ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ നീ​ന്താ​നി​റ​ങ്ങി​യ പോ​ലീ​സു​കാ​ര​ൻ മു​ങ്ങിമ​രി​ച്ചു
Tuesday, June 25, 2024 10:50 PM IST
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ക്ഷേ​​​ത്ര​​​ക്കു​​​ള​​​ത്തി​​​ൽ നീ​​​ന്താ​​​നി​​​റ​​​ങ്ങി​​​യ പോ​​​ലീ​​​സു​​​കാ​​​ര​​​ൻ മു​​​ങ്ങി മ​​​രി​​​ച്ചു. ഹി​​​ൽ​​​പാ​​​ല​​​സ് പോ​​​ലീ​​​സ് ക്യാ​​​മ്പി​​​ലെ കെ​​​എ​​​പി ഒ​​​ന്നാം ബ​​​റ്റാ​​​ലി​​​യ​​​ൻ അം​​​ഗ​​​മാ​​​യ ഇ.​​​എ​​​സ്‌. ശ്രീ​​​ജി​​​ത്ത്‌ (27) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഹി​​​ൽ​​​പാ​​​ല​​​സ് പോ​​​ലീ​​​സ് ക്യാ​​​മ്പി​​​ന​​​ടു​​​ത്തു​​​ള്ള പെ​​​രു​​​ന്നി​​​നാ​​​കു​​​ളം ക്ഷേ​​​ത്ര​​​ക്കു​​​ള​​​ത്തി​​​ൽ ഇ​​ന്ന​​ലെ വൈ​​​കു​​ന്നേ​​രം 6.15 നാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. ​

അ​​ഞ്ചം​​ഗ​​സം​​​ഘം ജി​​​മ്മി​​​ൽ പോ​​​യ​​​തി​​​നു​​ശേ​​​ഷം നീ​​​ന്താ​​​നാ​​​യി ക്ഷേ​​​ത്ര​​​ക്കു​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു. കു​​​ള​​​ത്തി​​​ൽ മു​​​ങ്ങി​​​പ്പോ​​​കു​​​ന്ന​​​തു ക​​​ണ്ട് ര​​​ക്ഷി​​​ക്കാ​​​നാ​​​യി കൂ​​​ടെ​​​യു​​​ള്ള​​​വ​​​ർ നീ​​​ന്തി​​​യെ​​​ത്തി കൈ​​​യി​​ൽ പി​​​ടി​​​ച്ച​​​പ്പോ​​​ഴേ​​​ക്കും താ​​​ഴ്ന്നു​​പോ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ത​​​ന്നെ ഡ്യൂ​​​ട്ടി ഓ​​​ഫീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ക​​​ട​​​വ​​​ന്ത്ര​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ സ്കൂ​​​ബാ ഡൈ​​​വിം​​​ഗ് സം​​​ഘം രാ​​​ത്രി 7.30 നു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്ത് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

ഈ ​​​മാ​​​സ​​​മാ​​​ദ്യം പാ​​​സിം​​ഗ് ഔ​​​ട്ട് ക​​​ഴി​​​ഞ്ഞ ശ്രീ​​​ജി​​​ത് മ​​​ണി​​​യാ​​​ർ ക്യാ​​​മ്പി​​​ൽ നി​​​ന്ന് ഇ​​​വി​​​ടേ​​​ക്കെ​​​ത്തി​​​യി​​​ട്ട് ഒ​​​രാ​​​ഴ്ച​​യെ ആ​​​യി​​​ട്ടു​​​ള്ളൂ. പാ​​​റ​​​ക്ക​​​ട​​​വ് കു​​​റു​​​മ​​​ശേ​​​രി ഇ​​​രി​​​ട്ടി​​​യി​​​ൽ ശ്രീ​​​ധ​​​ര​​​ന്‍റെ (പാ​​​റ​​​ക്ക​​​ട​​​വ് സി​​​പി​​​എം ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി​​​യം​​​ഗം) മ​​​ക​​​നാ​​​ണ്. അ​​മ്മ: ജി​​​ഷാ ശ്രീ​​​ധ​​​ര​​​ൻ (പാ​​​റ​​​ക്ക​​​ട​​​വ് മു​​​ൻ​ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ്). സ​​​ഹോ​​​ദ​​​രി: ശ്രീ​​​ഷ്മ(​​ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക്, കാ​​​ക്ക​​​നാ​​​ട്).