പി​ഐ​പി ക​നാ​ലി​ലെ ചോ​ർ​ച്ച : ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Sunday, November 10, 2024 5:16 AM IST
ചെ​ങ്ങ​ന്നൂ​ർ: പ​മ്പ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ (പി​ഐ​പി) ക​നാ​ലു​ക​ളി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കി​ല്ല. ക​നാ​ലു​ക​ളി​ൽ കാ​ടു​വെ​ട്ടി​ത്തെ​ളി​ക്ക​ൽ മാ​ത്ര​മേ ഈ ​വ​ർ​ഷം ന​ട​ക്കൂ. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വെ​ട്ടി​ത്തെ​ളി​ക്ക​ൽ ജോ​ലി​ക​ൾ തു​ട​ങ്ങും. ഈ ​വ​ർ​ഷം ക​നാ​ലു​ക​ൾ മാ​ത്ര​മ​ല്ല ക​നാ​ൽ ബ​ണ്ടു​ക​ളി​ലെ​യും കാ​ട് വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ക​ർ​ഷ​ക​രു​ടെ പ​രാ​തി

ക​നാ​ലു​ക​ളി​ലെ ചോ​ർ​ച്ച മൂ​ലം വേ​ന​ൽ​ക്കാ​ല​ത്ത് കൃ​ഷി ന​ശി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ നി​ര​വ​ധിത്ത​വ​ണ ഇ​ക്കാ​ര്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും നാ​ളി​തു​വ​രെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

നേ​ര​ത്തേ മൂ​ന്ന​ര​ക്കോ​ടി​യു​ടെ ന​വീ​ക​ര​ണ​പ​ദ്ധ​തി പി​ഐ​പി ത​യാ​റാ​ക്കി​യെ​ങ്കി​ലും അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല. എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ ചെ​ങ്ങ​ന്നൂ​രി​ലു​ള്ള ക​നാ​ലു​ക​ൾ ന​വീ​ക​രി​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞവ​ർ​ഷം തി​രു​വ​ൻ​വ​ണ്ടൂ​ർ മേ​ഖ​ല​യി​ൽ വെ​ള്ളം സ​മൃ​ദ്ധ​മാ​യി ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ്പ പാ​ട​ശേ​ഖ​ര​ത്തി​ൽ ക​നാ​ലി​ലെ ചോ​ർ​ച്ച മൂ​ലം പ​ത്തേ​ക്ക​റി​ലെ കൃ​ഷി ന​ശി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യും കൃ​ഷി​നാ​ശ​ത്തി​നു കാ​ര​ണ​മാ​യി. കൃ​ഷി​നാ​ശ​ത്തി​ന്‍റെ ന​ഷ്ട‌​പ​രി​ഹാ​ര​വും ഇ​തു​വ​രെ ല​ഭി​ച്ചി​ല്ലെ​ന്നു പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ക​നാ​ലു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ബ​ല​വ​ത്താ​ക്ക​ണ​മെ​ന്നാ​ണ് പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ ആ​വ​ശ്യം. നെ​ടു​വ​രം​കോ​ട് അ​ക്വ​ഡേ​റ്റ് മു​ത​ൽ ഇ​ട​മു​റി​വ​രെ മെ​യി​ൻ ക​നാ​ലി​ൽ ചോ​ർ​ച്ച ശ​ക്ത​മാ​ണ്. നേ​ര​ത്തേ മൂ​ന്ന​ര​ക്കോ​ടി​യു​ടെ ന​വീ​ക​ര​ണ​പ​ദ്ധ​തി പി​ഐ​പി ത​യാ​റാ​ക്കി​യെ​ങ്കി​ലും അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല.

ക​ർ​ഷ​ക​ർ​ക്കു മ​ടി

ക​നാ​ലു​ക​ളി​ലെ അ​നി​ശ്ചി​ത​ത്വം കാ​ര​ണം ക​ർ​ഷ​ക​ർ വി​ത​യ്ക്കാ​ൻ മ​ടി​ക്കു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് നെ​ൽ​ക്കൃ​ഷി​യും മ​റ്റു ക​ര​ക്കൃ​ഷി​ക​ളും ക​നാ​ൽ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണു നി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​നാ​ലു​ക​ളി​ലൂ​ടെ ഒ​ഴു​ക്കി​വി​ടു​ന്ന വെ​ള്ള​മ​ത്ര​യും ചോ​ർ​ച്ച​മൂ​ലം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ത്തു​ന്നി​ല്ല.

ഇ​തു​മൂ​ലം ആ​വ​ശ്യ​ത്തി​നു വെ​ള്ളം​കി​ട്ടാ​തെ കൃ​ഷി ക​രി​ഞ്ഞു​ണ​ങ്ങി​പോ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു. എ​ല്ലാ​വ​ർ​ഷ​വും ക​ർ​ഷ​ക​ർ കൃ​ഷി​പ്പ​ണി​ക​ൾ തു​ട​ങ്ങു​മ്പോ​ൾ​ത്ത​ന്നെ ക​നാ​ലു​ക​ളി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട​ങ്കി​ലും യാ​തൊ​രു​വി​ധ ഫ​ല​വു​മി​ല്ല​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തി​നാ​ൽ തു​ലാ​മ​ഴ​യ്ക്കു ശേ​ഷം വി​ത​യ്ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു. ക​നാ​ലു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തു​ക​യും കൃ​ഷി​നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. 2026-ൽ ​ക​നാ​ലു​ക​ൾ മു​ഴു​വ​ൻ ന​വീ​ക​രി​ക്ക​മെ​ന്നു​ള്ള അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് വി​ശ്വാ​സ​മി​ല്ല.