വ​ഴി​യോ​രക്ക​ച്ച​വ​ടം നി​രോ​ധി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി
Friday, September 6, 2024 11:06 PM IST
െ​റു​തോ​ണി: ജി​ല്ല​യി​ലെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും യാ​തൊ​രു​വി​ധ ലൈ​സ​ന്‍​സോ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​നോ ഇ​ല്ലാ​തെ എ​ല്ലാ​വി​ധ സാ​ധ​ന​ങ്ങ​ളും വി​ല്പ​ന ന​ട​ത്തി വ​രു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്ന് വ്യാ​പാ​ര വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​വും വ​ലി​യ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളു​ടെ വ​ര​വും ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. 100 ക​ണ​ക്കി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ പൂ​ട്ടി​പോ​യി​ട്ടു​ണ്ട്.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ളും ജി​ല്ല​യി​ലെ വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ര്‍​ച്ച​യി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന എ​ല്ലാ വ്യാ​പാ​ര​ങ്ങ​ളും ജി​ല്ല​യി​ല്‍ നി​രോ​ധി​ക്ക​ണ​മെ​ന്ന് സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജി​പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ജ​ന്‍ കു​ന്നേ​ല്‍ നൗ​ഷാ​ദ് ആ​ലും​മൂ​ട്ടി​ല്‍, ബി​നു നെ​ല്ലി​ക്കു​ന്നേ​ല്‍, ജോ​സ് പു​ലി​ക്കോ​ട​ന്‍, മ​ജീ​ഷ് ജേ​ക്ക​ബ്, അ​മ്പി​ളി ര​വി​ക​ല, ധ​നേ​ഷ്കു​മാ​ര്‍, വി.​എ അ​ന്‍​സാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.