പാ​ല​ത്തി​ലെ കോ​ണ്‍​ക്രീ​റ്റ് കൈ​വ​രി ത​ക​ര്‍​ത്ത് പൈ​പ്പ് മോ​ഷ്ടി​ച്ചു
Friday, September 6, 2024 11:06 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി വാ​ള​റ​യി​ല്‍ ദേ​വി​യാ​ര്‍​പു​ഴ​യ്ക്ക് കു​റു​കേ​യു​ള്ള പാ​ല​ത്തി​ലെ കോ​ണ്‍​ക്രീ​റ്റ് കൈ​വ​രി ത​ക​ര്‍​ത്ത് പൈ​പ്പു ക​വ​ര്‍​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ അ​ടി​മാ​ലി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​രു​മ്പ്പൈ​പ്പ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു കൈ​വ​രി നി​ര്‍​മി​ച്ചി​രു​ന്ന​ത്. വ​ലി​യ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ക്രീ​റ്റ് ത​ക​ര്‍​ത്ത ശേ​ഷ​മാ​ണ് കൂ​റ്റ​ന്‍ ഇ​രു​മ്പ് പൈ​പ്പു​ക​ള്‍ മോ​ഷ്ടി​ച്ച​ത്. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ പാ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ദേ​വി​യാ​ര്‍ പു​ഴയ്​ക്ക് കു​റു​കേ വാ​ള​റ​യ്ക്ക് സ​മീ​പ​മു​ള്ള പാ​ലം. തൊ​ട്ടി​യാ​ര്‍ അ​ണ​ക്കെ​ട്ട് നി​ര്‍​മി​ച്ച​പ്പോ​ള്‍ വെ​ള്ളം ഉ​യ​രാ​ന്‍ സാ​ധ്യ​ത ക​ണ്ട് അ​നു​വ​ദി​ച്ച ന​ട​പ്പാ​ലം പി​ന്നെ പ​ഞ്ചാ​യ​ത്തി​​ന്‍റെ ഫ​ണ്ട് കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കും​വി​ധ​മു​ള്ള പാ​ലം ആ​ക്കി മാ​റ്റി​യ​ത്.