കെ​എ​സ്ആ​ർ​ടി​സി ഗ്രാ​മീ​ണ സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു
Friday, September 6, 2024 11:06 PM IST
ചെറു​തോ​ണി: കെ​എ​സ്ആ​ർ​ടി​സി ഗ്രാ​മീ​ണ സ​ർ​വീ​സു​ക​ൾ ഒ​ന്നൊ​ന്നാ​യി നി​ർ​ത്ത​ലാ​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ചി​ല സ​ബ് ഡി​പ്പോ​ക​ൾ ത​ന്നെ അ​ട​ച്ചുപൂട്ട​ലി​ന്‍റെ വ​ക്കി​ലാ​യി​രി​ ക്കുകയാ​ണ്.

ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽനി​ന്നും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തിക്കൊ​ണ്ടി​രു​ന്ന​താ​ണ്. ലാ​ഭ​ക​ര​മാ​യ സ​ർ​വീ​സു​ക​ളെ​ല്ലാം ത​ന്നെ നി​ർ​ത്ത​ലാ​ക്കി. ക​ട്ട​പ്പ​ന​യി​ൽനി​ന്നു ത​ങ്ക​മ​ണി - ചെ​റു​തോ​ണി വ​ഴി പാ​ല​ക്കാ​ട്‌ - ആ​ന​ക്ക​ട്ടി​യി​ലേ​ക്ക് 12 വ​ർ​ഷ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് നി​ർ​ത്ത​ലാ​ക്കി. ക​ട്ട​പ്പ​ന- ഷോ​ള​യൂ​ർ ബ​സും നി​ർ​ത്ത​ലാ​ക്കി. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ബ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യ ഗ​ണ​ത്തി​ലു​ള്ള​ത്.

സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്‌ഷ​ൻ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ക​ട്ട​പ്പ​ന സ​ബ് ഡി​പ്പോ ഇ​പ്പോ​ൾ ന​ഷ്ട​ത്തി​ലാ​ണ്. നെ​ടു​ങ്ക​ണ്ടം സ​ബ് ഡി​പ്പോ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലു​മാ​യി. ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള മൂ​ന്നാ​ർ ഡി​പ്പോ​യും വ​ൻ ന​ഷ്ട​ത്തി​ലാ​ണ്. ഡിടി ഒയും എടിഒമാ​രും ചേ​ർ​ന്ന് സ്വ​കാ​ര്യ ബ​സു​കാ​രു​മാ​യി ന​ട​ത്തു​ന്ന ക​ള്ള​ക്ക​ളി​യാ​ണ് പൊ​തു ഗ​താ​ഗ​ത​ത്തി​ന്‍റെ ന​ടു​വൊ​ടി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. സ
സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മു​ൻ​പി​ൽ കെഎ​സ്ആ​ർടിസി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക, അ​തി​നുശേ​ഷം അ​വ​രി​ൽനി​ന്ന് പ​ണം വാ​ങ്ങി സ​ർ​വീ​സ് പി​ൻവ​ലി​ക്കു​ക ഇ​താ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ നി​രവ​ധി പേ​രി​ൽനി​ന്ന് പ​ണം വാ​ങ്ങി​യാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. പ​ണം കൊ​ടു​ക്കാ​തി​രു​ന്നാ​ൽ സ്വ​കാ​ര്യ ബ​സി​​ന്‍റെ മു​ന്നി​ലും പി​ന്നി​ലും കെആ​ർടി​സി ബ​സ് ഇ​ട്ട് ആ​ർ​ക്കും വ​രു​മാ​നം ഇ​ല്ലാ​താ​ക്കും.

ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ ബ​സു​കാ​രെ പ​ണം കൊ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യാ​ണ്. ഗ്രാ​മീ​ണ യാ​ത്ര​ക്കാ​രെ വ​ല​ച്ചു ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി പ​ണം കൊ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ്ര​ധി​ഷേ​ധ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ.