ജ​പ​മാ​ല ദൈ​വ​ത്തി​ലേ​ക്ക് ബ​ന്ധി​പ്പി​ക്കു​ന്ന ച​ങ്ങ​ല​: മാ​ർ അ​റ​യ്ക്ക​ൽ
Friday, September 6, 2024 11:06 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ദൈ​വ​ത്തി​ലേ​ക്ക് ന​മ്മ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ധു​ര്യ​മു​ള്ള ച​ങ്ങ​ല​യാ​ണ് ജ​പ​മാ​ല​യെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​മു​ക്ക് ക​രു​ത്തു ന​ൽ​കു​ന്ന ദൈ​വി​ക സ​മ്മാ​ന​മാ​ണ് ജ​പ​മാ​ല. ജ​പ​മാ​ല​യെ മു​റു​കെ പി​ടി​ച്ച​വ​രാ​രും ഇ​ന്നേ​വ​രെ ന​ശി​ച്ചു പോ​യി​ട്ടി​ല്ലെ​ന്നും മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലും നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

ഭ​ക്തി​സാ​ന്ദ്ര​മാ​യി ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം

സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ ന​ട​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി. എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നും പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​നും ഒ​രു​ക്ക​മാ​യി എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.15നാ​ണ് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ക്കു​ന്ന​ത്.

ജ​പ​മാ​ല​യും ക​ത്തി​ച്ച തി​രി​ക​ളും കൈ​ക​ളി​ലേ​ന്തി നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ത്തീ​ഡ്ര​ൽ വി​കാ​രി ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ടു​കു​ന്നേ​ല്‍, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, റെ​ക്ട​ര്‍ ഫാ. ​ഇ​മ്മാ​നു​വേ​ല്‍ മ​ങ്ക​ന്താ​നം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.