അ​ശാ​സ്ത്രീ​യ​ റോ​ഡ് നി​ർ​മാ​ണം: ചേ​മ്പ​ള​ത്ത് ബ​സു​ക​ൾ ചെ​ളി​യി​ൽ താ​ഴ്ന്നു
Friday, September 6, 2024 11:06 PM IST
നെ​ടുംങ്ക​ണ്ടം: റോ​ഡി​ൽ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നെത്തു​ട​ർ​ന്ന് ചേ​മ്പ​ളം-ക​വു​ന്തി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക​മ്പം​മെ​ട്ട്- വ​ണ്ണ​പ്പു​റം സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ റോ​ഡി​ൽനി​ന്നു പാ​റ കു​ഴി​ച്ചു പൊ​ട്ടി​ക്കു​ക​യും കു​ഴി​യി​ൽ മ​ണ്ണ് നി​റ​ച്ച് മൂ​ടു​ക​യു​മാ​യി​രു​ന്നു. രാ​ത്രി​യി​ൽ മ​ഴ പെ​യ്യു​ക​കൂ​ടി ചെ​യ്ത​തോ​ടെ ഇ​വി​ടം ചെ​ളി​ക്കു​ള​മാ​യി മാ​റി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30ന് ഇ​തുവ​ഴിയെത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​റു​ക​ൾ ചെ​ളി​യി​ൽ താ​ഴ്ന്നു​പോ​യ​ി.

ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് കു​രു​ക്കി​ൽപ്പെ​ട്ട​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​യ​ർ​ത്താ​ൻ എ​ത്തി​യ വാ​ഹ​ന​വും ചെ​ളി​യി​ൽ താ​ഴ്ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്ക് 10 ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​​ല്ല. തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​ത ത​ട​സം പ​രി​ഹ​രി​ക്കാ​ൻ ക​രാ​റു​കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 11 ഓ​ടെ​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.​

മ​ണ്ണെ​ടു​പ്പും പാ​റ പൊ​ട്ടി​ക്ക​ലും മൂ​ലം പ​ല സ്ഥ​ല​ങ്ങ​ളും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലു​മാ​ണ്. ചി​ല​രെ സ​ഹാ​യി​ക്കാ​ൻ അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യും റോ​ഡി​​ന്‍റെ വീ​തി കു​റ​ച്ചു നി​ർ​മി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. തൂ​ക്കു​പാ​ല​ത്തെ ക​ലു​ങ്ക് നി​ർ​മാ​ണം വി​വാ​ദ​ത്തി​ലാ​ണ്.