എ​സ്എ​സ്കെ പ്രാ​ദേ​ശി​ക പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, September 17, 2024 7:04 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ പാ​ത്തി​പ്പാ​റ സ്ഫു​ര​ണം പ്രാ​ദേ​ശി​ക പ്ര​തി​ഭാ കേ​ന്ദ്ര​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടും കു​ട്ടി​ക​ളു​ടെ ക​ലാ​കാ​യി​ക ഇ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടും പാ​ത്തി​പ്പാ​റ ഗ്രാ​മ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു.

ഓ​ണ​പ്പാ​ട്ടു​ക​ള്‍, നാ​ര​ങ്ങ സ്പൂ​ണ്‍, കു​പ്പി​യി​ല്‍ വെ​ള്ളം നി​റ​യ്ക്ക​ല്‍, കു​ളം​ക​ര, ക​സേ​ര​ക​ളി, വ​ടം​വ​ലി, ബ​ലൂ​ണ്‍ ച​വി​ട്ടി പൊ​ട്ടി​ക്ക​ല്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​മ​നോ​ജ് കു​മാ​ര്‍ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​മ്പു​ഴ ഗ​വ. എ​ല്‍.​പി. സ്‌​കൂ​ള്‍ എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ വി​ദ്യാ വോ​ള​ണ്ടി​യ​ര്‍ ഫ​സീ​ല, ഫ​ര്‍​സാ​ന ത​സ്‌​നി, നി​ല​മ്പൂ​ര്‍ ബി​ആ​ര്‍​സി സ്‌​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍ ദീ​പ ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, മ​ത ന്യൂ​ന​പ​ക്ഷ, ഭാ​ഷ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യും വ്യ​ക്തി​ത്വ വി​കാ​സ​വും ല​ക്ഷ്യ​മാ​ക്കി​ക്കൊ​ണ്ട് സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ട്ട് പ്രാ​ദേ​ശി​ക പ്ര​തി​ഭാ കേ​ന്ദ്ര​ങ്ങ​ളാ​ണ് നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ല​യി​ല്‍ ഉ​ള്ള​ത്. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും സം​ഘാ​ട​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.