പെ​ട്രോ​ളൊ​ഴി​ച്ച് വ​ധ​ശ്ര​മം; ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, November 8, 2024 4:46 AM IST
കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യ്ക്ക് സ​മീ​പ​ത്തു വ​ച്ച് യു​വാ​വി​ന്‍റെ ദേ​ഹ​ത്ത് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. പ​ള്ളു​രു​ത്തി സ്വ​ദേ​ശി അ​ല്‍​ത്താ​ഫ് ഗു​ലാ​ബ് (29), ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി ഫ​ര്‍​സാ​ദ് മൊ​യ്തു (29) എ​ന്നി​വ​രെ​യാ​ണ് ഫോ​ര്‍​ട്ടു​കൊ​ച്ചി അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഫോ​ര്‍​ട്ടു​കൊ​ച്ചി വാ​ട്ട​ര്‍ മെ​ടോ​യ്ക്ക് സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് എ​ടു​ക്കാ​നെ​ത്തി​യ യു​വാ​വി​നെ പ്ര​തി​ക​ള്‍ ഉ​പ​ദ്ര​വി​ച്ചു. ഈ ​വി​വ​രം പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു പോ​ലീ​സു​കാ​രെ അ​റി‍​യി​ക്കു​ക​യും പ്ര​തി​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​നി​ടെ ഫ​ര്‍​സാ​ദ് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന പെ​ട്രോ​ള്‍ യു​വാ​വി​ന്‍റെ ദേ​ഹ​ത്തൊ​ഴി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​ക​ളെ പോ​ലീ​സ് കീ​ഴ​ട​ക്കി.

പ്ര​തി​ക​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

അ​ല്‍​ത്താ​ഫി​നെ​തി​രെ കൊ​ച്ചി സി​റ്റി​യി​ലും മ​റ്റ് ജി​ല്ല​ക​ളി​ലു​മാ​യി ഇ​രു​പ​തി​ല​ധി​കം ക്രി​മി​ന​ല്‍ കേ​സു​ക​ളും ഫ​ര്‍​സാ​ദി​നെ​തി​രെ മൂ​ന്നോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളും ഉ​ണ്ട്. പ്ര​തി​ക​ള്‍​ക്കെ​തി​രെ കാ​പ്പ പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.