ആ​ശ്വാ​സ​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും മാത്രം : പ്ര​സാ​ദി​ന്‍റെ കു​ടും​ബ​ത്തെ സഹായിക്കാൻ ആരുമില്ല
Sunday, November 10, 2024 5:16 AM IST
ഒ​രു വ​ർ​ഷം കഴിഞ്ഞിട്ടും സ​ർ​ക്കാ​ർ സ​ഹാ​യ​മി​ല്ല

അന്പ​ല​പ്പു​ഴ: ത​ന്‍റെ ജീ​വി​തം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു പ​റ​ഞ്ഞ് ജീ​വ​നൊ​ടു​ക്കി​യ നെ​ൽ​ക്ക​ർ​ഷ​ക​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ​ർ​ക്കാ​ർ സ​ഹാ​യ​മി​ല്ല. ത​ക​ഴി പ​ഞ്ചാ​യ​ത്ത് കു​ന്നു​മ്മ കാ​ട്ടി​ൽ​പ്പ​റ​മ്പി​ൽ പ്ര​സാ​ദ് മരിച്ചിട്ട് ഒ​രു വ​ർ​ഷം പി​ന്നി​ടുമ്പോ​ഴും കു​ടും​ബം ദു​രി​ത​ക്ക​യ​ത്തി​ൽതന്നെ. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 11നാ​ണ് പ്ര​സാ​ദ് വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. വി​വാ​ദ​മാ​യ ഈ ​ആ​ത്മ​ഹ​ത്യ​ക്കു ശേ​ഷം കൃ​ഷി​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​സാ​ദി​ൻന്‍റെ വീട്ടിലെ​ത്തി ആ​ശ്വാ​സ​വാ​ക്കു​കൾ പറഞ്ഞതല്ലാ തെ മ​റ്റൊ​ന്നും ഉണ്ടായിട്ടില്ല.

2022 ഓ​ഗ​സ്റ്റ് 27ന് സ്വ​യം​തൊ​ഴി​ൽ വാ​യ്പ​യാ​യി 60,000 ​രൂ​പ പ്ര​സാ​ദ് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ നി​ന്ന് എ​ടു​ത്തി​രു​ന്നു. ഇ​തി​ൽ 15,000 രൂ​പ തി​രി​ച്ച​ട​ച്ചു. കു​ടി​ശി​കത്തു​ക അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ട​ച്ചി​ല്ലെ​ങ്കി​ൽ വീ​ടും പു​ര​യി​ട​വും ജ​പ്തി ചെ​യ്യു​മെ​ന്ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജി​ല്ലാ ഓ​ഫീ​സി​ന്‍റെ അ​റി​യി​പ്പ് വ​ന്ന​തോ​ടെ​യാ​ണ് പ്ര​സാ​ദ് ജീ​വ​നൊ​ടു​ക്കി​യ​ത്.

കി​സാ​ൻ സം​ഘ് ജി​ല്ലാ പ്ര​സി​ഡ​ന്‍റുകൂ​ടി​യാ​യ പ്ര​സാ​ദി​ന്‍റെ മ​ര​ണ ശേ​ഷം ച​ല​ച്ചി​ത്ര താ​രം സു​രേ​ഷ് ഗോ​പി പ്ര​സാ​ദി​ന്‍റെ വാ​യ്പ​ത്തു​ക​യും മ​റ്റ് ക​ട​വും വീ​ട്ടാ​ൻ നാലുലക്ഷം രൂ​പ ന​ൽ​കി. ഇ​തോ​ടെ ഈ ​കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​കബാ​ധ്യ​ത​ ഇ​ല്ലാ​താ​യെ​ങ്കി​ലും സ​ർ​ക്കാ​ർ സ​ഹാ​യ​മൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​ത്യ​ച്ചെ​ല​വി​നുപോ​ലും ത​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് ഭാര്യ ഓ​മ​ന പ​റ​ഞ്ഞു.

മ​ക​ൻ അ​ഥു​നി​ക് ത​ക​ഴി ദേ​വ​സ്വം ബോ​ർ​ഡ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. 1.80 ഏ​ക്ക​ർ കൃ​ഷി ഭൂ​മി പാ​ട്ട​ത്തി​ന് കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും കൃ​ഷി ന​ഷ്ട​മാ​യ​തി​നാ​ൽ ഇ​തി​ൽ നി​ന്നു കാ​ര്യ​മാ​യ വ​രു​മാ​നം ല​ഭി​ക്കാ​റി​ല്ല. പ്ര​സാ​ദി​ന്‍റെ മ​ര​ണ​ശേ​ഷം കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നുള്ള ഒ​രു ഉ​റ​പ്പും സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കി​സാ​ൻ സം​ഘ് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.