നിവേദനം നൽകി
Friday, November 8, 2024 5:01 AM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ല്‍ തു​ട​ര്‍​ച്ച​യാ​യി​ പെ​യ്ത മ​ഴ​യിൽ വെ​ള്ളം പാ​ട​ത്ത് കെ​ട്ടി​നി​ല്‍​ക്കു​ന്ന​തു മൂ​ലം​ നെ​ല്ല് കൊ​യ്‌​തെ​ടു​ക്കാ​ന്‍ പ​റ്റാ​തെ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ന്‍.

മ​ഴ തു​ട​രു​ന്ന​ത് മൂ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​കും എ​ന്നി​രി​ക്കെ കൃ​ഷി​ഭ​വ​നു​ക​ള്‍ വ​ഴി ഓ​രോ പാ​ട​ശേ​ഖ​ര​ത്തി​ലെ​യും ക​ര്‍​ഷ​ക​ര്‍​ക്കുണ്ടാ​യ ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി കൃ​ഷി​ഭ​വ​നു​ക​ള്‍ വ​ഴി ജി​ല്ലാ ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ള്ള​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു ചെ​റു​പ​റ​മ്പ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം നൽകി.