കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ സ​ർ​വീ​സ് ക്യാ​ന്പ്
Friday, November 8, 2024 4:46 AM IST
കോ​ത​മം​ഗ​ലം: ചെ​റു​കി​ട കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യു​ള്ള ബ്ലോ​ക്കു​ത​ല സ​ർ​വീ​സ് ക്യാ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ജി​ല്ല കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് സ​ർ​വീ​സ് ക്യാ​ന്പ്.

1000 രൂ​പ വ​രെ​യു​ള്ള സ്പെ​യ​ർ പാ​ർ​ട്സ് ഉ​പ​യോ​ഗി​ച്ചു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ചെ​യ്യു​ന്ന​ത്. 10 പ​ഞ്ചാ​യ​ത്തി​ലെ​യും കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും. കാ​ർ​ഷി​ക വി​ക​സ​ന വ​കു​പ്പ് 50 ശ​ത​മാ​നം സ​ബ്സി​ഡി​യി​ൽ ആ​ധു​നി​ക കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഉ​ത്പാ​ദ​ന ചെ​ല​വ് കു​റ​ച്ച് കാ​ർ​ഷി​ക വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ആ​ധു​നി​ക കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ബ്ലോ​ക്ക് ത​ല​ത്തി​ൽ സ​ർ​വീ​സ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ജി​ല്ല കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​രാ​ണ് ക്യാ​ന്പി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​നു മാ​ത്യു പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ദാ​നി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, ജെ​യിം​സ് കോ​റ​ന്പേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​സ​മോ​ൾ ഇ​സ്മ​യി​ൽ, റ്റി.​കെ. കു​ഞ്ഞു​മോ​ൻ, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് വ​ർ​ഗീ​സ്, ബി​ഡി​ഒ ഡോ. ​എ​സ്. അ​നു​പം, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പ്രി​യ​മോ​ൾ തോ​മ​സ്, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ജി​ജി ജോ​ബ്, കെ.​എ​സ്. സ​ണ്ണി, ര​ഞ്ജി​ത്ത് തോ​മ​സ്, ഒ.​കെ. അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.