ​ഡ് ത​ക​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തി​ന് കൃ​ത്യ​മാ​യ നി​യ​മ വ്യ​വ​സ്ഥ​യു​ണ്ട്. നി​യ​മ​വ്യ​വ​സ്ഥ പാ​ലി​ച്ച് കൊ​ണ്ടു​മാ​ത്ര​മേ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളി​ൽ ഭാ​രം ക​യ​റ്റി​യ വാ​ഹ​നം പോ​കാ​ൻ ക​ഴി​യൂ എ​ന്നി​രി​ക്കെ​യാ​ണ് സ​ർ​വ നി​യ​മ​വും ലം​ഘി​ച്ച് അ​മി​ത ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ ഇ​ട​ത​ട​വി​ല്ലാ​തെ മാ​നാ​റി - കീ​ഴി​ല്ലും റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന​ത്. ഇ​രു​പ​തും മു​പ്പ​തും ട​ണ്‍ ഭാ​രം ക​യ​റ്റി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ളാ​ണ് പ്ലൈ​വു​ഡ് ക​ന്പ​നി​ക​ളി​ലേ​ക്ക് നി​ര​ന്ത​രം പോ​ക്കു​വ​ര​വ് ന​ട​ത്തു​ന്ന​ത്. ത​ക​ർ​ന്ന് കി​ട​ക്കു​ന്ന മാ​നാ​റി - കീ​ഴി​ല്ലം റോ​ഡ് ന​വീ​ക​രി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്തും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും, ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.