ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​മാ​ർ മാ​ർ​ച്ച് ന​ട​ത്തി
Thursday, September 5, 2024 11:40 PM IST
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽനി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ധ​ർ​ണ കെ​ജി​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗം എ​സ്. ​ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്.​ മ​ഹേ​ഷ്, പി.​എം. ഫി​റോ​സ്, പി.​കെ. സ​തീ​ഷ്കു​മാ​ർ, സി.​ആ​ർ.​ മി​നി, പി.​എ​സ്.​അ​ബ്ദു​ൾ സ​മ​ദ്, പി.​എ​സ്.​ വി​ശാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.