എ​ട​ത്വ പോ​സ്റ്റ് ഓഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടു​ക​ള്‍ വി​ന​യാ​കു​ന്നു
Saturday, November 9, 2024 5:04 AM IST
എ​ട​ത്വ: ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ലൂ​ടെ നി​ര്‍​മി​ച്ച എ​ട​ത്വ പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​ന​യാ​കു​ന്നു. ഓ​രോ പ​ടി​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം ക്ര​മീ​ക​രി​ക്കാ​ന്‍ ത​റ​യോ​ടു​ക​ള്‍ അ​ടു​ക്കിവച്ചി​രി​ക്കു​ക​യാ​ണ്. ത​റ​യോ​ടു​ക​ളി​ല്‍ ച​വി​ട്ടു​ന്ന​വ​ര്‍ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞു വീ​ഴു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.

പോ​സ്റ്റ് ഓഫീസി​ല്‍ എ​ത്തു​ന്ന പ്രാ​യ​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം ഇ​തേ സം​ഭ​വം ആ​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ ഓ​ഫീ​സി​ല്‍ എ​ത്തി​യ ഗു​ണ​ഭോ​ക്താ​വി​നോ​ട് വി​ചി​ത്ര ന്യാ​യ​മാ​ണ് പ​റ​ഞ്ഞ​ത്. വാ​സ്തു​ശാ​സ്ത്ര പ്ര​കാ​രം പ​ടി​ക്കെ​ട്ടു​ക​ളു​ടെ എ​ണ്ണം ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് അ​ധി​ക പ​ടി​ക്കെ​ട്ടു​ക​ള്‍ വച്ചി​രി​ക്കു​ന്ന​തെ​ന്ന വി​ചി​ത്ര ന്യാ​യം ഓ​ഫീ​സി​ല്‍ നി​ന്ന് പ​റ​ഞ്ഞ​താ​യി ഗു​ണ​ഭോ​ക്താ​വ് പ​റ​യു​ന്നു.

പു​തി​യ പോ​സ്റ്റ് ഓഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ഘ​ട്ടം മു​ത​ല്‍ പി​ഴ​വു​ക​ളാ​ണെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍ പ​രാ​തി പ​റ​യു​ന്ന​ത്. 2018 ലെ ​പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് പ​ഴ​യ ഓ​ഫീ​സ് കെ​ട്ടി​ടം അ​പ്പാ​ടെ ത​ക​ര്‍​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് എ​ട​ത്വ ബി​എ​സ്എ​ന്‍​എ​ല്‍ കെ​ട്ടി​ട​ത്തി​ലേ​ക്ക് പോ​സ്റ്റ് ഓഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​റ്റി.

ഏ​ഴോ​ളം ഗ്രാ​മീ​ണ പോ​സ്റ്റ് ഓഫീ​സി​ന്‍റെ നി​യ​ന്ത്ര​ണം വ​ഹി​ക്കു​ന്ന സ​ബ് ഓ​ഫീ​സിന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നി​ര​വ​ധി സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തുവ​ന്നു.

എ​ട​ത്വ വി​ക​സ​നസ​മ​ിതി​യു​ടെ നേ​തൃത്വ​ത്തി​ല്‍ തി​രു​വ​ല്ല ഹെ​ഡ് പോ​സ്റ്റ് ഓഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ​യും പ്ര​തി​ഷേ​ധ​വും അ​ര​ങ്ങേ​റി​യെ​ങ്കി​ലും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത​ത​ല്ലാ​തെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ്ര​ശ്‌​നം ഏ​റ്റെ​ടു​ക്കു​ക​യും എം​പി ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് അ​നു​വ​ദി​ച്ച തു​ക​യും എം​പി ഫ​ണ്ടും ഉ​ള്‍​പ്പെ​ടെ 69,23775 രൂ​പ മു​ട​ക്കി 700 ച​തു​ര​ശ്ര അ​ടി​യി​ല്‍ കെ​ട്ടി​ടം നി​ര്‍​മിച്ചു. തി​ര​ക്കേ​റി​യ പോ​സ്റ്റ് ഓഫീ​സി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നോ ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ റും ​സൗ​ക​ര്യ​മോ ഇ​ല്ലാ​തെ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

പ്ര​തി​ദി​നം ല​ക്ഷ​ങ്ങ​ള്‍ ഡെ​പ്പോ​സി​റ്റു​ള്ള എ​ട​ത്വ പോ​സ്റ്റ് ഓഫീ​സി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ത്തി​നാ​യി ഇ​രു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ല്‍ മേ​ല്‍​ക്കു​ര ച​രി​ച്ചാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ള്‍ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെന്‍റ് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

വി​വാ​ദ​ത്തി​ല്‍ തു​ട​ങ്ങി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടു​ക​ള്‍ പോ​ലും പ്രായ​മാ​യ​വ​ര്‍​ക്ക് പ​ര്യാ​പ്ത​മാ​യ​ല്ല നി​ര്‍​മി​ച്ച​ത്. പ​ടി​ക്കെ​ട്ടു​ക​ളു​ടെ പൊ​ക്ക വ്യ​ത്യാ​സം പ​രാ​തി​ക്കി​ട​യാ​ക്കാ​തി​രി​ക്കാ​ന്‍ ത​റ​യോ​ടു​ക​ള്‍ നി​ര​ത്തി​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​ണ് ദി​വ​സേ​ന എ​ട​ത്വ പോ​സ്റ്റ് ഓഫീ​സി​ല്‍ എ​ത്തു​ന്ന​ത്. ഓ​ഫീ​സി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് നി​ല്‍​ക്കാ​ന്‍​പോ​ലും സ്ഥ​ല പ​രി​മി​തി പ്ര​ശ്‌​ന​മാ​ണ്.