ഇടുക്കി മ​രി​യ​ൻ തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര
Friday, September 6, 2024 11:06 PM IST
അ​ടി​മാ​ലി: മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ലെ എ​ട്ടുനോ​മ്പ് ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര അ​ടി​മാ​ലി​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ചു.
ഇ​ടു​ക്കി ബിഷപ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ പ​ദ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ടി​മാ​ലി സെ​​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര ക​ല്ലാ​ര്‍​കു​ട്ടി, വെ​ള്ള​ത്തൂ​വ​ല്‍, പ​ന്നി​യാ​ര്‍​കു​ട്ടി വ​ഴി രാ​ജ​ാക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​രും. ഇ​ന്ന് രാ​വി​ലെ രാ​ജ​കു​മാ​രി ദേ​വ​മാ​താ പ​ള്ളി​യി​ലേ​ക്ക് പ​ദ​യാ​ത്ര ആ​രം​ഭി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം മ​രി​യ​ന്‍ പ​ദ​യാ​ത്ര

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പൊ​ൻ​കു​ന്നം ഹോ​ളി ഫാ​മി​ലി ഫൊ​റോ​ന പ​ള്ളി​യി​ൽനി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ലേ​ക്ക് മ​രി​യ​ന്‍ പ​ദ​യാ​ത്ര ന​ട​ത്തും.

പൊ​ൻ​കു​ന്നം ഹോ​ളി ഫാ​മി​ലി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ണി ചെ​രി​പു​റം പ​ദ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, റാ​ന്നി - പ​ത്ത​നം​തി​ട്ട, വെ​ളി​ച്ചി​യാ​നി, മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം, എ​രു​മേ​ലി എ​ന്നീ ഫൊ​റോ​ന​ക​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും. രൂ​പ​ത എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ന​രി​പ്പാ​റ​യി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​ബി​ൾ എ​സ്എ​ബി​എ​സ്, പ്ര​സി​ഡ​ന്‍റ് അ​ല​ൻ എ​സ്. വെ​ള്ളൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.