ദേ​ശീ​യ ജ​ല​പാ​ത ​വി​ക​സ​നം: കാ​യം​കു​ളം കാ​യ​ലി​ൽ ആ​ഴം കൂ​ട്ടും
Sunday, November 10, 2024 5:16 AM IST
കാ​യം​കു​ളം: ദേ​ശീ​യ ജ​ല​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം- കോ​ട്ട​പ്പു​റം ജ​ല​പാ​ത യി​ൽ കാ​യം​കു​ളം ഭാ​ഗ​ത്ത് കാ​യ​ലി​ന് ആ​ഴം കൂ​ട്ടു​ന്ന ജോ​ലി ഉ​ട​ൻ ആ​രം​ഭി​ക്കും . കാ​യം​കു​ളം ക​നാ​ൽ വ​ഴി​യു​ള്ള ബോ​ട്ട് യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് കാ​യം​കു​ളം, മു​തു​കു​ളം പ്ര​ദേ​ശ​ത്ത് കാ​യ​ലി​ന് ആ​ഴം കൂ​ട്ടു​ന്ന​ത്.

ആ​ഴം കൂ​ട്ടേ​ണ്ട ഭാ​ഗം കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്താ​നു​ള്ള സ​ർ​വേ ഉ​ട​ൻ ന​ട​ത്തും. കൊ​ല്ലം ജി​ല്ല​യി​ലെ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ലും ആ​ഴം കൂ​ട്ടു​ന്ന ജോ​ലി ഉ​ട​ൻ ആ​രം​ഭി​ക്കും. ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പാ​ണ് ദേ​ശീ​യ ജ​ല​പാ​ത വി​ക​സി​പ്പി​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ ദേ​ശീ​യ ജ​ല​പാ​ത -3 ൽ ​മു​തു​കു​ളം-​കാ​യം​കു​ളം ഭാ​ഗം ഒ​ഴി​കെ മി​ക്ക​യി​ട​ത്തും ആ​വ​ശ്യ​ത്തി​ന് ആ​ഴ​മു​ണ്ട്. ഓ​രോ പ്ര​ദേ​ശ​ത്തെ​യും ഏ​റ്റ​വും താ​ഴ്ന്ന ജ​ല​നി​ര​പ്പി​ൽ നി​ന്ന് 2.2 മീ​റ്റ​ർ ആ​ഴ​മാ​ണ് ദേ​ശീ​യ ജ​ല​പാ​ത​യ്ക്കു വേ​ണ്ട​ത്. 1.8 മീ​റ്റ​ർ വ​രെ താ​ഴ്ച​യു​ള്ള യാ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ സ​ഞ്ചാ​ര​പാ​ത ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഓ​രോ വ​ർ​ഷ​വും നി​ശ്ചി​ത സ്‌​ഥ​ല​ങ്ങ​ളി​ൽ ആ​ഴം കൂ​ട്ടി​യും സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​യും ജ​ല​പാ​ത പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി.

തൃ​ക്കു​ന്ന​പ്പു​ഴ​യ്ക്ക് വ​ട​ക്ക് കു​മാ​ര​കോ​ടി​യി​ൽ 400 മീ​റ്റ​ർ നീ​ള​ത്തി​ൽ കാ​യ​ലി​നു സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ന്ന ജോ​ലി ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​യ​ലി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണി​ത്. കി​ഴ​ക്കു​വ​ശ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി ദേ​ശീ​യ ജ​ല​പാ​ത-8 ൽ ​വ​ട​ക്ക​ൻ വെ​ളി​യ​നാ​ട്ടും ആ​ല​പ്പു​ഴ- കോ​ട്ട​യം ദേ​ശീ​യ ജ​ല​പാ​ത- 9ൽ ​പ​ള്ള​ത്തും 300 മീ​റ്റ​ർ നീ​ള​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ന്നു​ണ്ട്.

ദേ​ശീ​യ ജ​ല​പാ​ത​യി​ൽ ഇ​രു​ക​ര​ക​ളും ത​മ്മി​ൽ 70 മീ​റ്റ​റി​ൽ താ​ഴെ മാ​ത്രം വീ​തി​യു​ള്ള​തും തീ​രം ഇ​ടി​യു​ന്ന​തു​മാ​യ സ്‌​ഥ​ല​ങ്ങ​ളി​ലാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടു​ന്ന​ത്. ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ളും ഇ​തി​നാ​യി പ​രി​ഗ​ണി​ക്കും. വ​ലി​യ ക​രി​ങ്ക​ല്ലു​ക​ളും കോ​ൺ​ക്രീ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് ഭി​ത്തി കെ​ട്ടു​ന്ന​ത്. ദേ​ശീ​യ ജ​ല​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ക്കു​ന്ന​പ്പു​ഴ പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ്. 38 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.

2025 ഡി​സം​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും. കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു പോ​കാ​ൻ സ​മീ​പ​ത്താ​യി താ​ത്ക്കാ​ലി​ക ഇ​രു​മ്പു​പാ​ലം നി​ർ​മി​ച്ചി​ട്ടു​ണ്ട്. കാ​യ​ലി​ന്‍റെ ആ​ഴം കൂ​ട്ട​ലും തൃ​ക്കു​ന്ന​പ്പു​ഴ പാ​ല​വും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചു ബോ​ട്ട്സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യും. മു​മ്പ് യാ​ത്രാ ബോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് കാ​ല​ത്ത് നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.