മു​ട്ടം പ​ള്ളി​യി​ല്‍ സ​ഹൃ​ദ​യ ഫെ​സ്റ്റി​നു തു​ട​ക്ക​മാ​യി
Sunday, November 10, 2024 5:21 AM IST
ചേ​ർ​ത്ത​ല: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ത്ത​ല മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ര​ണ്ടു ദി​വ​സ​ത്തെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള​യ്ക്കു തു​ട​ക്ക​മാ​യി. മു​ട്ടം ഫൊ​റോ​നാ വി​കാ​രി റ​വ.​ഡോ.​ആന്‍റോ ചേ​രാം​തു​രു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​ജോ​സ് പാ​ല​ത്തി​ങ്ക​ൽ ആ​ദ്യ​വി​ല്പ​ന ന​ട​ത്തി. ഫാ​മി​ലി യൂ​ണി​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ സാ​ബു ജോ​ൺ ഏ​റ്റു​വാ​ങ്ങി. കൈ​ക്കാ​ര​ൻ സി.​ഇ. അ​ഗ​സ്റ്റി​ൻ ചെ​റു​മി​റ്റ​ത്ത്, സ​ഹൃ​ദ​യ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഫാ. ​സി​ബി​ൻ മ​ന​യം​പി​ള്ളി എ​ന്നി​വ​ർ പ്രസംഗിച്ചു.

സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളി​ലെ വീ​ട്ട​മ്മ​മാ​ർ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ, ധാ​ന്യ​പ്പൊ​ടി​ക​ൾ, ക​റി​പ്പൊ​ടി​ക​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​ക​ൾ, ക​മ്പോ​സ്റ്റിം​ഗി​നു​ള്ള പൗ​ഡ​റു​ക​ൾ, സ​ബ്സി​ഡി ല​ഭ്യ​മാ​ക്കി സോ​ളാ​ർ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​റി​വു​ക​ൾ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ആ​യു​ർ​വേ​ദ ക​ൺ​സ​ൾ​ട്ടിം​ഗി​നു​ള്ള സൗ​ക​ര്യ​വും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ഫു​ഡ് കോ​ർ​ട്ടും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ്ര​ദ​ർ​ശ​നം ഇ​ന്ന് സ​മാ​പി​ക്കും.