മൂവാറ്റുപുഴ: സാപിയൻസ് കൾച്ചറൽ ഫോറം എന്ന പേരിൽ മൂവാറ്റുപുഴ ആസ്ഥാനമായി പുതിയൊരു സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകി. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു, പി.എ. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പി.എസ്.എ. ലത്തീഫ്, ജി. മോട്ടിലാൽ, പായിപ്ര ദമനൻ, എ.പി. കുഞ്ഞ്, അബ്ദുൽസമദ്, മോളി ഏബ്രഹാം, കെ.കെ. കബീർ, പി.ജി. സുനിൽകുമാർ, ജോർജ് മാത്യു, തൃക്കളത്തൂർ വിജയൻ, കെ.ബി. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
പതിവു ശീലങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപന രീതികൾ സാമൂഹ്യസാംസ്കാരിക രംഗത്ത് പ്രതിഫലിപ്പിക്കാൻ പരിശ്രമിക്കുമെന്നതാണ് സാപിയൻസിന്റെ ലക്ഷ്യം. ഭാരവാഹികളായി പി.എ. അബ്ദുൽ റസാഖ് -പ്രസിഡന്റ്, മോളി ഏബ്രഹാം-വൈസ്പ്രസിഡന്റ്, എ.പി കുഞ്ഞ്-സെക്രട്ടറി, പി.പി ഏബ്രഹാം-ജോയിന്റ് സെക്രട്ടറി, പായിപ്ര ദമനൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങൾ : ജി. മോട്ടിലാൽ, പി.എ അബ്ദുൽ സമദ്, കെ.പി ഗോവിന്ദൻ, സിജു വളവി, പി.ബി ജിജീഷ്. രക്ഷാധികാരികൾ : ഡോ. എം.പി. മത്തായി, റവ. ഡോ. ആന്റണി പുത്തൻകുളം, പി.എസ്.എ. ലത്തീഫ്, വിൻസന്റ് മാളിയേക്കൽ, പി.എ. അസീസ്.