റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധി​പ്പി​ച്ച് സ​മാ​ന്ത​ര റോ​ഡ് നി​ർ​മി​ക്ക​ണ​ം
Saturday, November 9, 2024 5:14 AM IST
തു​റ​വൂ​ർ: റെ​യി​ൽപ്പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തി​നു മു​മ്പ് തീ​ര​ദേ​ശ റെ​യി​ൽ​വേ ക്രോ​സു​ക​ളെ​യും റോ​ഡു​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് സ​മാ​ന്ത​ര റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​റ​ണാ​കു​ളം-ആ​ല​പ്പു​ഴ റൂ​ട്ടി​ൽ റെ​യി​ൽ​വേ നി​ല​വി​ലു​ള്ള പാ​ളം മാ​റ്റി പു​തി​യ പാ​ളം ഇ​ടു​ന്ന നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നുവ​രി​ക​യാ​ണ്. നി​ല​വി​ലു​ള്ള റെ​യി​ൽ​വേ ക്രോ​സു​ക​ൾ പൂ​ർ​ണ​മാ​യും ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത് കൊ​ണ്ടാ​ണ് നി​ർ​മാ​ണപ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രു​ന്ന​ത്.

നാ​ലു​ദി​വ​സ​മാ​യി വെ​ളു​ത്തു​ള്ളി സൗ​ത്ത് റെ​യി​ൽ​വേ ക്രോ​സ് അ​ട​ച്ച​തു മൂ​ലം ജ​ന​ങ്ങ​ൾ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ണ്. റെ​യി​ൽ​വേ ട്രാ​ക്കി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു സ​മാ​ന്ത​ര റോ​ഡ് വേ​ണ​മെ​ന്ന് ജ​ന​ങ്ങ​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ നി​രാ​ക​രി​ക്കപ്പെ​ടു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളോ​ട് റെ​യി​ൽ​വേ കാ​ണി​ക്കു​ന്ന നി​ല​പാ​ട് തീ​ർ​ത്തും ദു​രി​ത പൂ​ർ​ണ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.