വി​ദ്യാ​ര്‍​ഥി​നി​യെ ക​ട​ത്തിക്കൊ​ണ്ടു​പോ​ക​ല്‍; പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു
Saturday, November 9, 2024 5:04 AM IST
ചേ​ര്‍​ത്ത​ല: പ്ല​സ്‌ വണ്‍​ വി​ദ്യാ​ര്‍​ഥി​നി​യെ കാ​റി​ല്‍ ക​ട​ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നു​കാ​ട്ടി ചേ​ര്‍​ത്ത​ല പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു.

ചേ​ര്‍​ത്ത​ല അ​ഡീ​ഷ​ണ​ല്‍ ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷല്‍ കോ​ട​തി​യാ​ണ് പ​ള്ളി​പ്പു​റം ചെ​റു​പു​ര​വെ​ളി​യി​ല്‍ സ​ജി​ത്ത്, ക​ണ​ത്താ​വെ​ളി രാ​കേ​ഷ്, പ​തി​യാം​മൂ​ല​യി​ല്‍ വീ​ട്ടി​ല്‍ ലി​ജി​ന്‍, മൂ​ലം​കു​ഴി​വെ​ളി​യി​ല്‍ വൈ​ശാ​ഖ് ബാ​ബു, നി​ക​ര്‍​ത്തി​ല്‍ ര​ജീ​ഷ് എ​ന്നി​വ​രെ വെ​റു​തെ വി​ട്ട​ത്.

ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ പ്ര​തി​ക​ള്‍​ക്കാ​യി അ​ഭി​ഭാ​ഷ​ക​രാ​യ കെ.​ജെ. സ​ണ്ണി​യും, ടി.​വി. ജ​യ​ദേ​വ​നും അ​ഞ്ചാം പ്ര​തി​ക്കാ​യി അ​ഡ്വ.​പി. സു​ധീ​റും ഹാ​ജ​രാ​യി.