മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് യുഡിഎഫ് മാ​ർ​ച്ച്
Friday, November 8, 2024 4:46 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് തെര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് സി​പി​എം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് മ​ന്ത്രി പി.​രാ​ജീ​വി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ11 ന് ​യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ത്ത് ക​ള​മ​ശേ​രി​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു സ​മീ​പം ബാ​രി​ക്കേ​ഡ് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ.​കെ. ബ​ഷീ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു. മ​ധു​പു​റ​ക്കാ​ട്, വി.​കെ.​ഷാ​ന​വാ​സ്, ലി​സി ജോ​ർ​ജ്, ടി.​എം. അ​ബ്ബാ​സ്, പി.​എം.​എ. ല​ത്തീ​ഫ്, പി.​എം. ഫൈ​സ​ൽ, എ.​പി. ഇ​ബ്രാ​ഹിം, പി.​എം. ന​ജീ​ബ്, ഷം​സു ത​ല​ക്കോ​ട്ടി​ൽ​എ​ന്നി​വ​ർ സം​സാ​രി​ച്ചു.