ച​മ്പ​ക്കു​ള​ത്തെ തെ​രു​വുവി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​പ്പി​ക്ക​ണ​മെ​ന്ന്
Saturday, November 9, 2024 5:04 AM IST
മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക തെ​രു​വുവി​ള​ക്കു​ക​ളും നാ​ളു​ക​ളാ​യി പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്നു ച​മ്പ​ക്കു​ളം വി​ക​സ​നസ​മി​തി. തെ​രു​വുവി​ള​ക്കു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ തെ​രു​വിനാ​യ്ക്ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​തി​നാ​ല്‍ ഇ​രു​ട്ടി​ക്ക​ഴി​ഞ്ഞാ​ല്‍ യാ​ത്ര വ​ള​രെ ദു​ഷ്‌​ക​ര​മാ​ണെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ടാ​കു​ന്ന ബ​ൾബു​ക​ള്‍ യ​ഥാ​സ​മ​യം മാ​റ്റി​യി​ടാ​ത്ത​തുമൂ​ല​മാ​ണ് ഒ​ട്ടു​മി​ക്ക തെ​രു​വുവി​ള​ക്കു​ക​ളും പ്ര​കാ​ശി​ക്കാ​ത്ത​തെ​ന്നും അ​ടി​യ​ന്തര​മാ​യി എ​ല്ലാ തെ​രു​വുവി​ള​ക്കു​ക​ളും പ്ര​കാ​ശി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി പ്ര​സി​ഡ​ന്‍റ് എം. ​സ​ന്തോ​ഷ്‌​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം ആ​വ​ശ്യപ്പെ​ട്ടു.

സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ന്‍ ജോ​സ്, ട്ര​ഷ​റ​ര്‍ കെ.കെ. ശ​ശി​ധ​ര​ന്‍, എ.​എ​സ്. സി​ന്ധു​മോ​ള്‍, ഡി. ​ത​ങ്ക​ച്ച​ന്‍, ബി. ​ഹ​രി​കു​മാ​ര്‍, രാ​ജു കോ​ല​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.