ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ഞ്ചി​ത​രാ​ക​രു​ത്: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Friday, September 6, 2024 11:06 PM IST
തൊ​ടു​പു​ഴ: ഓ​ണ​ക്കാ​ല വി​പ​ണി ല​ക്ഷ്യംവ​ച്ച് വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള വി​വി​ധ വി​പ​ണ​ന ത​ന്ത്ര​ങ്ങ​ളു​മാ​യി പ​ല​രും രം​ഗ​പ്ര​വേ​ശം ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി. നാ​ട്ടി​ൽ ല​ഭി​ക്കാ​ത്ത ഓ​ഫ​റു​ക​ളും വി​ല​ക്കു​റ​വു​മാ​യാ​ണ് പ​ല​രും രം​ഗ​ത്തു​വ​രു​ന്ന​ത്. ഓ​ണം ക​ഴി​യു​ന്ന​തോ​ടെ ഇ​വ​ർ അ​പ്ര​ത്യ​ക്ഷ​രാ​കും. വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ധ​ന ന​ഷ്ട​വും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കും.

ആ​ദി​വാ​സി​ക​ൾ​ക്ക് അ​ടു​ത്ത നാ​ളി​ൽ ന​ൽ​കി​യ ഭ​ക്ഷ്യ കി​റ്റി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ​യും ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത സാ​ഹ​ച​ര്യം വ​രെ ഉ​ണ്ടാ​യി. ഉ​ദ്യോ​ഗ​സ്ഥ ഒ​ത്താ​ശ​യും ക​മ്മീ​ഷ​ൻ താ​ത്പ​ര്യ​വു​മാ​ണ് ഇ​തി​ന് പി​ന്നി​ൽ. ഇ​ത്ത​ര​ക്കാ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടുവ​രാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം.

വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​ക​മാ​യി വി​ൽ​ക്ക​പ്പെ​ടു​ന്നു​ണ്ട്. ആ​ക​ർ​ഷ​ക​മാ​യ പാ​യ്ക്ക​റ്റു​ക​ളി​ലും കു​പ്പി​ക​ളി​ലും വി​വി​ധ ഓ​ഫ​റു​ക​ളു​മാ​യാ​ണ് ഇ​ത്ത​രം എ​ണ്ണ​ക​ൾ വി​പ​ണി​യി​ൽ എ​ത്തു​ന്ന​ത്. ഇ​വ​യു​ടെ ഗു​ണമേന്മ ​പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​യാ​ണ് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തു​ന്ന​തെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണം. കി​റ്റ് ന​ൽ​കി ആ​ദി​വാ​സി​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം പ​ണം നേ​രി​ട്ട് ന​ൽ​ക​ണം. ഭ​ക്ഷ്യവ​സ്തു​ക്ക​ളു​ടെ ഗു​ണ​മേന്മ പ​രി​ശോ​ധി​ക്കാ​ൻ കേ​ര​ള​ത്തി​ൽ ഹൈ​ടെ​ക് അ​ന​ലി​റ്റി​ക്ക​ൽ ല​ബോ​റ​ട്ട​റി തു​ട​ങ്ങ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ.​ ന​വാ​സ്, അ​നി​ൽ​കു​മാ​ർ, ടി.എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, സാ​ലി എ​സ്. മു​ഹ​മ്മ​ദ്, നാ​സ​ർ സൈ​ര, ഷെ​രി​ഫ് സ​ർ​ഗം, ജോ​സ് തോ​മ​സ് ക​ള​രി​ക്ക​ൽ, കെ.​പി. ശി​വ​ദാ​സ്, എം.​എ​ച്ച്. ഷി​യാ​സ്, ജ​ഗ​ൻ ജോ​ർ​ജ്, ലി​ജോ​ണ്‍​സ് ഹി​ന്ദു​സ്ഥാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.