ആലപ്പുഴ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സിവില്‍ സര്‍വീസ് കായിക മേള 21, 22 തീയതികളില്‍ നടത്തും. അത്ലറ്റിക്സ്, കാരംസ്, കബഡി, ചെസ്, ഫുട്ബോള്‍, പവര്‍ ലിഫ്റ്റിംഗ്, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഹോക്കി, ഗുസ്തി, ലോണ്‍ ടെന്നീസ്, നീന്തല്‍, ഖോ-ഖോ, യോഗ എന്നീ ഇനങ്ങളില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാം.
വെയ്റ്റ് ലിഫ്റ്റിംഗ്, ബാസ്കറ്റ്ബോള്‍, ക്രിക്കറ്റ്, ബെസ്റ്റ് ഫിസിക് എന്നീ ഇനങ്ങള്‍ പുരുഷന്മാര്ക്കു മാത്രമായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പേര്, ഔദ്യോഗിക, മേല്‍ വിലാസം, പെന്‍ നമ്പര്‍, പങ്കെടുക്കേണ്ട ഇനങ്ങള്‍ (ഇനം തിരിച്ചെഴുതുക),
മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുത്തി ഓഫീസ് മേലധികാരി നല്കുന്ന സാക്ഷ്യപത്രം 16ന് വൈകിട്ട് അഞ്ചിനു മുമ്പായി സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ്, തത്തംപ്പള്ളി. പിഒ, ആലപ്പുഴ- 688013 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അയയ്ക്കണം.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ പങ്കെടുക്കുന്ന ഓരോ ഇനത്തിലും രജിസ്ട്രേഷന് ഫീസായി 200/ രൂപ അടയ്ക്കണം. ഫോൺ-0477-2253090